• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

പൃഥ്വിരാജിനും പാർവതിക്കുമെതിരെ മൈ സ്റ്റോറിയുടെ സംവിധായിക


Updated: July 9, 2018, 11:00 PM IST
പൃഥ്വിരാജിനും പാർവതിക്കുമെതിരെ മൈ സ്റ്റോറിയുടെ സംവിധായിക

Updated: July 9, 2018, 11:00 PM IST
കൊച്ചി: സോഷ്യൽ മീഡിയയിലൂടെ തന്‍റെ സിനിമയെ തർക്കാൻ വ്യാപക ശ്രമം നടക്കുകയാണെന്ന ആരോപണവുമായി മൈ സ്റ്റോറിയുടെ സംവിധായിക റോഷ്‌നി ദിനകർ. സിനിമയുടെ പ്രചാരണ പരിപാടിൾക്ക് പൃഥ്വിരാജും പാർവതിയും സഹകരിക്കുന്നില്ലന്നും റോഷ്‌നി ആരോപിച്ചു.

പ്യഥിരാജിനെയും പാർവതിയെയും കേന്ദ്രകഥാപാത്രമാക്കി റോഷ്‌നി ദിനകർ സംവിധാനം ചെയ്ത ചിത്രമാണ് മൈ സ്റ്റോറി. ചിത്രത്തിൽ നായികയായ പാർവതിയുടെ നിലപാടുകളുടെ പേരിൽ റിലീസിനുമുമ്പ് തന്നെ ട്രെയിലറിനും പാട്ടുകൾക്കും എതിരേ വ്യാപക പ്രചാരണമുണ്ടായി. ചിത്രം റിലീസായികഴിഞ്ഞട്ടും സോഷ്യൽ മീഡിയയിൽ സംഘടിത ആക്രമണം തുടരുകയാണന്ന് സംവിധായിക റോഷ്‌നി പറയുന്നു.

പാർവതിയുടെ നിലപാടുകളുടെ പേരിലാണ് സിനിമയെ ആക്രമിക്കുന്നത്. പാർവതിയുംപൃഥ്വിരാജും സിനിമയുടെ പ്രമോഷൻ പരിപാടികളുമായി സഹകരിക്കുന്നില്ലന്നും റോഷ്‌നി പറഞ്ഞു. മോഹൻലാലിനോട് ഇതേക്കുറിച്ച് പറഞ്ഞു. സിനിമ നല്ലതാണെന്ന് വ്യാപകമായി പ്രചരിപ്പിക്കുകയാണ് വേണ്ടതെന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി. എന്നാൽ സിനിമയിൽ അഭിനയിച്ചവർ ഇതിനോട് സഹകരിക്കുന്നില്ല. ഈ അനുഭവം നാളെ ആർക്കുവേണമെങ്കിലും വരാം. അതുകൊണ്ടുതന്നെ മലയാള സിനിമാരംഗത്തുള്ളവർ ഇതിനെതിരെ രംഗത്തുവരണമെന്നും റോഷ്‌നി പറഞ്ഞു.

കഴിഞ്ഞ ആഴ്ച്ചയാണ് മൈ സ്റ്റോറി തിയറ്ററിലെത്തിയത്.
First published: July 9, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍