HOME /NEWS /Film / ജീവൻ രക്ഷകരായ ആംബുലൻസ് ഡ്രൈവർമാർക്ക് ആദരവുമായി ഹ്രസ്വചിത്രം 'റഷ്'

ജീവൻ രക്ഷകരായ ആംബുലൻസ് ഡ്രൈവർമാർക്ക് ആദരവുമായി ഹ്രസ്വചിത്രം 'റഷ്'

റഷിലെ ഒരു രംഗം

റഷിലെ ഒരു രംഗം

Rush, a short film, is a befitting tribute to ambulance drivers in the state | വ്യക്തിപരമായ പരിഗണനകൾ വരെ മാറ്റി വച്ച് മറ്റുള്ളവർക്കായി ജീവിതം ഉഴിഞ്ഞു വച്ച ഇവരെ അർഹിക്കുന്ന രീതിയിൽ ആദരിക്കുന്ന ചിത്രം കൂടിയാണ് 'റഷ്'

  • News18 India
  • 1-MIN READ
  • Last Updated :
  • Share this:

    അടിയന്തര ഘട്ടത്തിലോ അത്യാഹിതം അരികിൽ എത്തുമ്പോഴോ കയ്യിലെ ഫോൺ എടുത്തു ഒന്നും നോക്കാതെ മൂന്ന് അക്കം ഡയൽ ചെയ്താൽ ചീറിപാഞ്ഞെത്തി ജീവൻ രക്ഷിക്കുന്നവരാണ് നമ്മുടെ നാട്ടിലെ ആംബുലൻസ് ഡ്രൈവർമാർ. റോഡിലൂടെ വേഗത്തിൽ പായുന്ന ഇവർ പല ജീവനുകൾ കയ്യിൽ പിടിച്ചു കൊണ്ടുള്ള നെട്ടോട്ടമാണ് നമ്മൾ കാണുന്നത്.

    എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ആ വളയത്തിന് പിന്നിലെ മനുഷ്യരെപ്പറ്റി? പലതും ഉപേക്ഷിച്ച് രാവന്തിയോളം ജീവൻ രക്ഷകരായി നമുക്ക് ചുറ്റും കാണുന്ന ആംബുലൻസ് ഡ്രൈവർമാർക്കായി മനസ്സിൽ തൊടുന്ന ഒരു ഹ്രസ്വ ചിത്രമാണ് 'റഷ്'. ഇവരുടെ ജോലിയുടെ ഗൗരവം മനസ്സിലാക്കാത്തവരും, വളയത്തിനു പിന്നിലെ മനസ്സുകളും, ഇവർ നേരിടുന്ന പ്രതിസന്ധികളും ഏഴു മിനിറ്റിനുള്ളിൽ മനോഹരമായി പറയുകയാണ് ഈ ഷോർട് ഫിലിം.

    ' isDesktop="true" id="139013" youtubeid="lwS-UqCrF7A" category="film">

    പലപ്പോഴും വ്യക്തിപരമായ പരിഗണനകൾ വരെ മാറ്റി വച്ച് മറ്റുള്ളവർക്കായി ജീവിതം ഉഴിഞ്ഞു വച്ച ഇവരെ അർഹിക്കുന്ന രീതിയിൽ ആദരിക്കുന്ന ചിത്രം കൂടിയാണ് 'റഷ്'. സുമീന്ദ്രനാഥ് തിരക്കഥയൊരുക്കി സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചത് ദേവാനന്ദ ശിവാനന്ദ്. ക്യാമറ മനോജ് കലാഗ്രാമം, എഡിറ്റിംഗ് സുരേഷ് കൃഷ്ണ, സംഗീതം നിഖിൽ ആർ. നായർ. സുരേഷ് കൃഷ്ണ, മനീഷ്, പ്രകാശ് മലയം, ജസ്റ്റിൻ, അശ്വതി എസ്. നായർ, അനു സുരേഷ് എന്നിവരാണ് അഭിനേതാക്കൾ.

    First published:

    Tags: Ambulance, Ambulance drivers, Rush short film, Short film