നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • വേട്ടയ്ക്കൊരു മകൻ: കുട്ടനാടിന്റെ കഥ പറയാൻ എസ്. ഹരീഷും സന്തോഷ് ഏച്ചിക്കാനവും ഒന്നിക്കുന്നു

  വേട്ടയ്ക്കൊരു മകൻ: കുട്ടനാടിന്റെ കഥ പറയാൻ എസ്. ഹരീഷും സന്തോഷ് ഏച്ചിക്കാനവും ഒന്നിക്കുന്നു

  കുട്ടനാടിന്റെ രാത്രി കാഴ്ചകളുടെ വന്യതയുമായാണ് 'വേട്ടയ്ക്കൊരുമകൻ' ഒരുങ്ങുക

  വേട്ടയ്ക്കൊരു മകൻ ടീം

  വേട്ടയ്ക്കൊരു മകൻ ടീം

  • Share this:
   മലയാള ചെറുകഥാ സാഹിത്യത്തിലെ പ്രമുഖരായ എസ്. ഹരീഷും (S. Hareesh) സന്തോഷ് ഏച്ചിക്കാനവും (Santhosh Echikkanam) കുട്ടനാടിന്റെ കഥ പറയാനായി ഒന്നിക്കുന്നു. പരസ്യ ചിത്ര സംവിധായകൻ രാജു ഏബ്രഹാം സംവിധാനം ചെയ്യുന്ന വേട്ടയ്ക്കൊരു മകൻ (Vettaikkoru Makan) എന്ന ചിത്രത്തിനു വേണ്ടിയാണ് ഇരുവരും ഒരുമിക്കുന്നത്.

   അന്നയും റസൂലും, ബാച്ചിലർ പാർട്ടി, ചന്ദ്രേട്ടൻ എവിടെയാ തുടങ്ങിയ സിനിമകളുടെ രചനയിലൂടെ സിനിമയുടെ വർത്തമാന കാലത്തിനൊപ്പം നടന്ന സന്തോഷ് ഏച്ചിക്കാനത്തിന്റേതാണ് സ്ക്രിപ്റ്റ് .

   ജെല്ലിക്കെട്ടും ചുരുളിയും ഒക്കെയായി മലയാള സിനിമയുടെ കാഴ്ചാരീതി തന്നെ മാറ്റിയ എസ്. ഹരീഷിന്റെ വേട്ടയ്ക്കൊരുമകൻ എന്ന ചെറുകഥയിൽ നിന്ന് രൂപപ്പെടുത്തിയെടുത്തതാണ് കഥ. വേട്ടയ്ക്കൊരു മകൻ എന്നുതന്നെയാണ് സിനിമയുടെ പേര്.

   കിഷോർ മണിയാണ് ക്യാമറ. കുട്ടനാടിന്റെ രാത്രി കാഴ്ചകളുടെ വന്യതയുമായാണ് 'വേട്ടയ്ക്കൊരുമകൻ' ഒരുങ്ങുക. അഭിനേതാക്കളുടെ വിശദാംശങ്ങൾ പുറത്ത് വന്നിട്ടില്ല.   Also read: കൈമുറിഞ്ഞ ചിത്രവുമായി പൃഥ്വിരാജ് ; 'കടുവ'യിലെ ആക്ഷന്‍ രംഗങ്ങളെ കുറിച്ച് താരം

   ഷാജി കൈലാസ് (Shaji Kailas) സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് (Prithviraj) ചിത്രം കടുവ (Kaduva) പുറത്തിറങ്ങുന്നതിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ചിത്രത്തിന്റെ വിശേഷങ്ങള്‍ പൃഥ്വിരാജ് പങ്കുവെക്കാറുണ്ട്.

   ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിംഗിനിടയില്‍ തനിക്ക് മുറിവേറ്റതിന്റെ ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. "മുറിവുകളും വേദനകളും. ആക്ഷന്‍ സിനിമ എങ്ങനെയായിരുന്നുവെന്ന് മറന്നു തുടങ്ങിയിരുന്നു. അതിലേക്ക് തിരിച്ചെത്തിയിരിക്കുന്നു," ചിത്രത്തിന് താഴെ അദ്ദേഹം കുറിച്ചു.

   എട്ട് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഷാജി കൈലാസ് ആദ്യം പ്രഖ്യാപിച്ച ചിത്രം കടുവയായിരുന്നു. എന്നാല്‍ കോവിഡ് രണ്ടാം തരംഗത്തിന്റെ സമയത്ത് ചിത്രത്തിന് ഷെഡ്യൂള്‍ ബ്രേക്ക് വന്നു. ഇതിനിടെ മോഹന്‍ലാല്‍ നായകനാവുന്ന ആശിര്‍വാദ് ചിത്രം എലോണ്‍ അദ്ദേഹം പൂര്‍ത്തിയാക്കുകയും ചെയ്തു. 'ആദം ജോണി'ന്റെ സംവിധായകനും ലണ്ടന്‍ ബ്രിഡ്ജ്, മാസ്റ്റേഴ്സ് എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുമായ ജിനു എബ്രഹാമാണ് കടുവയുടെ രചന.

   Also read: അന്ന ബെന്നും റോഷന്‍ മാത്യുവും ; ത്രില്ലടിപ്പിച്ച് നൈറ്റ് ഡ്രൈവ് ട്രെയിലര്‍

   റോഷന്‍ മാത്യു, അന്ന ബെന്‍, ഇന്ദ്രജിത്ത് സുകുമാരന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വൈശാഖ് (Vysakh) സംവിധാനം ചെയ്യുന്ന 'നൈറ്റ് ഡ്രൈവ്' (Night drive) എന്ന ചിത്രത്തിന്റെ
   ട്രെയിലര്‍ പുറത്തുവിട്ടിരിക്കുന്നിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.ഒരു ത്രില്ലര്‍ ചിത്രമായിട്ടായിരിക്കും 'നൈറ്റ് ഡ്രൈവ്' പുറത്തിറങ്ങുക.

   അന്ന ബെന്നും റോഷന്‍ മാത്യും ദുരൂഹ സാഹചര്യത്തിൽ കുടുങ്ങി കിടക്കുന്നതായി ട്രെയിലറില്‍ കാണിക്കുന്നു. ചിത്രത്തില്‍ ഇന്ദ്രജിത്ത് സുകുമാരനും പ്രധാന വേഷത്തില്‍ എ്ത്തുന്നുണ്ട്. ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

   Summary: S. Hareesh and Santhosh Echikkanam to join hands for the Malayalam movie Vettaikkorumakan based on a short story of the same name by Hareesh
   Published by:user_57
   First published: