• HOME
  • »
  • NEWS
  • »
  • film
  • »
  • The Gray Man | 'ദ ഗ്രേ മാൻ' സിനിമയുടെ പ്രചാരണത്തിന് ധനുഷിനൊപ്പം ഇരട്ട സംവിധായകരായ റൂസോ ബ്രദേഴ്സ് ഇന്ത്യയിലേക്ക്

The Gray Man | 'ദ ഗ്രേ മാൻ' സിനിമയുടെ പ്രചാരണത്തിന് ധനുഷിനൊപ്പം ഇരട്ട സംവിധായകരായ റൂസോ ബ്രദേഴ്സ് ഇന്ത്യയിലേക്ക്

ആക്ഷൻ, ഡ്രാമ, പേസ്, ബിഗ് ചേസ് തുടങ്ങി ആകാംക്ഷാഭരിതമായ രംഗങ്ങൾ നിറഞ്ഞ ദ ഗ്രേ മാൻ അസാധാരണായ അനുഭവമായിരുന്നുവെന്ന് ധനുഷ്

'ദ ഗ്രേ മാൻ'

'ദ ഗ്രേ മാൻ'

  • Last Updated :
  • Share this:
    നിരവധി ഹിറ്റ് ചിത്രങ്ങളുടെ സംവിധായകരായ റൂസോ സഹോദരന്മാർ, ആന്റണി, ജോ റൂസോ എന്നിവർ മറ്റൊരു ആക്ഷൻ ചിത്രവുമായി തിരിച്ചെത്തുന്നു. നെറ്റ്ഫ്ളിക്സിൽ റിലീസ് ചെയ്യുന്ന ചിത്രത്തിൽ റയാൻ ഗോസ്ലിംഗ്, ക്രിസ് ഇവാൻസ്, അന്ന ഡി അർമാസ് എന്നിവർക്കൊപ്പം ധനുഷും വേഷമിടുന്നു. ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി റൂസോ സഹോദരന്മാരെ തന്നെ ഇന്ത്യൻ ആരാധകർക്കു മുന്നിലെത്തിക്കുകയാണ് നെറ്റ്ഫ്ളിക്‌സ്. 2022 ജൂലൈ 20 ന് മുംബൈയിൽ നടക്കുന്ന 'ദ ഗ്രേ മാന്റെ' (The Gray Man) പ്രീമിയറിനായി ഇരട്ട സംവിധായകരും ധനുഷിനൊപ്പം ചേരും.

    പുതിയ ചിത്രത്തിന്റെ പ്രചാരണത്തിനായി പ്രിയ സുഹൃത്ത് ധനുഷിനെ കാണാനായി ഇന്ത്യയിലേക്ക് എത്തുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് ഇന്ത്യൻ ആരാധകർക്ക് അയച്ച വീഡിയോ സന്ദേശത്തിൽ റൂസോ സഹോദരന്മാർ പ്രതികരിച്ചു. ആരാധകർ തയാറെടുത്തോളൂ, ഉടൻ കാണാമെന്നും സന്ദേശത്തിൽ പറയുന്നു.

    ആക്ഷൻ, ഡ്രാമ, പേസ്, ബിഗ് ചേസ് തുടങ്ങി ആകാംക്ഷാഭരിതമായ രംഗങ്ങൾ നിറഞ്ഞ ദ ഗ്രേ മാൻ അസാധാരണായ അനുഭവമായിരുന്നുവെന്ന് ധനുഷ് പറഞ്ഞു. അസാധാരണപ്രതിഭകൾക്കൊപ്പം ചെറിയൊരു വേഷം ചെയ്യാ൯ അവസരം ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

    'ദ ഗ്രേ മാൻ' നെറ്റ്ഫ്ളിക്സിൽ ജൂലൈ 22 ന് റിലീസ് ചെയ്യുന്നു. ദ ഗ്രേ മാൻ സംവിധായകർ- ആന്റണി റൂസോ, ജോ റൂസോ, രചന- ജോ റൂസോ, ക്രിസ്റ്റഫർ മാർക്കസ്, സ്റ്റീഫൻ മക്ഫീലി, നിർമ്മാതാക്കൾ- ജോ റോഥ്, ജെഫ്രി കിർഷെൻബോം, ആന്റണി റൂസോ, ജോ റൂസോ, മൈക്ക് ലറോക്ക, ക്രിസ് കാസ്റ്റാൽഡി, എക്സ്കിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്- പാട്രിക് നെവാൾ, ക്രിസ്റ്റഫർ മാർക്കസ്, സ്റ്റീഫൻ മക്ഫീലി, ജെയ്ക്ക് ഓസ്റ്റ്, എയ്ഞ്ചല റൂസോ ഒട്സ്റ്റോട്ട്, ജിയോഫ് ഹാലി, സാക്ക് റോഥ്, പാലക്ക് പട്ടേൽ.

    പുസ്തക പരമ്പര അടിസ്ഥാനപ്പെടുത്തിയുള്ള ചിത്രം മാർക്ക് ഗ്രീനിയുടെ 'ദ ഗ്രേ മാ൯' റയാൻ ഗോസ്ലിംഗ്, ക്രിസ് ഇവാൻസ്, അന്ന ഡി അർമാസ്, ജെസീക്ക ഹെൻവിക്ക്, വാഗ്നെർ മൗറ, ധനുഷ്, ബില്ലി ബോബ് തോൺടൺ, ആൽഫ്രെ വൂഡാർഡ്, റെഗെ ജീൻ പേജ്, ജൂലിയ ബട്ടേഴ്സ്, എമി ഇക്വാക്കർ, സ്കോട്ട് ഹേസ് എന്നിവരാണ് അഭിനേതാക്കൾ.

    സിഐഎ പ്രവർ ത്തകനായ കോർട്ട് ജെൻട്രിയാണ് (റയാൻ ഗോസ്ലിംഗ്) സിയേറ സിക്സ് എന്ന ദ ഗ്രേ മാൻ. ഒരു ഫെഡറൽ ജിയിലിൽ നിന്ന് ഡൊണാൾഡ് ഫിറ്റ്സ് റോയ് (ബില്ലി ബോബ് തോൺടൺ) നിയമിച്ച ജെൻട്രി ഒരിക്കൽ അസാമാന്യ വൈദഗ്ധ്യമുള്ള ഏജൻസിയുടെ അംഗീകാരമുള്ള മരണവ്യാപാരിയായിരുന്നു. എന്നാൽ ഇപ്പോൾ അത് മാറി. സിക്സിനെ തന്നെയാണ് ഇപ്പോൾ ലക്ഷ്യമിടുന്നത്. ലോകം മുഴുവൻ അവനെ തിരയുകയാണ് ലോയ്ഡ് ഹാൻസെൻ (ക്രിസ് ഇവാൻസ്) എന്ന സിഐഎയിലെ മുൻ സഹപ്രവർത്തകൻ. ജെൻട്രിയെ കിട്ടാതെ അടങ്ങില്ലെന്ന വാശിയിലാണയാൾ. ഏജന്റ് ഡാനി മിറാൻഡയാണ് (അന്ന ഡി അർമാസ്) അയാൾക്ക് പിന്നിലുള്ളത്. അയാൾക്കത് ആവശ്യമാണ്.

    റയാൻ ഗോസ്ലിംഗ് ആണ് ദ ഗ്രേ മാൻ. അവന്റെ എതിരാളിയായി എത്തുന്നത് ക്രിസ് ഇവാൻസും. നെറ്റ്ഫ്ളിക്സ്/എജിബിഒ നിർമ്മിച്ചിരിക്കുന്ന ത്രില്ലർ സംവിധാനം ചെയ്തിരിക്കുന്നത് ആന്റണി, ജോ റൂസോ ആണ്. അന്ന ഡി അ൪മാസ്, റെഗെ ജീൻ പേജ്, ബില്ലി ബോബ് തോൺടൺ, ജെസീക്ക ഹെൻവിക്ക്, ധനുഷ്, വാഗ്നെർ മൗറ, ആൽഫ്രെ വൂഡാർഡ് തുടങ്ങിയവർ അഭിനയിക്കുന്നു.

    മാർക്ക് ഗ്രീനിയുടെ നോവലായ ദ ഗ്രേ മാനെ അടിസ്ഥാനമാക്കി നിർമ്മിച്ചിരിക്കുന്ന ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് ജോ റൂസോ, ക്രിസ്റ്റഫർ മാർക്കസ്, സ്റ്റീഫ൯ മക്ഫീലി എന്നിവർ ചേർന്നാണ്. ജോ റോഥ്, ജെഫ്രി കിർഷെൻബോം, ജോ റൂസോ, ആന്റണി റൂസോ, മൈക്ക് ലറോക്ക, ക്രിസ് കാസ്റ്റാൽഡി എന്നിവരാണ് നിർമ്മാതാക്കൾ. പാട്രിക് നെവാൾ, ക്രിസ്റ്റഫർ മാർക്കസ്, സ്റ്റീഫൻ മക്ഫീലി, ജെയ്ക്ക് ഓസ്റ്റ്, എയ്ഞ്ചല റൂസോ ഒട്സ്റ്റോട്ട്, ജിയോഫ് ഹാലി, സാക്ക് റോഥ്, പാലക്ക് പട്ടേൽ എന്നിവരാണ് എക്സ്കിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്. പി.ആർ.ഒ.- എ.എസ്. ദിനേശ്, ശബരി.
    Published by:user_57
    First published: