• HOME
  • »
  • NEWS
  • »
  • film
  • »
  • യുഎസ്സിലെ ആരാധകർ RRR ആദ്യ പകുതി കണ്ടു; രണ്ടാം പകുതിയില്ലെന്ന് തിയേറ്റർ!

യുഎസ്സിലെ ആരാധകർ RRR ആദ്യ പകുതി കണ്ടു; രണ്ടാം പകുതിയില്ലെന്ന് തിയേറ്റർ!

ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കാണാനെത്തിയവരാണ് നിരാശപ്പെട്ടത്

  • Last Updated :
  • Share this:
    കാത്തിരുന്ന് കാത്തിരുന്ന് RRR റിലീസ് ആയപ്പോൾ പകുതി കണ്ട് തൃപ്തിപ്പെടേണ്ട അവസ്ഥയാണ് യുഎസ്സിലെ ആരാധകർക്ക്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കാണാനായി യുഎസ്സിലെ തിയേറ്ററിൽ എത്തിയവരുടെ അവസ്ഥയാണ് പറയുന്നത്.

    യുഎസ്സിലുള്ള സിനിമാർക് തിയേറ്ററിൽ നിറഞ്ഞ സദസ്സിലാണ് ചിത്രം പ്രദർശനം തുടങ്ങിയത്. ആദ്യ പകുതി വരെ ഗംഭീരമായി പ്രേക്ഷകർ സിനിമ കാണുകയും ചെയ്തു. എന്നാൽ രണ്ടാം പകുതിക്ക് കാത്തിരുന്നെങ്കിലും സിനിമ കഴിഞ്ഞെന്നായിരുന്നു തിയേറ്ററിന്റെ ഭാഗത്തു നിന്നുള്ള വിശദീകരണം.

    ഇതെന്തു കഥ എന്ന് സിനിമ കാണാനെത്തിയവരും കരുതി. മൂന്ന് മണിക്കൂർ ഒരു മിനുട്ടാണ് രാജമൗലിയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ ദൈർഘ്യം. ഇതു തന്നെയാണ് ചിത്രം പകുതിക്ക് വെച്ച് നിർത്താനും കാരണം. സിനിമയുടെ ദൈർഘ്യം സംബന്ധിച്ച ആശയക്കുഴപ്പമാണ് ആദ്യ പകുതി വെച്ച് അവസാനിപ്പിക്കാൻ കാരണമെന്നാണ് തിയേറ്റർ അധികൃതർ നൽകുന്ന വിശദീകരണം.

    Also Read-റാം ചരണിന്റെ അത്യുജ്ജ്വല പ്രകടനം; ജൂനിയർ NTR അവാർഡ് നേടിയേക്കുമെന്ന് പ്രതികരണം

    പ്രമുഖ സിനിമാ നിരൂപകയായ അനുപമ ചോപ്രയും സിനിമാർക്കിൽ RRR ആദ്യ ഷോ കാണാനെത്തിയിരുന്നു. അനുപമ തന്നെയാണ് ആദ്യ പകുതിയിൽ സിനിമ നിർത്തിയ കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ആദ്യമായാണ് ഇങ്ങനെയൊരു അനുഭവമെന്നും അനുപമ പറയുന്നു. ആദ്യ പകുതിക്കു ശേഷവും സിനിമയുള്ള കാര്യം തങ്ങൾക്ക് അറിയില്ലായിരുന്നുവെന്നാണത്രേ തിയേറ്റർ മാനേജർ അറിയിച്ചത്. അവിശ്വസനീയമാംവിധം നിരാശാജനകമാണെന്നായിരുന്നു അനുപമയുടെ പ്രതികരണം.


    അതേസമയം, പ്രതീക്ഷിച്ചതു പോലെ തന്നെ റെക്കോർഡുകളെല്ലാം ഭേദിച്ച് RRR വിജയക്കുതിപ്പ് തുടങ്ങിക്കഴിഞ്ഞു. ഒരു ദിവസം കൊണ്ട് 257 കോടിയാണ് ചിത്രം സ്വന്തമാക്കിയത്. ബാഹുബലിക്കു ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആർആർആർ. കൂടാതെ തെലുങ്കിലെ സൂപ്പർ നായകന്മാരായ രാം ചരണും ജൂനിയർ എൻടിആറുമാണ് പ്രധാന വേഷത്തിൽ എത്തുന്നത്. നായികയായി എത്തുന്നത് ബോളിവുഡ് താരം ആലിയ ഭട്ടും.

    ആദ്യ ദിവസം തന്നെ ചിത്രം 257.15 കോടി നേടിയതായാണ് ട്രേഡ് അനലിസ്റ്റായ മനോബല വിജയബാലൻ റിപ്പോർട്ട് ചെയ്യുന്നത്. ആദ്യ ദിവസം തന്നെ ഇത്രയധികം കളക്ഷൻ നേടുന്ന ആദ്യ ഇന്ത്യൻ ചിത്രമാണ് RRR.


    തെലുങ്ക് സ്വാതന്ത്ര്യ സമര സേനാനികളായ അല്ലൂരി സീതരാമയുടേയും കോമരം ഭീമിന്റേയും കഥയാണ് ചിത്രം പറയുന്നത്. രാം ചരണാണ് അല്ലൂരി സീതരാമയായി എത്തുന്നത്. കോമരം ഭീമയുടെ വേഷത്തിൽ ജൂനിയർ എൻടിആറും എത്തുന്നു.
    Published by:Naseeba TC
    First published: