• HOME
  • »
  • NEWS
  • »
  • film
  • »
  • The Gray Man| ധനുഷിന്റെ കടുത്ത ആരാധകർ; ഗ്രേ മാനിലെ വേഷം ധനുഷിന് വേണ്ടി മാത്രം തയ്യാറാക്കിയതെന്ന് റുസ്സോ ബ്രദേഴ്സ്

The Gray Man| ധനുഷിന്റെ കടുത്ത ആരാധകർ; ഗ്രേ മാനിലെ വേഷം ധനുഷിന് വേണ്ടി മാത്രം തയ്യാറാക്കിയതെന്ന് റുസ്സോ ബ്രദേഴ്സ്

ധനുഷിന്റെ കടുത്ത ആരാധകരാണെന്നും അദ്ദേഹത്തെ മാത്രം മനസ്സിൽ കണ്ട് എഴുതിയതാണ് ഗ്രേ മാനിലെ കഥാപാത്രമെന്നുമാണ് റുസ്സോ ബ്രദേഴ്സ് വെളിപ്പെടുത്തിയിരിക്കുന്നത്.

  • Share this:
    കഴിഞ്ഞ ദിവസമാണ് റുസ്സോ ബ്രദേഴ്സിന്റെ ( Russo Brothers)പുതിയ ചിത്രം 'ദി ഗ്രേ മാൻ' (The Gray Man)ട്രെയിലർ പുറത്തിറങ്ങിയത്. ചിത്രത്തിൽ ധനുഷും (Dhanush)പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ട്രെയിലറിൽ ധനുഷിന്റെ ആക്ഷൻ സീൻ കണ്ട ആവേശത്തിലാണ് ആരാധകർ.

    ഇപ്പോഴിതാ ധനുഷ് ആരാധകരെ കൂടുതൽ ആവേശത്തിലാക്കുന്ന മറ്റൊരു കാര്യം കൂടി റുസ്സോ ബ്രദേഴ്സ്- ജോ, ആന്റണി റൂസോ വ്യക്തമാക്കിയിരിക്കുന്നു. ട്വിറ്ററിൽ പ്രേക്ഷകരുമായി സംവദിക്കുന്നതിനിടയിലാണ് സംവിധായകർ ഇക്കാര്യം പറഞ്ഞത്. ധനുഷിന്റെ കടുത്ത ആരാധകരാണെന്നാണ് റുസ്സോ ബ്രദേഴ്സ് പറഞ്ഞിരിക്കുന്നത്.

    Also Read-റൊമാൻസ് വിട്ടു, ഇനി ആക്ഷൻ; 27 വർഷത്തിനിടയിൽ ആദ്യ ആക്ഷൻ ചിത്രവുമായി കരൺ ജോഹർ

    നെറ്റ്ഫ്ലിക്സിൽ പുറത്തിറങ്ങുന്ന ഗ്രേ മാനിൽ ധനുഷ് അവതരിപ്പിക്കുന്ന വേഷത്തെ കുറിച്ചും സംവിധായകർ പറഞ്ഞു. ധനുഷിന്റെ കടുത്ത ആരാധകരാണെന്നും അദ്ദേഹത്തെ മാത്രം മനസ്സിൽ കണ്ട് എഴുതിയതാണ് ഗ്രേ മാനിലെ കഥാപാത്രമെന്നുമാണ് റുസ്സോ ബ്രദേഴ്സ് വെളിപ്പെടുത്തിയിരിക്കുന്നത്.


    “ലോകത്തിലെ ഏറ്റവും വലിയ കൊലയാളികളിൽ ഒരാളായാണ് ധനുഷ് അഭിനയിക്കുന്നത്. സിനിമയിലെ റയാന്റെ കഥാപാത്രത്തിന് പിന്നാലെയാണ് ധനുഷ് എത്തുന്നത്. അവിശ്വസനീയമായ രണ്ട് ഫൈറ്റുകളാണ് സിനിമയിൽ അദ്ദേഹം അവതരിപ്പിച്ചത്. ആന്റണിയും ഞാനും വലിയ ധനുഷിന്റെ ആരാധകരാണ്. അദ്ദേഹത്തിന് വേണ്ടി പ്രത്യേകമായി എഴുതിയ വേഷമാണിത്. നായകന് കടുത്ത വെല്ലുവിളി ഉയർത്തുന്ന കഥാപാത്രമാണ് അദ്ദേഹത്തിന്റേത്"- ജോ റുസ്സോ പറയുന്നു.

    ക്രിസ് ഇവാൻസ്, റയാൻ ഗോസ്ലിങ്, അന ഡി അർമാസ് എന്നിവരാണ് ഗ്രേ മാനിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്.
    Published by:Naseeba TC
    First published: