HOME /NEWS /Film / കേരളത്തിലെ തിയേറ്ററുകളിൽ റിലീസിനായി സായി പല്ലവി- നാഗചൈതന്യ ചിത്രം 'പ്രേമതീരം'

കേരളത്തിലെ തിയേറ്ററുകളിൽ റിലീസിനായി സായി പല്ലവി- നാഗചൈതന്യ ചിത്രം 'പ്രേമതീരം'

പ്രേമതീരം

പ്രേമതീരം

സായ് പല്ലവി, നാഗചൈതന്യ ചിത്രം 'ലവ് സ്റ്റോറി'യുടെ മലയാളം പതിപ്പ് 'പ്രേമതീരം' കേരളത്തിലെ തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നു

 • Share this:

  ശേഖർ കമ്മുല രചനയും സംവിധാനവും നിർവ്വഹിച്ച് 2021-ൽ പുറത്തിറങ്ങിയ സായ് പല്ലവി, നാഗചൈതന്യ ചിത്രം 'ലവ് സ്റ്റോറി'യുടെ മലയാളം പതിപ്പ് 'പ്രേമതീരം' കേരളത്തിലെ തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നു. ഒക്ടോബർ 29 ആണ് റിലീസ് തിയതി. E4 എന്റെർറ്റൈന്മെന്റ്സ് ആണ് ചിത്രം കേരളത്തിൽ റിലീസിനെത്തിക്കുന്നത്.

  അമിഗോസ് ക്രിയേഷൻസും ശ്രീ വെങ്കിടേശ്വര സിനിമാസും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ നാഗ ചൈതന്യക്കും സായ് പല്ലവിക്കും പുറമെ, രാജീവ് കനകല, ദേവയാനി, ഈശ്വരി റാവു, ഉത്തേജ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

  ഒരു നഗരത്തിൽ കണ്ടുമുട്ടുന്ന രേവന്തും (ചൈതന്യ) മൗനികയും (പല്ലവി) തമ്മിലുള്ള പ്രണയവും, ജാതിമതങ്ങൾക്ക് അതീതമായ അവരുടെ ബന്ധവുമാണ് കഥയുടെ ഇതിവൃത്തം.

  2019 ജൂണിൽ പ്രഖ്യാപിച്ച ചിത്രത്തിന്റെ പ്രിൻസിപ്പൽ ഫോട്ടോഗ്രാഫി 2019 സെപ്റ്റംബറിൽ ആരംഭിച്ചു. ദുബായിയിൽ ഒരു ഷെഡ്യൂൾ നടക്കുമ്പോൾ ഹൈദരാബാദിലും തെലങ്കാനയിലെ മറ്റ് സ്ഥലങ്ങളിലും സമാന്തര ഷെഡ്യൂളുകൾ പൂർത്തിയാക്കിയിരുന്നു. കോവിഡ്-19 പാൻഡെമിക് കാരണം 2020 മാർച്ചിൽ ചിത്രീകരണം നിർത്തിവച്ചു. സെപ്റ്റംബറിൽ ഷൂട്ടിംഗ് പുനഃരാരംഭിക്കുകയും 2020 നവംബറിൽ പൂർത്തീകരിക്കുകയും ചെയ്തു.

  ലവ് സ്‌റ്റോറിയുടെ സംഗീതം പവൻ സി.എച്ച്., ഛായാഗ്രഹണവും എഡിറ്റിംഗും യഥാക്രമം വിജയ് സി. കുമാർ, മാർത്താണ്ഡ് കെ. വെങ്കിടേഷ് എന്നിവരുമാണ്.

  ലവ് സ്‌റ്റോറി 2020 ഏപ്രിൽ 2-ന് റിലീസ് ചെയ്യാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത് എന്നാൽ കോവിഡ്-19 നിയന്ത്രണങ്ങൾ കാരണം ഒന്നിലധികം തവണ മാറ്റിവച്ചു. 2021 സെപ്തംബർ 24-ന് തിയറ്ററുകളിൽ റിലീസ് ചെയ്ത ഈ ചിത്രം നിരൂപകരിൽ നിന്ന് സമ്മിശ്ര അവലോകനങ്ങൾ നേടിയിരുന്നു.

  ചിത്രം ആദ്യ ദിനം ഇന്ത്യയിൽ ₹8.75 കോടി നേടി, കോവിഡ് രണ്ടാം തരംഗത്തിന് ശേഷം ഇന്ത്യയിൽ സിനിമാശാലകൾ വീണ്ടും തുറന്നതിന് ശേഷമുള്ള ഏറ്റവും ഉയർന്ന കളക്ഷൻ ആണിത്.

  Also read: 'മുടി അഴിച്ചിട്ടാല്‍ നിന്നെ കാണാന്‍ അടിപൊളിയാ ദർശനാ' ഹൃദയം കവര്‍ന്ന് 'ഹൃദയ'ത്തിലെ ഗാനം

  പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന 'ഹൃദയ'ത്തിലെ ആദ്യഗാനം പുറത്തിറക്കി. 'ദര്‍ശന..' എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറക്കിയിരിക്കുന്നത്. സംഗീത സംവിധായകനായ ഹിഷാം അബ്ദുള്‍ വഹാബും ദര്‍ശന രാജേന്ദ്രനും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

  ഗാനത്തിന്റെ ടീസര്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു. പിന്നണിയില്‍ പ്രവര്‍ത്തിച്ചവരെയും ഗാനത്തിന്റെ ഷൂട്ടിങ്ങും ഉള്‍ക്കൊള്ളിച്ചുള്ളതാണ് ടീസര്‍. കല്യാണി പ്രിയദര്‍ശനും ദര്‍ശന രാജേന്ദ്രനുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അജു വര്‍ഗ്ഗീസ്, ബൈജു സന്തോഷ്, അരുണ്‍ കുര്യന്‍, വിജയരാഘവന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

  സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രമാണ് 'ഹൃദയം'. പക്ഷേ പാട്ടുകളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് ഇട്ടാണ് ചിത്രം എത്തുന്നത്. 15 ഗാനങ്ങളാണ് ചിത്രത്തില്‍ ഉള്ളത്. ഒപ്പം ഗാനങ്ങള്‍ ഓഡിയോ കാസറ്റ് ആയും ഓഡിയോ സിഡിയായും പുറത്തിറക്കുന്നുണ്ട്. ഹിഷാം അബ്ദുള്‍ വഹാബ് ആണ് 'ഹൃദയ'ത്തിന്റെ സംഗീത സംവിധായകന്‍. ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം പുറത്തിറങ്ങി അഞ്ച് വര്‍ഷത്തിനു ശേഷമാണ് വിനീത് പുതിയ ചിത്രവുമായി എത്തുന്നത്.

  First published:

  Tags: Love Story movie, Naga Chaitanya, Naga Chaithanya, Sai Pallavi