• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

പ്രിയങ്ക- നിക് വിവാഹ നിശ്ചയം കഴിഞ്ഞു?

news18
Updated: July 27, 2018, 12:40 PM IST
പ്രിയങ്ക- നിക് വിവാഹ നിശ്ചയം കഴിഞ്ഞു?
news18
Updated: July 27, 2018, 12:40 PM IST
ബോളിവുഡ് താരം പ്രിയങ്ക ചോപ്രയും അമേരിക്കൻ ഗായകൻ നിക് ജൊനാസും പ്രണയത്തിലാണെന്ന വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയിട്ട് ദിവസങ്ങൾ ഏറെയായി. നിക്കിന്റെ തിരക്കുകൾ കാരണം പ്രിയങ്ക തന്റെ 36ാം ജന്മദിനം നിക്കിനും കുടുംബത്തിനനുമൊപ്പം അമേരിക്കയിൽ തന്നെയായിരുന്നു ആഘോഷിച്ചത്. ഇപ്പോഴിതാ ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞതായി വാർത്തകൾ പുറത്തു വരുന്നു.

അമേരിക്കൻ മാധ്യമങ്ങളാണ് വാർത്ത പുറത്തു വിട്ടിരിക്കുന്നത്. പ്രിയങ്കയുടെ പിറന്നാൾ ദിനത്തിൽ തന്നെയാണ് ഇത് നടന്നതെന്നാണ് അമേരിക്കൻ മാധ്യമങ്ങൾ പറയുന്നത്. പീപ്പിൾ.കോം ആണ് വാർത്തകൾ പുറത്തുവിട്ടിരിക്കുന്നത്. ഈവർഷം തന്നെ ഇരുവരും വിവാഹിതരാകുമെന്നും റിപ്പോർട്ടുകളുണ്ട്. ന്യൂയോർക്ക് സിറ്റിയിലെ ടിഫാനി സ്റ്റോറിൽ നിന്നാണ് പ്രിയങ്കയെ അണിയിക്കാനുള്ള മോതിരം നിക് തിരഞ്ഞെടുത്തതെന്നും റിപ്പോർട്ടിൽ പറയുന്നു.

അതേസമയം പ്രിയങ്കയോ നിക്കോ ഇക്കാര്യം അംഗീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല. ഭാരത് എന്ന ചിത്രത്തിലൂടെ പ്രിയങ്ക ബോളിവുഡിലേക്ക് തിരിച്ചുവരുന്നതായി വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ പ്രിയങ്ക ഈ ചിത്രം പകുതിയിൽ ഉപേക്ഷിച്ചിരിക്കുകയാണ്. സംവിധായകൻ അലി അബ്ബാസ് സഫർ തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. പ്രത്യേക കാരണത്താൽ പ്രിയങ്ക ചിത്രം ഉപേക്ഷിച്ചിരിക്കുകയാണെന്നാണ് അദ്ദേഹം പറഞ്ഞത്.

നിക്കിനൊപ്പം പ്രിയങ്ക യാത്ര ചെയ്തതും നിക്കിന്റെ ബന്ധുവിന്റെ വിവാഹത്തിൽ പ്രിയങ്ക പങ്കെടുത്തതും നേരത്തെ വാർത്തകളായിരുന്നു. പ്രിയങ്ക നിക് ബന്ധത്തിനെതിരെ സോഷ്യൽ മീഡിയ രംഗത്ത് വന്നിരുന്നു. തന്നെക്കാൾ പത്ത് വയസ് കുറവുള്ള നിക്കിനെ പ്രിയങ്ക വിവാഹം കഴിക്കുന്നതിനെ നിരവധി പേരാണ് വിമർശിച്ചത്.
First published: July 27, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍