സംവിധായകനായ ഹരിഹരൻ്റെ ‘മയൂഖം’ എന്ന ചിത്രത്തിലെ നായകനായി മലയാളത്തിലെത്തി പിന്നീട് വ്യത്യസ്ഥമായ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരെ വിസ്മയിപ്പിച്ച സൈജു കുറുപ്പ് (Saiju Kurup) ഒരു ഇടവേളക്കുശേഷം വീണ്ടും നായകസ്ഥാനത്തെത്തുന്നു. നവാഗതനായ സിൻ്റോ സണ്ണി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് സൈജുകുറുപ്പ് നായകനായി എത്തുന്നത്.
ഇനിയും പേരിട്ടിട്ടില്ലത്ത ഈ ചിത്രം തോമസ് തിരുവല്ലാ ഫിലിംസിൻ്റെ ബാനറിൽ തോമസ് തിരുവല്ലയാണ് നിർമ്മിക്കുന്നത്. കളിമണ്ണ്, മ്യാവു, എല്ലാം ശരിയാകും, മേ ഹൂം മൂസ എന്നീ ചിത്രങ്ങൾക്കു ശേഷം തോമസ് തിരുവല്ല നിർമ്മിക്കുന്ന ചിത്രമാണിത്.
ജിബു ജേക്കബിൻ്റെ പ്രധാന സഹായിയായി പ്രവർത്തിച്ചു പോരുകയായിരുന്നു സിൻ്റോ സണ്ണി. നാട്ടിൽ നടന്ന യഥാർത്ത സംഭവത്തെ ആസ്പദമാക്കിയാണ് ഈ ചിത്രത്തിൻ്റെ അവതരണം. ഒരു സിനിമക്ക് ആവശ്യമായ മാറ്റങ്ങളും ചേരുവകളും ചേർത്തുകൊണ്ട് തികഞ്ഞ ഫാമിലി കോമഡി ഡ്രാമയായിട്ടാണ് ചിത്രത്തിൻ്റെ അവതരണം.
“ചില കഥാപാത്രങ്ങൾ ഒരഭിനേതാവിൻ്റെ ജീവിതത്തിൽ പലപ്പോഴും വലിയ വഴിത്തിരിവിന് ഇടയാക്കുന്നുണ്ട്. അത് വെള്ളിമൂങ്ങയിൽ ബിജു മേനോനിൽ കാണാനിടവന്നു. വെള്ളിമൂങ്ങ എന്ന ചിത്രത്തിൻ്റെ ക്ലാസ്, തൻ്റെ ജീവിതത്തേയും ഏറെ സ്വാധീനിച്ചു,” ആ സ്വാധീനമാണ് സൈജു കുറുപ്പിലെത്തിയതെന്ന് സിൻ്റോ സണ്ണി പറഞ്ഞു.
സംവിധായകൻ ജിബു ജേക്കബ് അഭിനയ രംഗത്തെത്തുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിലെ ഏറെ പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെ അദ്ദേഹം അവതരിപ്പിക്കുന്നു. ശിഷ്യൻ്റെ ചിത്രത്തിൽ ഗുരു അഭിനയിക്കാനെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്.
Summary: Saiju Kurup is set to play the lead in the upcoming, yet-to-be-title film to be directed by Sinto Sunny
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.