• HOME
  • »
  • NEWS
  • »
  • film
  • »
  • Saiju Kurup birthday | പിറന്നാൾ ദിനത്തിൽ നൂറാം ചിത്രം 'ഉപചാരപൂർവം ഗുണ്ടാ ജയന്റെ' ഫസ്റ്റ് ലുക്കുമായി സൈജു കുറുപ്പ്

Saiju Kurup birthday | പിറന്നാൾ ദിനത്തിൽ നൂറാം ചിത്രം 'ഉപചാരപൂർവം ഗുണ്ടാ ജയന്റെ' ഫസ്റ്റ് ലുക്കുമായി സൈജു കുറുപ്പ്

Saiju Kurup has the first look of Upacharapoorvam Gunda Jayan movie released on his birthday | കരിയറിലെ നൂറാം സിനിമയിൽ ടൈറ്റിൽ റോളുമായി സൈജു കുറുപ്പ്

പുതിയ സിനിമയിലെ ലുക്ക്

പുതിയ സിനിമയിലെ ലുക്ക്

  • Share this:
    കൊച്ചി: കരിയറിലെ നൂറാം സിനിമയിൽ ടൈറ്റിൽ റോളിൽ എത്തുന്ന സൈജു കുറുപ്പിന് ജന്മദിനാശംസകൾ നേർന്ന് താരങ്ങൾ.

    നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മ്മാണത്തില്‍ ഒരുങ്ങുന്ന 'ഉപചാരപൂര്‍വ്വം ഗുണ്ട ജയന്‍' എന്ന ചിത്രത്തിലാണ് സൈജു ടൈറ്റിൽ റോളിൽ എത്തുന്നത്.

    സൈജുവിന്റെ ജന്മദിനത്തിൽ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്ത് വിട്ടു.

    നിരവധി പേരാണ് പോസ്റ്റർ പങ്കുവച്ച് താരത്തിന് ആശംസകളുമായി എത്തിയിരിക്കുന്നത്.

    ചിത്രം കഥ എഴുതി സംവിധാനം ചെയ്യുന്നത് അരുണ്‍ വൈഗയാണ്.

    വേഫെയര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനും മൈ ഡ്രീംസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ സെബാബ് ആനികാടും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

    നിര്‍മ്മാണ രംഗത്ത് നിന്ന് വിതരണ രംഗത്തേക്കും ഈ ചിത്രത്തിലൂടെ ദുല്‍ഖര്‍ സല്‍മാന്റെ വേഫെയര്‍ ഫിലിംസ് കടന്നിരിക്കുകയാണ്. ദുല്‍ഖര്‍ വിതരണത്തിന് എത്തിച്ച് റിലീസ് ചെയ്യുന്ന ആദ്യ ചിത്രം ഇതായിരിക്കും.




    രാജേഷ് വര്‍മ്മയുടെതാണ് തിരക്കഥ. ചിത്രത്തില്‍ സൈജു കുറുപ്പ്, സിജു വില്‍സണ്‍, ശബരീഷ് വര്‍മ്മ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

    ഇതിന് പുറമെ ജോണി ആന്റണി, ഗോകുലൻ, സാബു മോന്‍, ഹരീഷ് കണാരന്‍, ഷാനി ഷാക്കി, സുധീര്‍ കരമന, ജാഫര്‍ ഇടുക്കി, ബിജു സോപാനം, വിജിലേഷ്, തട്ടിം മുട്ടിം ഫെയിം സാഗര്‍ സൂര്യ, വൃന്ദ മേനോന്‍, നയന, പാര്‍വതി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

    ഹരിനാരായണന്റെ വരികള്‍ക്ക് ബിജിബാല്‍ ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ക്യാമറ എല്‍ദോ ഐസക്, എഡിറ്റര്‍ കിരണ്‍ ദാസ്, സൗണ്ട് ഡിസൈന്‍ വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കര്‍,

    പ്രൊജക്ട് ഡിസൈന്‍ ജയ് കൃഷ്ണന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ മനോജ് കാരന്തൂര്‍, ആര്‍ട് അഖില്‍ രാജ് ചിറായില്‍, വസ്ത്രാലങ്കാരം അരുണ്‍ മനോഹര്‍, മേക്കപ്പ് ജിതീഷ് പൊയ്യ,

    അസോസിയേറ്റ്‌സ് ഡയറക്ടര്‍മാര്‍ കിരണ്‍ റാഫേല്‍, ബിന്റോ സ്റ്റീഫന്‍, പി.ആര്‍.ഒ വാഴൂര്‍ ജോസ്, ആതിര ദില്‍ജിത്ത്, ഫോട്ടോ ഗിരീഷ് ചാലക്കുടി, സ്റ്റില്‍സ്‌നിഡാദ് കെ എന്‍, പോസ്റ്റര്‍ ഡിസൈന്‍ ഓള്‍ഡ് മോങ്ക്‌സ്.

    2005ൽ പുറത്തിറങ്ങിയ 'മയൂഖം' എന്ന ചിത്രത്തിലാണ് സൈജു കുറുപ്പിനെ ആദ്യമായി പ്രേക്ഷകർ ബിഗ് സ്‌ക്രീനിൽ കാണുന്നത്. ഹരിഹരൻ സംവിധാനം ചെയ്ത ചിത്രമാണിത്. ഇതേ ചിത്രത്തിൽ തന്നെയാണ് മംമ്ത മോഹൻദാസും ശ്രീജിത്ത് രവിയും ആദ്യമായി അഭിനയിച്ചതും.

    Summary: First look poster of the movie Upacharapoorvam Gunda Jayan is out on the birthday of protagonist Saiju Kurup. The film marks his 100th outing in Malayalam film industry. The actor made his debut in 2005 film Mayookham, along with other new comers Mamatha Mohandas and Sreejith Ravi  
    Published by:user_57
    First published: