നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Sadak 2| സുശാന്ത് ആരാധകരുടെ രോഷം അടങ്ങുന്നില്ല; ഐഎംഡിബിയിൽ ഏറ്റവും റേറ്റിങ് കുറഞ്ഞ ചിത്രമായി സഡക് 2

  Sadak 2| സുശാന്ത് ആരാധകരുടെ രോഷം അടങ്ങുന്നില്ല; ഐഎംഡിബിയിൽ ഏറ്റവും റേറ്റിങ് കുറഞ്ഞ ചിത്രമായി സഡക് 2

  കഴിഞ്ഞ ദിവസം 7.30നാണ് സഡക് 2 റിലാസായത്. ചിത്രത്തെ കുറിച്ച് മോശം പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

  Sadak 2

  Sadak 2

  • Share this:
   മകൾ ആലിയ ഭട്ടിനെ നായികയാക്കി മഹേഷ് ഭട്ട് ഒരുക്കിയ സഡ‍ക് 2 കഴിഞ്ഞ ദിവസമാണ് ഡിസ്നി+ഹോട്ട്സ്റ്റാറിൽ റിലീസ് ചെയ്തത്. പുറത്തിറങ്ങി മണിക്കൂറുകൾക്കുള്ളിൽ ഐഎംഡിബിയിൽ ഏറ്റവും കുറഞ്ഞ റേറ്റിങ്ങുള്ള ചിത്രമെന്ന റെക്കോർഡും സഡക് 2 വിന് ലഭിച്ചു.

   ഐഎംഡിബിയിൽ ചിത്രത്തിന് പ്രേക്ഷകർ നൽകയത് 1.1 റേറ്റിങ്ങാണ്. 9,821 വോട്ടുകളാണ് ഇതുവരെ ചിത്രത്തിന് ലഭിച്ചത്. 10 ൽ 1.1 റേറ്റിങ്ങാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. അജയ് ദേവഗൺ നായകനായ ഹിമ്മത് വാല(1.7), രാം ഗോപാൽ വർമയുടെ ഫയർ(1.7), അഭിഷേക് ബച്ചൻ നായകനായ ദി ലജന്റ് ഓഫ് ദ്രോണ(2), ഹിമേഷ് രേഷ്മിയയുടെ കർസ് എന്നിവയാണ് സഡക് 2 ന് തൊട്ടു പിന്നിലായുള്ള ചിത്രങ്ങൾ.

   സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തിന് പിന്നാലെ, ബോളിവുഡിലെ ഗ്രൂപ്പിസത്തിനും സ്വജനപക്ഷപാതത്തിനുമെതിരെ ആരാധകർ രംഗത്തെത്തിയിരുന്നു. കരൺ ജോഹർ, ആലിയ ഭട്ട്, മഹേഷ് ഭട്ട്, സൊനാക്ഷി സിൻഹ, സോനം കപൂർ തുടങ്ങിയ താരങ്ങൾക്കെതിരെയായിരുന്നു ആരാധകരുടെ രോഷപ്രകടനം.

   സഡക് 2ന്റെ ട്രെയിലർ പുറത്തിറങ്ങിയതോടെ ഡിസ് ലൈക്ക് ക്യാമ്പെയിനും നടന്നിരുന്നു. ഇതോടെ യൂട്യുബിൽ ഏറ്റവും കൂടുതൽ ഡിസ് ലൈക്ക് നേടുന്ന വീഡിയോ ആയി മാറി ചിത്രത്തിന്റെ ട്രെയിലർ.

   കഴിഞ്ഞ ദിവസം 7.30നാണ് സഡക് 2 റിലാസായത്. ചിത്രത്തെ കുറിച്ച് മോശം പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

   1991 ൽ മഹേഷ് ഭട്ട് സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രം സഡക്കിന്റെ രണ്ടാം ഭാഗമായാണ് സഡക് 2 ഒരുക്കിയത്. മഹേഷ് ഭട്ടിന്റെ മൂത്തമകൾ പൂജ ഭട്ട്, സഞ്ജയ് ദത്ത് എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

   പുതിയ ചിത്രത്തിൽ ആലിയ ഭട്ട്, ആദിത്യ റോയ് കപൂർ, പൂജ ഭട്ട്, സഞ്ജയ് ദത്ത് എന്നിവരാണ് പ്രധാന വേഷത്തിൽ എത്തിയത്.
   Published by:Naseeba TC
   First published:
   )}