• HOME
  • »
  • NEWS
  • »
  • film
  • »
  • സംവിധായകൻ സിദ്ധിഖിന്റെ നിർമാണ മേൽനോട്ടത്തിൽ 'പൊറാട്ടുനാടകം'; നായകൻ സൈജു കുറുപ്പ്

സംവിധായകൻ സിദ്ധിഖിന്റെ നിർമാണ മേൽനോട്ടത്തിൽ 'പൊറാട്ടുനാടകം'; നായകൻ സൈജു കുറുപ്പ്

കോതാമൂരിയാട്ടം, പൊറാട്ട് നാടകം തുടങ്ങിയ കലാരൂപങ്ങൾ പശ്ചാത്തലമായി വരുന്ന 'പൊറാട്ട് നാടകം' കോമഡിക്ക് പ്രാധാന്യം നൽകിയാണ് ചിത്രീകരിക്കുന്നത്

സിദ്ധിഖ്, സൈജു കുറുപ്പ്

സിദ്ധിഖ്, സൈജു കുറുപ്പ്

  • Share this:

    സംവിധായകൻ സിദ്ദിഖിന്റെ (Siddique) നിർമാണ മേൽനോട്ടത്തിൽ ഒരുങ്ങുന്ന ‘പൊറാട്ടുനാടകം’ (Porattunadakam) സിനിമയിൽ സൈജു കുറുപ്പ് (Saiju Kurup) നായകനാവും. എമിറേറ്റ്സ് പ്രൊഡക്ഷൻസും, മീഡിയ യൂണിവേഴ്സും ചേർന്ന് നിർമ്മിക്കുന്ന പുതിയ സിനിമക്ക് മാർച്ച്‌ 8ന് തുടക്കം കുറിക്കും. ചിത്രം സംവിധാനം ചെയ്യുന്നത് സിദ്ദീഖിന്റെ സംവിധാനസഹായിയായി പ്രവർത്തിച്ചിരുന്ന നൗഷാദ് സാഫ്രോണാണ്.

    മോഹൻലാൽ, ഈശോ എന്നീ ചിത്രങ്ങൾക്ക് ശേഷം സുനീഷ് വരനാട് തിരക്കഥയൊരുക്കുന്ന ചിത്രത്തിൽ രാഹുൽ മാധവ്, ധർമ്മജൻ ബോൾഗാട്ടി, സുനിൽ സുഗത, നിർമ്മൽ പാലാഴി, ബാബു അന്നൂർ, ഷുക്കൂർ വക്കീൽ, അനിൽ ബേബി, ചിത്ര ഷേണായി, ഐശ്വര്യ മിഥുൻ കോറോത്ത്, ജിജിന, ചിത്ര നായർ തുടങ്ങിയവർ അഭിനയിക്കുന്നു.

    Also read: Charles Enterprises | ഗദയുമേന്തി ഉർവശി; രസകരമായ ടീസറുമായി ‘ചാൾസ് എന്റർപ്രൈസസ്’

    കോതാമൂരിയാട്ടം, പൊറാട്ട് നാടകം തുടങ്ങിയ കലാരൂപങ്ങൾ പശ്ചാത്തലമായി വരുന്ന ‘പൊറാട്ട് നാടകം’ കോമഡിക്ക് പ്രാധാന്യം നൽകിയാണ് ചിത്രീകരിക്കുന്നത്. വടക്കൻ കേരളത്തിലെ ഗോപാലപുര എന്ന ഗ്രാമത്തിൽ 21 ദിവസം അരങ്ങേറുന്ന സംഭവങ്ങളാണ് ആക്ഷേപഹാസ്യത്തിലൂടെ ‘പൊറാട്ട് നാടകം’ അവതരിപ്പിക്കുന്നത്. സിദ്ദീഖ് സ്വിച്ചോൺ ചെയ്യും.

    നിർമ്മാണം: വിജയൻ പള്ളിക്കര, നാസർ വേങ്ങര; ഛായാഗ്രഹണം: നൗഷാദ് ഷെരീഫ്, സംഗീതം: രാഹുൽ രാജ്, ചിത്രസംയോജനം: രാജേഷ് രാജേന്ദ്രൻ, വസ്ത്രാലങ്കാരം: സൂര്യ രവീന്ദ്രൻ, ചമയം: ലിബിൻ മോഹൻ, കല: സുജിത് രാഘവ്, പി.ആർ.ഒ.: മഞ്ചു ഗോപിനാഥ്, മുഖ്യ സംവിധാന സഹായി: അനിൽ മാത്യൂസ് പൊന്നാട്ട്, സഹ സംവിധാനം: കെ.ജി. രാജേഷ് കുമാർ, നിർമാണ നിർവഹണം: ഷിഹാബ് വെണ്ണല, ലെയ്സൺ ഓഫീസർ: ഖുബൈബ് കൂരിയാട്.

    Published by:user_57
    First published: