നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • ഇത് ശബരിമല വിഷയം ഉദ്ദേശിച്ചല്ലേ?

  ഇത് ശബരിമല വിഷയം ഉദ്ദേശിച്ചല്ലേ?

  • Share this:
   "തത്വമസി. തത്വ, മെസ്സി... ആ കിട്ടി, ഈ തത്വംന്നു പറഞ്ഞാൽ, നമുക്കറിയാം. പക്ഷെ അയിന്റെ കൂടിയേ അസി എന്ന മുസ്ലിം പേര് എങ്ങനെ വന്നെന്നാണ് എനിക്ക് മനസിലാവാത്തത്..." വരികൾ ഏറ്റവും പുതിയ ധ്യാൻ ശ്രീനിവാസൻ ചിത്രം സച്ചിനിൽ നിന്നും. നാനാത്വത്തിൽ ഏകത്വം കൊട്ടി ഘോഷിക്കുന്ന രാജ്യത്തെ തെക്കേ കോണിലെ സംസ്ഥാനത്തു അരങ്ങേറുന്ന വിഷയങ്ങൾ നർമ്മത്തിൽ പൊതിഞ്ഞ ഡയലോഗുകളിലൂടെ അവതരിപ്പിക്കുന്നു ഇവിടെ. ധ്യാൻ, അജു വർഗീസ്, ഹരീഷ് കണാരൻ എന്നിവർ ചേർന്ന് അവതരിപ്പിക്കുന്ന ഡയലോഗിൽ ശബരിമല വിഷയത്തെ തത്വത്തിൽ വിമർശിക്കുകയാണ്.   ഏറെ നാൾക്കു മുൻപ് പ്രഖ്യാപിക്കപ്പെട്ടതാണ് ഈ ധ്യാൻ ശ്രീനിവാസൻ ചിത്രം. ശേഷം ടീസർ പുറത്തു വരുന്നത് ഇപ്പോഴാണെന്നു മാത്രം. സന്തോഷ് നായർ സംവിധാനം നിർവ്വഹിക്കുന്ന ചിത്രം രചിച്ചിരിക്കുന്നത് എസ്.എൽ. പുരം ജയസൂര്യ. രഞ്ജി പണിക്കർ, രമേശ് പിഷാരടി, അപ്പാനി ശരത്, മണിയൻപിള്ള രാജു, അന്ന രാജൻ, മാല പാർവതി, ആബിദ് നാസ്സർ, രശ്മി ബോബൻ, സേതു ലക്ഷ്മി എന്നിവരാണ് മറ്റു അഭിനേതാക്കൾ.

   അടുത്തിടെ തന്റെ ആദ്യ സംവിധാന ചിത്രത്തിൽ മുഴുകിയ ധ്യാൻ സജീവ അഭിനയ രംഗത്ത് നിന്നും ഒരൽപം വിട്ടു നിന്നിരുന്നു. ശ്രീനിവാസൻ-പാർവതി ജോഡികളായെത്തിയ വടക്കുനോക്കിയന്ത്രത്തിന്റെ പുതു കാല ആവിഷ്കാരം ലവ്, ആക്ഷൻ, ഡ്രാമ നിവിൻ പോളി- നയൻ‌താര എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി ചിത്രീകരിക്കുകയാണ്.

   First published:
   )}