നൃത്ത രംഗത്ത് സായ് പല്ലവിയാണോ, പിന്നെയൊന്നും നോക്കണ്ട. വ്യൂസും, ലൈക്കും ഷെയറും എവിടെ നിന്നാണെങ്കിലും പറന്നു വന്നോളും. എന്നാലിപ്പോ സംഭവിച്ചതെന്തെന്നറിയാമോ? ധനുഷ് പാടി പരത്തിയ കൊലവെറിയെ മലർത്തിയടിച്ചു കൊണ്ട് സായിയുടെ ഗാനം മുന്നേറുകയാണ്. 17.29 കോടി പേര് കണ്ട വൈ ദിസ് കൊലവെറി ഗാനത്തെ കടത്തിവെട്ടുന്നത് സായിയുടെ വച്ചിണ്ടയാണ്. 17.44 പേരാണ് യൂട്യൂബിൽ വച്ചിണ്ട കണ്ടിരിക്കുന്നത്. ഫിദ എന്ന ചിത്രത്തിലെത്താന് ഗാനം.
2017ൽ പുറത്തിറങ്ങിയ ഫിദ, തെലുങ്ക് ചിത്രമാണ്. ഇതിനു മുൻപ് ബാഹുബലിയിലെ ഗാനത്തെക്കാളും വച്ചിണ്ട മുന്നിലെത്തിയിട്ടുണ്ടായിരുന്നു. വിവാഹാഘോഷ വേളയുടെ പശ്ചാത്തലത്തിൽ ചിത്രീകരിച്ചിരിക്കുന്ന വചിണ്ട സായിയുടെ നൃത്തരംഗം കൊണ്ട് ശ്രദ്ധേയമാണ്. ഒപ്പം അഭിനയിച്ചിരിക്കുന്നത് വരുൺ തേജ.
2015 ൽ പുറത്തിറങ്ങിയ പ്രേമം ചിത്രത്തിലൂടെയാണ് സായി മലയാളികൾക്ക് സുപരിചിതയാകുന്നത്. പിന്നെയും ഒരു പിടി നല്ല വേഷങ്ങൾ അവരെ തേടി മലയാളത്തിൽ നിന്നുമെത്തി. ഫിദ അത്രയ്ക്ക് പരിചിതം അല്ലെങ്കിലും ഗാനം സായിയുടെതായതു കൊണ്ട് നമ്മുടെ സ്വന്തം എന്നോണം മലയാളികളും ഈ ഗാനം ആഘോഷിക്കുകയാണ്. മൂന്നു കോടി വ്യൂസും കടന്ന് മാരി 2ലെ സായ്-ധനുഷ് ഗാനം റൗഡി ബേബിയും തേരോട്ടം തുടരുന്നുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Dhanush Kolaveri song, Kolaveri song, Maari 2 Dhanush-Sai Pallavi, Record views for Sai Pallavi vachinda song, Sai Pallavi, Sai Pallavi Vachinda, Sai Pallavi vachinda song creates record, Vachinda song in YouTube