നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • ഒരൽപം കൂടി കാത്തിരിക്കേണ്ടി വരും; ഒമിക്രോൺ പശ്ചാത്തലത്തിൽ RRR റിലീസ് മാറ്റിവെച്ചു

  ഒരൽപം കൂടി കാത്തിരിക്കേണ്ടി വരും; ഒമിക്രോൺ പശ്ചാത്തലത്തിൽ RRR റിലീസ് മാറ്റിവെച്ചു

  റിലീസ് മാറ്റിവെച്ച കാര്യം ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഔദ്യോഗികമായി അറിയിച്ചു കഴിഞ്ഞു

  • Share this:
   ഇന്ത്യൻ സിനിമാ ലോകത്ത് കോവിഡ് വീണ്ടും വില്ലനാകുന്നു. ലോക്ക്ഡൗൺ കഴിഞ്ഞ് സിനിമാ വ്യവസായം വീണ്ടും ഉണർന്നു കൊണ്ടിരിക്കുന്നതിനിടയിലാണ് ഒമിക്രോൺ വകഭേദം എത്തിയത്. ഇതേ തുടർന്ന് പല സംസ്ഥാനങ്ങളും വീണ്ടും കർഫ്യൂകളിലേക്കും നിയന്ത്രണങ്ങളിലേക്കും നീങ്ങിക്കൊണ്ടിരിക്കുകയാണ്.

   ഷാഹിദ് കപൂർ ചിത്രം ജേഴ്സിയുടെ റിലീസ് മാറ്റിവെച്ചതിനു പിന്നാലെ ഇന്ത്യൻ സിനിമാ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന രാജമൗലി ചിത്രം RRR ന്റേയും റിലീസ് മാറ്റിവെച്ചിരിക്കുകയാണ്. റിലീസ് മാറ്റിവെച്ച കാര്യം ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഔദ്യോഗികമായി അറിയിച്ചു കഴിഞ്ഞു.

   സാഹചര്യങ്ങൾ തങ്ങളുടെ നിയന്ത്രണത്തിന് പുറത്താണെന്നും കൂടുതൽ സംസ്ഥാനങ്ങൾ തിയേറ്ററുകൾ അടച്ചു കൊണ്ടിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ റിലീസ് മാറ്റിവെക്കുകയല്ലാതെ മറ്റുവഴിയില്ലെന്ന് ട്വിറ്ററിൽ പ്രസിദ്ധീകരിച്ച ഔദ്യോഗിക വാർത്താ കുറിപ്പിൽ പറയുന്നു.


   2022 ജനുവരി 7 നായിരുന്നു ആർആർആർ റിലീസ് പ്രഖ്യാപിച്ചിരുന്നത്. ചിത്രത്തിന്റെ പുതിയ റിലീസ് തീയ്യതി എന്നാണെന്ന് തീരുമാനിച്ചിട്ടില്ല. അനിശ്ചിതകാലത്തേക്കാണ് റിലീസ് നീട്ടിവെച്ചിരിക്കുന്നത്.

   Also Read-Neelarathri | ഇന്ത്യയിലെ എല്ലാ ഭാഷകളിലും റിലീസ് ചെയ്യുന്ന 'നീലരാത്രിയുടെ' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി

   മഹാരാഷ്ട്രയിലും മറ്റ് സംസ്ഥാനങ്ങളിലും കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നാണ് ഏറ്റവും പുതിയ വാർത്ത. നിലവിലെ സാഹചര്യം കണക്കിലെടുത്ത് ചിത്രം റിലീസ് ചെയ്യേണ്ടെന്നാണ് അണിയറപ്രവർത്തകരുടെ തീരുമാനം.
   Published by:Naseeba TC
   First published: