തയ്യാറായിരുന്നോളൂ, നിങ്ങളുടെ ചോദ്യങ്ങൾക്ക് സായ് പല്ലവി നേരിട്ട് മറുപടി നൽകും

Sai Pallavi to interact with her fans in Twitter | #AskSaiPallavi എന്ന ഹാഷ്ടാഗോടു കൂടിയാണ് ചോദ്യങ്ങൾ ചോദിക്കേണ്ടത്

news18india
Updated: May 30, 2019, 2:13 PM IST
തയ്യാറായിരുന്നോളൂ, നിങ്ങളുടെ ചോദ്യങ്ങൾക്ക് സായ് പല്ലവി നേരിട്ട് മറുപടി നൽകും
സായ് പല്ലവി
  • Share this:
പ്രിയ നായിക സായ് പല്ലവി ഇന്ന് പ്രേക്ഷകർക്ക് മുൻപിൽ. ചോദ്യങ്ങൾ ഉള്ളവർക്ക് ചോദിക്കാം. ട്വിറ്റർ അക്കൗണ്ട് ആയ @Sai_Pallavi92യിൽ ഇന്ന് വൈകുന്നേരം 5 മണിക്ക് സായ് എത്തും. പുതിയ ചിത്രം എൻ.ജി.കെ നാളെ തിയേറ്ററിൽ എത്തുന്നതിനു മുന്നോടിയായാണ് സായ് പല്ലവിയുടെ ഈ പരിപാടി. #AskSaiPallavi എന്ന ഹാഷ്ടാഗോടു കൂടിയാണ് ചോദ്യങ്ങൾ ചോദിക്കേണ്ടത്.സൂര്യ നായകനാവുന്ന എൻ.ജി.കെയിൽ (നന്ദഗോപാലൻ കുമരൻ) സൂര്യ രാഷ്ട്രീയക്കാരന്റെ വേഷത്തിലെത്തുമ്പോൾ, ഭാര്യയുടെ റോൾ സായ്‌ക്കാണ്‌. സെൽവ രാഘവൻ സംവിധാനം ചെയ്യുന്ന പൊളിറ്റിക്കൽ ഡ്രാമ ചിത്രമാണ് എൻജികെ. ഡ്രീം വാരിയേഴ്സ് പിക്ചേഴ്സിന്റെ ബാനറിൽ എസ് ആർ പ്രകാശ് ബാബു, എസ് ആർ പ്രഭു എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. റിലയൻസ് എന്റർടൈൻമെന്റ്സാണ് വിതരണം.

സായ് പല്ലവിയെ കൂടാതെ രാകുൽ പ്രീത് സിംഗ് നായികയായി എത്തും. തെലുങ്ക് താരം ജഗപതി ബാബുവും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. യുവൻ ശങ്കർ രാജയാണ് സംഗീതം. ദീപാവലിയോടനുബന്ധിച്ച് ചിത്രം തീയേറ്ററുകളിലെത്തുമെന്നാണ് സൂചന. സൂര്യയുടെ കരിയറിലെ ബിഗ് ബജറ്റ് ചിത്രം കാപ്പാൻ അണിയറയിൽ ഒരുങ്ങുന്നുണ്ട്. ചിത്രത്തിൽ മോഹൻലാൽ പ്രധാന മന്ത്രിയുടെ വേഷത്തിലെത്തുന്നു.

First published: May 30, 2019, 2:13 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading