നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Sadak 2| ജസ്റ്റിൻ ബീബറിനേയും മറികടന്നു; ലോകത്തിലെ ഏറ്റവും വെറുക്കപ്പെട്ട രണ്ടാമത്തെ വീഡിയോ

  Sadak 2| ജസ്റ്റിൻ ബീബറിനേയും മറികടന്നു; ലോകത്തിലെ ഏറ്റവും വെറുക്കപ്പെട്ട രണ്ടാമത്തെ വീഡിയോ

  ട്രെയിലറും പാട്ടും ഇഷ്ടമാകാത്തതല്ല ഡിസ് ലൈക്ക് ആക്രമണങ്ങൾക്ക് കാരണം എന്നതാണ് വിരോധാഭാസം.

  sadak 2

  sadak 2

  • Share this:
   ലോകത്ത് ഡിസ് ലൈക്കുകൾ വാരിക്കൂട്ടിയ യൂട്യൂബ് വീഡിയോയിൽ രണ്ടാം സ്ഥാനത്ത് മഹേഷ് ഭട്ടിന്റെ സഡക് 2 ട്രെയിലർ. ഓഗസ്റ്റ് 12 ന് പുറത്തിറങ്ങിയ വീഡിയോ യൂട്യൂബ് ട്രെന്റിങ്ങിൽ ഇപ്പോഴും തുടരുകയാണ്. 61 ദശലക്ഷം പേരാണ് ഇതിനകം വീഡിയോ കണ്ടത്.

   സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തിന് പിന്നാലെ മഹേഷ് ഭട്ടിനും ആലിയ ഭട്ടിനുമെതിരെ രൂക്ഷമായ ആക്രമണമാണ് സോഷ്യൽമീഡിയയിൽ നേരിടുന്നത്. ഇതിന്റെ തുടർച്ചയാണ് ട്രെയിലറിന് ലഭിച്ചുകൊണ്ടിരിക്കുന്ന ഡിസ് ലൈക്കുകൾ.

   അതിനിടയിൽ ചിത്രത്തിലെ ഗാനവും പുറത്തിറങ്ങിയിരുന്നു. അങ്കിത് തിവാരി സംഗീത സംവിധാനം നിർവഹിച്ച തുംസേ ഹീ എന്ന് തുടങ്ങുന്ന ഗാനം ഓഗസ്റ്റ് 15 നാണ് പുറത്തിറങ്ങിയത്. ഇതിനും ഡിസ് ലൈക്കുകൾ കൂടി വരികയാണ്. ഏറ്റവും കൂടുതൽ ഡിസ് ലൈക്കുകൾ നേടിയ 50 വീഡിയോകളിൽ ഈ ഗാനവും ഇടംനേടിയേക്കും.

   ട്രെയിലറും പാട്ടും ഇഷ്ടമാകാത്തതല്ല ഡിസ് ലൈക്ക് ആക്രമണങ്ങൾക്ക് കാരണം എന്നതാണ് വിരോധാഭാസം. അങ്കിത് തിവാരിയുടെ മനോഹര ഗാനമായിരുന്നിട്ടും തുംസേ ഹി ഡിസ് ലൈക്ക് ചെയ്യാൻ സുശാന്തിന്റെ ആരാധകർ തീരുമാനിക്കുകയായിരുന്നു.

   ബോളിവുഡിലെ സ്വജനപക്ഷപാതവും വിവേചനവുമാണ് സുശാന്തിന്റെ മരണത്തിന് കാരണമെന്നാണ് ആരോപണം. കങ്കണ റണൗട്ട് അടക്കമുള്ള താരങ്ങൾ ആലിയയ്ക്കും കരൺ ജോഹറിനുമെതിരെ രംഗത്തെത്തിയിരുന്നു.

   ആലിയ ഭട്ട്, ആദിത്യ റോയ് കപൂർ, സഞ്ജയ് ദത്ത്, പൂജ ഭട്ട് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. മഹേഷ് ഭട്ട് സംവിധാനം ചെയ്ത 1991 ലെ ചിത്രം സഡകിന്റെ രണ്ടാം ഭാഗമാണ് സഡക് 2.

   നേരത്തേ, ഏറ്റവും കൂടുതൽ ഡിസ് ലൈക്ക് നേടുന്ന വീഡിയോകളിൽ മൂന്നാമതായിരുന്നു സഡക് 2. സ്വീഡിഷ് യൂട്യൂബർ പിഡീപ്പിയുടെ വീഡിയോ ആണ് ഇപ്പോൾ സഡക്കിന് മുന്നിലുള്ളത്. 93ശതമാനം ഡിസ് ലൈക്കുകളായിരുന്നു പിഡീപ്പിയുടെ വീഡിയോക്ക് ലഭിച്ചിരുന്നത്. സഡക് 2 ട്രെയിലറിന് 95 ശതമാനം പേർ ഡിസ് ലൈക്ക് ചെയ്തു.

   ജസ്റ്റിൻ ബിബറിന‍്റെ ബേബി എന്ന വീഡിയോ ആണ് ഡിസ് ലൈക്കുകളിൽ  സഡക്കിന് മുന്നിലുണ്ടായിരുന്നത്. 2010 ൽ പുറത്തിറങ്ങിയ ബീബറിന്റെ റെക്കോർഡാണ് സഡക് 2 ഇപ്പോൾ മറികടന്നിരിക്കുന്നത്.

   ട്രെയിലർ ഡിസ് ലൈക്ക് ചെയ്യാൻ വലിയ രീതിയിലുള്ള ക്യാമ്പെയിനാണ് സോഷ്യൽമീഡിയകളിൽ നടക്കുന്നത്. ട്രെയിലറിന് താഴെ വരുന്ന കമന്റുകളിൽ ഇത് വ്യക്തമാണ്. ഡിസ്നി ഹോട്ട്സ്റ്റാറിൽ ഈ മാസം 28 ന് പുറത്തിറങ്ങുന്ന ചിത്രം ബഹിഷ്കരിക്കണമെന്ന ആഹ്വാനവും നടക്കുന്നുണ്ട്.

   അതേസമയം, ആരാധകരുടെ രോഷപ്രകടനത്തോടും വീഡിയോ ഡിസ് ലൈക്കുകൾ വാരിക്കൂട്ടുന്നതിനോടും ചിത്രത്തിന്റെ അണിയറ പ്രവർത്തകരോ താരങ്ങളോ പ്രതികരിക്കാൻ തയ്യാറായിട്ടില്ല. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആളുകൾ വീഡിയോ ഡിസ് ലൈക്ക് ചെയ്യുകയും കമന്റുകളും നൽകുന്നുണ്ട്.
   Published by:Naseeba TC
   First published:
   )}