'സാജൻ ബേക്കറി സിൻസ് 1962' എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. അജു വർഗീസ് നായകനായി എത്തുന്ന ചിത്രത്തിലെ പ്രണയഗാനമാണ് നടൻ മോഹൻലാലിന്റെ ഫേസ്ബുക്ക് പേജിലൂടെ ഇന്ന് പുറത്തുവിട്ടത്. 'തോരാമഴയിലും' എന്നു തുടങ്ങുന്ന ഗാനത്തിന്റെ രചന അനു എലിസബത്ത് ജോസ് ആണ്. പ്രശാന്ത് പിള്ളയാണ് സംഗീതം.
ചിത്രത്തിലെ '
വൺസ് അപ്പോൺ എ ടൈം ഇൻ റാന്നി' എന്ന് തുടങ്ങുന്ന ഗാനം നേരത്തെ പുറത്തിറങ്ങിയിരുന്നു. 'തോരാമഴയിലും' എന്ന് തുടങ്ങുന്ന ഗാനം വിനീത് ശ്രീനിവാസനും പ്രീതി പിള്ളയും ചേർന്നാണ് ഗാനം പാടിയിരിക്കുന്നത്.
പത്തനംതിട്ട റാന്നി ജംഗ്ഷനിൽ ബേക്കറി നടത്തുന്നവരായാണ് ചിത്രത്തിൽ അജുവും ലെനയും ഗണേഷ് കുമാറും എത്തുന്നത്. കമലയ്ക്ക് ശേഷം അജു വർഗീസ് ആദ്യമായി നായകനായി എത്തുന്ന ചിത്രം കൂടിയാണ് അത്. ചിത്രത്തിൽ ഗ്രേസ് ആന്റണി, രഞ്ജിത മേനോൻ, ജാഫർ ഇടുക്കി എന്ന് തുടങ്ങി നിരവധി താരങ്ങളാണ് എത്തുന്നത്.
അരുൺ ചന്തുവാണ് ചിത്രത്തിന്റെ സംവിധായകൻ. അരുൺ ചന്തു, സച്ചിൻ ആർ ചന്ദ്രൻ, അജു വർഗീസ് എന്നിവർ ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ഫന്റാസ്റ്റിക് ഫിലിംസിന്റെ ബാനറിൽ ധ്യാൻ ശ്രീനിവാസനും വിശാഖ് സുബ്രഹ്മണ്യവും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.