ധനുഷ് നായകനാവുന്ന തമിഴ് ചിത്രം മാരി 2 ലെ സായി പല്ലവിയുടെ ക്യാരക്റ്റർ പോസ്റ്റർ പുറത്തു വന്നു. ഇന്ന് തുടങ്ങി ഓരോ ദിവസവും ഓരോരോ കഥാപാത്രങ്ങളുടെ മുഖം പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുകയാണ് സംവിധായകൻ ബാലാജി മോഹൻ. സംവിധായകന്റെ ട്വിറ്റർ പേജിലായിരുന്നു പ്രകാശനം. അറാത്തു ആനന്ദി എന്ന കഥാപാത്രമാണ് സായി. ഓട്ടോ ഡ്രൈവറുടെ കോട്ടണിഞ്ഞു ചിരിച്ച മുഖത്തോടെ നിൽക്കുന്ന സായിയുടെ ചിത്രമാണ് പോസ്റ്ററിൽ.
Here’s the first of the #Maari2CharacterPosters!@Sai_Pallavi92 as #AraathuAanandhi !
A fun character that’s also right at the heart of the story of #Maari2
Maari’s Aanandhi 🙂 pic.twitter.com/JY0GJcsNQT
— Balaji Mohan (@directormbalaji) November 7, 2018
പ്രേമം, കലി എന്നീ ചിത്രങ്ങളിലൂടെ മലയാള സിനിമ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരമാണ് തമിഴ്‍നാട് സ്വദേശിയായ സായ്.
ചിത്രത്തിൽ മലയാളി സാന്നിധ്യമായി നടൻ ടൊവിനോ തോമസ്സുമുണ്ട്. വില്ലൻ വേഷമാണ്. കഥാപാത്രത്തിന് ശബ്ദം നൽകിയിരിക്കുന്നതും ടൊവിനോ തന്നെയാണ്. 2015 ൽ പുറത്തിറങ്ങിയ മാരിയുടെ രണ്ടാം ഭാഗമാണ് ചിത്രം. വരലക്ഷ്മി ശരത്കുമാറാണ് മറ്റൊരു നായിക. റൊമാൻറിക് ആക്ഷൻ വിഭാഗത്തിലാണ് ചിത്രം. ആദ്യ ഭാഗത്തിൽ കാജൽ അഗർവാളായിരുന്നു നായിക.
ഡിസംബറിൽ പുറത്തിറങ്ങുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് ധനുഷിന്റെ വണ്ടർബാർ പ്രൊഡക്ഷൻസ് ആണ്. യുവൻ ശങ്കർ രാജയുടേതാണ് സംഗീതം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Sai Pallavi, ടൊവിനോ തോമസ്, ധനുഷ്, മാരി 2, സായി പല്ലവി