നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • ശത്രുക്കളെ നേരിടാനുള്ള ഊഴം കാത്തിരിക്കുന്നവനല്ല; മാമാങ്കം നോവലുമായി സജീവ് പിള്ള

  ശത്രുക്കളെ നേരിടാനുള്ള ഊഴം കാത്തിരിക്കുന്നവനല്ല; മാമാങ്കം നോവലുമായി സജീവ് പിള്ള

  Sajeev Pillai comes up with a novel on Mamankam movie | വലിയ ശക്തികളോട് ചെറിയ ശക്തികൊണ്ട് വലിയ ചോദ്യങ്ങൾ ചോദിക്കാൻ പ്രാപ്തരായ ചാവേറുകളുടെ കഥയുമായി സജീവ് പിള്ളയുടെ മാമാങ്കം

  മാമാങ്കം നോവൽ; സജീവ് പിള്ള

  മാമാങ്കം നോവൽ; സജീവ് പിള്ള

  • Share this:
   മമ്മൂട്ടി ചിത്രം മാമാങ്കം വെള്ളിത്തിരയിലെത്താൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി. ഇപ്പോൾ അതേ പേരിൽ ഒരു പുസ്തകവുമായി എത്തുകയാണ് ചിത്രത്തിന്റെ ആദ്യ സംവിധായകൻ സജീവ് പിള്ള. 'മാമാങ്കം' നോവൽ രൂപത്തിലാണ് സജീവ് പിള്ള അവതരിപ്പിക്കുന്നത്. 'ശത്രുക്കളെ നേരിടാനുള്ള ഊഴം കാത്തിരിക്കുന്നവനല്ല, കുതിച്ചു വരുന്ന വമ്പൻ പടയെ പെട്ടെന്നോരുമ്പെട്ട് അടക്കാൻ ആവതുള്ള മഹാപൗരുഷമാണയാൾക്ക്' എന്ന ആമുഖക്കുറിപ്പോടെയാണ് മാമാങ്കം പുസ്തകശാലകളിലെത്തിയത്. നോവലിനെപ്പറ്റി രചയിതാവിന്റെ വാക്കുകളിലേക്ക്.

   "മലപ്പുറം ജില്ലയിൽ പാങ് എന്നൊരു ചെറിയ ഗ്രാമമുണ്ട്. ഇപ്പോഴും വിളക്ക് കൊളുത്തുന്ന ഒരു ചാവേർ തറയുണ്ടവിടെ. തെങ്ങിൻ തോപ്പിന് നടുവിലുള്ള ബലികുടീരം. ചാവേർ ചന്തുണ്ണിയെന്ന രൂപം. ചന്തുണ്ണിയെക്കുറിച്ചാണ് ഈ നോവൽ. എങ്ങനെയാണ് ആ കുട്ടി, അല്ലെങ്കിൽ അവന്റെ ചെറിയമ്മാവൻ, അവന്റെ ചുറ്റുപാട് എന്നിവ സമകാലികം ആവുന്നത് എന്ന ചിന്തയാണ് നോവൽ പരിശോധിക്കുന്നത്.

   അവൻ ഒരു ചാവേറാണ്. രാജാവിന്റെ സേവകരായിട്ടും അംഗരക്ഷകരായിട്ടും ഇവർ ജീവിച്ച് പോന്നു. പിന്നെ ഒറ്റപ്പെട്ടും സംഘങ്ങളായും ഈ ചാവേറുകൾ നിലനിന്നു. വലിയ ശക്തികളോട് ചെറിയ ശക്തികൊണ്ട് വലിയ ചോദ്യങ്ങൾ ചോദിക്കാൻ പ്രാപ്തരാണെന്നതാണ് ഇവരുടെ പ്രത്യേകത. ലോകത്തെ വമ്പൻ ശക്തിയായ, പുതിയ യുദ്ധോപകരണവും യുദ്ധ തന്ത്രവുമുള്ള ഒരു വലിയ ശക്തിയോടു ഒരു പഴഞ്ചൻ പ്രദേശത്തെ കൊച്ചു കുട്ടിയും അവന്റെ ചെറിയമ്മാവനും എങ്ങനെ നേരിടും? ആ പോരാട്ടം എങ്ങനെ വിജയിക്കും? വലിയ ശക്തികളെ എതിരിടാതിരിക്കാൻ അവർക്ക് ആവുകയുമില്ല."

   തന്റെ നോവലിനെപ്പറ്റി സജീവ് പിള്ളയുടെ വാക്കുകളുടെ പൂർണ്ണ രൂപം ഫേസ്ബുക് വിഡിയോയിൽ കാണാം.

   First published:
   )}