സായ് പല്ലവി ഇനി ജനനായകന്റെ പ്രിയ സഖി

Sai Pallavi to play Suriya's wife in NGK | സെൽവ രാഘവൻ സംവിധാനം ചെയ്യുന്ന പൊളിറ്റിക്കൽ ഡ്രാമ ചിത്രമാണ് എൻജികെ

news18india
Updated: May 2, 2019, 11:07 AM IST
സായ് പല്ലവി ഇനി ജനനായകന്റെ പ്രിയ സഖി
സായ് പല്ലവി
  • Share this:
മലയാളികളുടെ പ്രിയ മലർ മിസ് ഇനി ജനനായകന്റെ പ്രിയ സഖിയായി വെള്ളിത്തിരയിലെത്തും. സൂര്യ നായകനാവുന്ന എൻ.ജി.കെയിൽ (നന്ദഗോപാലൻ കുമരൻ) സൂര്യ രാഷ്ട്രീയക്കാരന്റെ വേഷത്തിലെത്തുമ്പോൾ, ഭാര്യയുടെ റോൾ സായ്‌ക്കാണ്‌. സെൽവ രാഘവൻ സംവിധാനം ചെയ്യുന്ന പൊളിറ്റിക്കൽ ഡ്രാമ ചിത്രമാണ് എൻജികെ. ഡ്രീം വാരിയേഴ്സ് പിക്ചേഴ്സിന്റെ ബാനറിൽ എസ് ആർ പ്രകാശ് ബാബു, എസ് ആർ പ്രഭു എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. റിലയൻസ് എന്റർടൈൻമെന്റ്സാണ് വിതരണം.

സായ് പല്ലവിയെ കൂടാതെ രാകുൽ പ്രീത് സിംഗ് നായികയായി എത്തും. തെലുങ്ക് താരം ജഗപതി ബാബുവും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. യുവൻ ശങ്കർ രാജയാണ് സംഗീതം. ദീപാവലിയോടനുബന്ധിച്ച് ചിത്രം തീയേറ്ററുകളിലെത്തുമെന്നാണ് സൂചന.

സൂര്യയുടെ കരിയറിലെ ബിഗ് ബജറ്റ് ചിത്രം കാപ്പാൻ അണിയറയിൽ ഒരുങ്ങുന്നുണ്ട്. ചിത്രത്തിൽ മോഹൻലാൽ പ്രധാന മന്ത്രിയുടെ വേഷത്തിലെത്തുന്നു. പ്രധാനമന്ത്രിയുടെ അംഗരക്ഷകനായാണ് സൂര്യ പ്രത്യക്ഷപ്പെടുന്നത്. കെ.വി. ആനന്ദ് ഒരുക്കുന്ന മെഗാബജറ്റ് ചിത്രമാണിത്. സയേഷയാണ് നായിക. ഈ ചിത്രം അടുത്ത വർഷം തിയേറ്ററുകളിലെത്തും.

First published: May 2, 2019, 11:07 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading