• HOME
  • »
  • NEWS
  • »
  • film
  • »
  • Rosshan Andrrews | 'പഠിച്ചിട്ട് വിമർശിക്കൂ സുഹൃത്തേ; കൊറിയയിൽ ആരും സിനിമയെ വിമർശിക്കാറില്ല': റോഷൻ ആൻഡ്രൂസ്

Rosshan Andrrews | 'പഠിച്ചിട്ട് വിമർശിക്കൂ സുഹൃത്തേ; കൊറിയയിൽ ആരും സിനിമയെ വിമർശിക്കാറില്ല': റോഷൻ ആൻഡ്രൂസ്

നവംബർ നാലിന് പുറത്തിറങ്ങിയ 'സാറ്റർഡേ നൈറ്റ്' ആണ് റോഷന്റെ ഏറ്റവും പുതിയ ചിത്രം

റോഷൻ ആൻഡ്രൂസ്

റോഷൻ ആൻഡ്രൂസ്

  • Last Updated :
  • Share this:
    റോഷൻ ആൻഡ്രൂസ് (director Rosshan Andrrews) സംവിധാനം ചെയ്ത 'സാറ്റർഡേ നൈറ്റ്' (Saturday Night) നവംബർ നാലിന് തിയേറ്ററിലെത്തിയ ചിത്രമാണ്. ഇദ്ദേഹത്തിന്റെ ഏറ്റവും പുതിയ റിലീസ് ചിത്രമാണിത്. നിവിൻ പോളി (Nivin Pauly), അജു വർഗീസ് (Aju Varghese), സിജു വിത്സൺ (Siju WIlson), സൈജു കുറുപ്പ് (Saiju Kurup) തുടങ്ങിയവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച ചിത്രം സൗഹൃദത്തിന്റെ കഥ അവതരിപ്പിക്കുന്നു. ചിത്രം വേണ്ടത്ര പ്രേക്ഷക പ്രീതി പിടിച്ചുപറ്റിയതുമില്ല. മികച്ച പ്രൊമോഷനുകളോടെ പുറത്തിറങ്ങിയ സിനിമ വച്ചുനീട്ടിയ പ്രതീക്ഷകൾ ബിഗ് സ്‌ക്രീനിൽ ഫലവത്തായില്ല എന്നും സംസാരമുണ്ട്.

    ഈ സാഹചര്യത്തിൽ സിനിമയുടെ റിലീസിനും മുൻപ് സംവിധായകൻ നൽകിയ ഒരു അഭിമുഖത്തിലെ വാചകങ്ങൾ ശ്രദ്ധ നേടുകയാണ്. സിനിമയെ വിമർശിക്കുന്നവർ അതിനുള്ള യോഗ്യതയുണ്ടോ എന്ന് പരിശോധിക്കണമെന്നും കൊറിയൻ രാജയങ്ങളിൽ സിനിമ വിമർശിക്കപ്പെടാറില്ല എന്നും റോഷൻ. എഡിറ്റോ റിയൽ എന്ന യൂട്യൂബ് ചാനലലിലാണ് പ്രതികരണം.



    "കൊറിയന്‍ രാജ്യങ്ങളില്‍ സിനിമയെ ആരും വിമര്‍ശിക്കില്ല. അവര്‍ ആ സിനിമയെ സപ്പോര്‍ട്ട് ചെയ്യും. ഇവിടെ നടക്കുന്ന വിമര്‍ശനങ്ങള്‍ സിനിമയെ നശിപ്പിച്ച് താഴെ ഇറക്കും. വിമര്‍ശിക്കാം പക്ഷേ വിമര്‍ശിക്കുന്നവര്‍ക്ക് അതിനുള്ള ക്വാളിറ്റി വേണം. സിനിമ തുടങ്ങുമ്പോഴേക്കും ഫസ്റ്റ് ഹാഫില്‍ തന്നെ ആളുകള്‍ മൈക്കുമായിട്ട് കേറി വരുകയാണ്. ആ സമയത്ത് തന്നെ നമ്മുടെ സിനിമക്ക് അവര്‍ റിവ്യൂ കൊടുക്കുകയാണ്.

    വിമര്‍ശിക്കുന്നവര്‍ ചിന്തിക്കേണ്ടത് അതിനുള്ള യോഗ്യത തങ്ങള്‍ക്കുണ്ടോയെന്നാണ്. ട്രോള്‍ ഉണ്ടാക്കുന്നവര്‍ ചിന്തിക്കണം അവര്‍ക്കും ഭാര്യയും കുടുംബവുമുണ്ടെന്ന്. ട്രോള്‍ ചെയ്യപ്പെടുന്ന കലാകാരന്റെ മാനസികാവസ്ഥയെക്കുറിച്ച് ആരെങ്കിലും ചിന്തിക്കുന്നുണ്ടോ.

    എന്റെ കാസനോവ എന്ന സിനിമ അട്ടര്‍ ഫ്‌ളോപ്പായിരുന്നു. ആ സിനിമ ഇറങ്ങിയ സമയത്ത് എന്നെ ആളുകള്‍ തിയേറ്ററില്‍ നിന്നും പൊക്കി എടുത്ത് കൊണ്ടു പോയി നിലത്തിട്ടു. ഞാന്‍ വിചാരിച്ചു സിനിമ വമ്പന്‍ ഹിറ്റായെന്ന്. ഉച്ച കഴിഞ്ഞപ്പോള്‍ പടം പൊട്ടി എന്ന വിമര്‍ശനം വന്നു.

    എവിടെ ചെന്നാലും പിന്നീട് ആ സിനിമയെക്കുറിച്ചാണ് ആളുകള്‍ ചോദിക്കുക. എന്റെ അതിനു മുമ്പുള്ള ഹിറ്റായ മൂന്ന് സിനിമകള്‍ക്കും എനിക്ക് സ്റ്റേറ്റ് അവാര്‍ഡ് കിട്ടിയിട്ടുണ്ട് അതിനെ പറ്റി ആരും ചോദിക്കില്ല,” റോഷൻ പറഞ്ഞു.

    Summary: Saturday Night movie, directed by Rosshan Andrews, got released on November 4. The film, however, was unable to elicit a favourable reaction from audiences. A few days ago, Rosshan gave an interview, which has now gone viral online. The director can be heard discussing his thoughts on film criticism and how it affects the makers and those behind the scene
    Published by:user_57
    First published: