ചങ്ക്സ്, ഒരു അഡാർ ലവ് സംവിധായകൻ ഒമർ ലുലു അണിയിച്ചൊരുക്കുന്ന പുതിയ ചിത്രം ധമാക്കയിലെ വില്ലനായി 'തരികിട' സാബുമോൻ എത്തുന്നു. ചിത്രത്തിലെ വില്ലനെ കൃത്യമായി പ്രവചിക്കുന്ന ആദ്യ അഞ്ചു പേർക്ക് ധമാക്കയുടെ രണ്ട് ഫ്രീ ടിക്കറ്റ് സംവിധായകൻ ഉറപ്പു നൽകിയിരുന്നു.
1983യിലെ മഞ്ജുളയായി മലയാളക്കരയിലേക്ക് ചേക്കേറിയ ബെംഗളൂരു സുന്ദരി നിക്കി ഗൽറാണി ആണ് നായിക. ഒളിമ്പ്യൻ അന്തോണി ആദത്തിലെ ബാല താരമായി വന്ന അരുൺ നായകനാവുന്ന ചിത്രമാണിത്.
സ്കൂൾ, കോളേജ് ചുറ്റുപാടുകൾ വിട്ട് യുവാക്കളുടെ വ്യത്യസ്ത കഥ പറയുന്ന ചിത്രം എന്നാണ് സംവിധായകൻ നൽകിയ സൂചന. ഫസ്റ്റ് ലുക് പോസ്റ്ററിൽ നൽകിയ 2019 റൈസിംഗ് സൂണ്‍ എന്ന വാചകം ഒരു റേസിംഗ് മൂവി ആണോ എന്ന സൂചനയും നല്ക്കുന്നുണ്ട്. വൈറല്‍ ഹിറ്റും വിവിധ ഭാക്ഷകളില്‍ ഒരേ സമയം പുറത്തിറങ്ങി മ്യൂസിക്ക് ഹിറ്റായ അഡാര്‍ ലവ്നു ശേഷം എത്തുന്ന ഈ ചിത്രത്തില്‍ ഗോപി സുന്ദര്‍ ആണ് സംഗീതം.
ഒരു കളർഫുൾ കോമഡി എന്റെർറ്റൈനെർ ആയ ചിത്രത്തിന്റെ നിർമ്മാതാവ് എം.കെ. നാസർ ആണ്. ക്യാമറ: സിനോജ് പി അയ്യപ്പന്, തിരക്കഥ, സംഭാഷണം: സാരംഗ് ജയപ്രകാഷ്, വേണു ഓ. വി. കിരണ്‍ ലാല്‍ എന്നിവര്‍. എഡിറ്റര്‍: ദിലീപ് ഡെന്നീസ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.