രാജമൗലിയുടെ മൾട്ടി-സ്റ്റാറർ ചിത്രം RRR 2022ലെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നാണ്. ഇപ്പോൾ ചിത്രം ജപ്പാനിലെ തിയേറ്ററുകളിൽ റിലീസിനായി ഒരുങ്ങുകയാണ്. വ്യാഴാഴ്ചയാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ വാർത്ത ആരാധകരുമായി പങ്കുവെച്ചത്. രാം ചരണും ജൂനിയർ എൻടിആറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന RRR 2022 ഒക്ടോബർ 21 ന് ജപ്പാനിൽ റിലീസ് ചെയ്യും.
“RRR സിനിമ ജപ്പാനിൽ 2022 ഒക്ടോബർ 21ന് റിലീസ് ചെയ്യുന്നുവെന്ന് അറിയിക്കുന്നതിൽ സന്തോഷമുണ്ട്," ചിത്രത്തിന്റെ നിർമ്മാതാക്കൾ സോഷ്യൽ മീഡിയയിൽ കുറിച്ചു.
2022 മാർച്ചിൽ റിലീസ് ചെയ്ത പാൻ-ഇന്ത്യ ചിത്രം സകല റെക്കോർഡുകളും തകർത്ത് ആഗോള ബോക്സ് ഓഫീസിൽ 1,000 കോടിയിലധികം കളക്ഷൻ നേടി. രാം ചരൺ, ജൂനിയർ എൻടിആർ എന്നിവരെ കൂടാതെ, അജയ് ദേവ്ഗൺ, ആലിയ ഭട്ട്, ശ്രേയ ശരൺ, ഒലീവിയ മോറിസ്, സമുദ്രക്കനി, അലിസൺ ഡൂഡി, റേ സ്റ്റീവൻസൺ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
RRR 1920കളുടെ പശ്ചാത്തലത്തിലാണ് നിർമ്മിച്ചിരിക്കുന്നത്. രണ്ട് ഇതിഹാസ സ്വാതന്ത്ര്യ സമര സേനാനികളെ അടിസ്ഥാനമാക്കിയുള്ള സാങ്കൽപ്പിക കഥയാണ് ചിത്രം. അല്ലൂരി സീതാരാമരാജു (രാം ചരൺ), കോമരം ഭീം (ജൂനിയർ എൻടിആർ) എന്നിവരാണ് നായകന്മാർ. കഥാഗതി, ചിത്രീകരണം മുതൽ പാട്ടുകൾ വരെ, സിനിമയെക്കുറിച്ചുള്ള എല്ലാ ഘടകങ്ങളും വലിയ തോതിൽ പ്രതീക്ഷ നൽകുന്ന കാര്യമായിരുന്നു. ഇന്ത്യൻ പ്രേക്ഷകരിൽ നിന്നും സെലിബ്രിറ്റികളിൽ നിന്നും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. കൂടാതെ ആഗോള സെലിബ്രിറ്റികളും ചിത്രത്തെ പ്രശംസിച്ചു.
ഹോളിവുഡ് ചിത്രം ഡോക്ടർ സ്ട്രേഞ്ച് സംവിധായകൻ സ്കോട്ട് ഡെറിക്സൺ തന്റെ പിറന്നാൾ ദിനത്തിൽ കുടുംബത്തോടൊപ്പം സിനിമ കാണുകയും പ്രശംസകൾ ട്വിറ്ററിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു.
ഡോക്ടർ സ്ട്രേഞ്ച് തിരക്കഥാകൃത്ത് ജോൺ സ്പൈറ്റ്സും ചിത്രത്തെ പ്രശംസിച്ചു.
Summary: The top-notch big budget movie RRR, directed by S.S. Rajamouli, is gearing up for a release in Japan after putting up a spectacular show in India and rest of the countriesഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.