ഇന്റർഫേസ് /വാർത്ത /Film / സായ് പല്ലവിയുടെ കിടിലൻ നൃത്തം റൗഡി ബേബി ചിട്ടപ്പെടുത്തിയതാരെന്നറിയണ്ടേ?

സായ് പല്ലവിയുടെ കിടിലൻ നൃത്തം റൗഡി ബേബി ചിട്ടപ്പെടുത്തിയതാരെന്നറിയണ്ടേ?

മാരി 2 എന്ന ചിത്രത്തിലെ ഗാനമാണിത്

മാരി 2 എന്ന ചിത്രത്തിലെ ഗാനമാണിത്

മാരി 2 എന്ന ചിത്രത്തിലെ ഗാനമാണിത്

  • News18 India
  • 1-MIN READ
  • Last Updated :
  • Share this:

    യൂട്യുബിലും ഇന്റർനെറ്റിലും തരംഗമായി മുന്നേറുന്ന സായ് പല്ലവിയുടെ ചടുലൻ നൃത്തരംഗങ്ങൾ നിറഞ്ഞ റൗഡി ബേബി ഗാനരംഗത്തിന്റെ മേക്കിങ് വീഡിയോ പുറത്തിറങ്ങി. തമിഴ് സിനിമാ നൃത്ത രംഗത്തെ കുലപതിയായ പ്രഭു ദേവയാണ് ഈ കൊറിയോഗ്രാഫർ എന്ന് എത്രപേർക്കറിയാം? എന്നാൽ കണ്ടോ. കൂടുതൽ രസകരമായ കാര്യങ്ങൾ ഈ മേക്കിങ് വിഡിയോയിൽ ഉണ്ട്. മാരി 2 എന്ന ചിത്രത്തിലെ ഗാനമാണിത്.

    ' isDesktop="true" id="89957" youtubeid="GRUN0Xi0F9Q" category="film">

    ആറാത്ത് ആനന്ദി എന്ന ഓട്ടോ ഡ്രൈവർ കഥാപാത്രമാണ് സായ് പല്ലവി. ധനുഷ് നായകനാവുന്ന ചിത്രത്തിൽ വരലക്ഷ്മി ശരത്കുമാറാണ് മറ്റൊരു നായിക. പ്രേമം, കലി എന്നീ ചിത്രങ്ങളിലൂടെ മലയാള സിനിമ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരമാണ് തമിഴ്‍നാട് സ്വദേശിയായ സായ്. ചിത്രത്തിൽ മലയാളി സാന്നിധ്യമായി നടൻ ടൊവിനോ തോമസ്സുമുണ്ട്. ബീജയെന്ന വില്ലൻ വേഷമാണ്. കഥാപാത്രത്തിന് ശബ്ദം നൽകിയിരിക്കുന്നതും ടൊവിനോ തന്നെയാണ്. 2015 ൽ പുറത്തിറങ്ങിയ മാരിയുടെ രണ്ടാം ഭാഗമാണ് ചിത്രം. റൊമാൻറിക് ആക്ഷൻ വിഭാഗത്തിലാണ് ചിത്രം. ആദ്യ ഭാഗത്തിൽ കാജൽ അഗർവാളായിരുന്നു നായിക.

    ഉടൻ തന്നെ മലയാള സിനിമയിൽ പ്രേമത്തിലെ മലർ മിസ് എത്തുന്നതും കാത്തിരിപ്പാണ് ആരാധകർ. എന്നാൽ ഉടൻ തന്നെ ആ വരവുണ്ടാവും. നിവിന്റെയും ദുൽഖറിന്റെയും നായികയായി തിളങ്ങിയ സായ് ഇനി ഫഹദിന്റെ ജോഡിയാണ്‌. വിവേക് സംവിധാനം ചെയ്യുന്ന മലയാള ചിത്രം അതിരനിൽ ഇരുവരും ഉണ്ടാവും.

    First published:

    Tags: Dhanush, Maari 2 Rowdy Baby, Maari 2 Rowdy Baby trending on YouTube, Rowdy Baby Dhanush-Sai Pallavi song, Sai Pallavi, Tamil cinema