നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • സായ് പല്ലവി മലയാളത്തിൽ മടങ്ങിയെത്തുന്നു

  സായ് പല്ലവി മലയാളത്തിൽ മടങ്ങിയെത്തുന്നു

  • Share this:
   ഒരിടവേളക്ക് ശേഷം, മലയാളികൾ ഇരു കയ്യും നീട്ടി സ്വീകരിച്ച മലർ മിസ് തിരികെ വരികയാണ്. കലിയിലെ നായികാ വേഷത്തിനു ശേഷം അന്യ ഭാഷ ചിത്രങ്ങളിലെ തിരക്കേറിയ താരമായി മാറിയ സായ് പല്ലവിയുടെ മടങ്ങി വരവിൽ നായകൻ ഫഹദ് ഫാസിലാവും. നിവിൻ പോളിയുടെ നായികയായി പ്രേമത്തിലൂടെ മലയാള സിനിമ ലോകത്തും തന്റെ കരിയറിൽ തന്നെയും മറക്കാനാവാത്ത വ്യക്തിമുദ്ര പതിപ്പിച്ച കഥാപാത്രമാണ് പ്രേമത്തിലെ മലർ മിസ്. ശേഷം കലിയിൽ ദുൽഖറിന്റെ ജോഡിയായെത്തി. മലയാളം തന്നെയാണ് സായ് എന്ന അഭിനേതാവിനെ ചലച്ചിത്ര ലോകത്തിനു പരിചയപ്പെടുത്തി കൊടുത്തതും.   വരത്തനിലെ തകർപ്പൻ പ്രകടനത്തിന് ശേഷം സത്യൻ അന്തിക്കാടിന്റെ ഞാൻ പ്രകാശനിൽ നായകനായി വേഷം ചെയ്തിട്ടുണ്ട്. ചിത്രം ഷൂട്ടിംഗ് കഴിഞ്ഞു പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകളിലേക്ക് കടന്നിട്ടുണ്ട്. ശേഷം അൻവർ റഷീദ് ചിത്രം ട്രാൻസിൽ ഫഹദാണ് നായകൻ. ഇതിൽ നസ്രിയ നസീമും വേഷമിടുമെന്നാണ് വാർത്ത. അടുത്ത വർഷം ട്രാൻസ് തിയേറ്ററുകളിലെത്തും.

   നവാഗതനായ വിവേക് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം ഊട്ടിയിൽ ആരംഭിച്ചു. പ്രകാശ് രാജ്, അതുൽ കുൽക്കർണി, ശാന്തി കൃഷ്ണ, രഞ്ജി പണിക്കർ, സുദേവ് നായർ, സുരഭി ലക്ഷ്മി, ലെന എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങൾ.

   First published:
   )}