നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • സുരാജ് വെഞ്ഞാറമൂടിന്റെ സഹോദരൻ അഭിനയത്തിലേക്ക്; കുടുംബബന്ധത്തിന്റെ നേർക്കാഴ്ചയായി 'എന്നച്ഛൻ'

  സുരാജ് വെഞ്ഞാറമൂടിന്റെ സഹോദരൻ അഭിനയത്തിലേക്ക്; കുടുംബബന്ധത്തിന്റെ നേർക്കാഴ്ചയായി 'എന്നച്ഛൻ'

  Saji Venjaramood, brother of Suraj Venjaramood, gets into acting | സൂരാജ് വെഞ്ഞാറമൂടിന്റെ സഹോദരൻ സജി വേഷമിട്ട ഗാനം പുറത്തിറങ്ങി

  'എന്നച്ചൻ'

  'എന്നച്ചൻ'

  • Share this:
   സജി വെഞ്ഞാറമൂട്, കണ്ണൂർ വാസൂട്ടി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാജേഷ് അമ്മാ വിഷൻ സംവിധാനം ചെയ്യുന്ന മ്യൂസിക് ആൽബമാണ് 'എന്നച്ഛൻ'. സ്വന്തം കൈകൾ ഇറുക്കിപ്പിടിച്ചു കൊണ്ട് നിശ്ചലനായ അച്ഛന് മുന്നിൽ മകന് പറയാൻ ഇതേ ഉണ്ടായിരുന്നുള്ളൂ; 'ഇനിയെനിക്കാര് പരിഭവം ചൊല്ലിടാൻ...' ഈ നിമിഷത്തിന്റെ ഹൃദയസ്പർശിയായ മുഹൂർത്തങ്ങളാണ് " എന്നച്ഛനിലുള്ളത്.

   സുരാജ് വെഞ്ഞാറമൂടിന്റെ ചേട്ടൻ സജി വെഞ്ഞാറമൂട് മകനായി അഭിനയിക്കുന്നു. കുട്ടിക്കാലം മുതൽ അനുകരണകലയിലും നാടകത്തിലും സജീവമായിരുന്ന സജി വെഞ്ഞാറമൂട് കോളേജ് വിദ്യാഭ്യാസത്തിനു ശേഷം മിലിട്ടറിയിൽ ചേർന്നു. കലാജീവിതത്തിൽ നിന്നു വർഷങ്ങൾ പൂർണമായും വിട്ടു നിന്ന സജി വെഞ്ഞാമൂട് ഔദ്യോഗിക ജീവിതത്തിൽ നിന്ന്‌ വിരമിച്ച് നാട്ടിലെത്തിയതിനു ശേഷം അഭിനത്തിലേക്ക് പ്രവേശിക്കുകയാണ്.

   'എന്നച്ഛൻ' എന്ന ഈ കവിതാവിഷ്കരണത്തിൽ. അച്ഛനായി നാടകരംഗത്തെ പ്രതിഭശാലിയായ കണ്ണൂർ വാസൂട്ടിയുമെത്തുന്നു. സ്വന്തം അച്ഛന്റെ ജീവിതകഥ, കവിതയിലൂടെ അവതരിപ്പിക്കുകയാണ് ഗാനരചയിതാവ് സുനിൽ പ്ലാമൂട്. ഛായാഗ്രഹണം സജീ വ്യാസ നിർവ്വഹിക്കുന്നു.
   നിരവധി ആൽബങ്ങളിലൂടെയും റിലീസാകാനിരിക്കുന്ന 'ഒരു താത്വിക അവലോകന'മെന്ന സിനിമയിലെ ശങ്കർ മഹാദേവൻ പാടിയ 'ആന വണ്ടി' പാട്ടിലൂടെയും ശ്രദ്ധേയനായ ഒ.കെ രവിശങ്കറാണ് സംഗീത സംവിധാനവും ആലാപനവും നിർവ്വഹിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ എക്സൽ ജയൻ , പ്രൊഡക്ഷൻ മാനേജർ- സജി കുറ്റിയാണി, വാർത്താ പ്രചരണം- എ. എസ്. ദിനേശ്. (വീഡിയോ ചുവടെ)   Summary: Saji Venjaramoodu, brother of Suraj Venjaramoodu, gets into acting. He has acted in a music album 'Ennachan' that speaks volumes about a father-son relationship and family ties. Saji was active in mimicry circuits before he joined the Army

   Also read: സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതം പ്രമേയമാക്കിയ 'മേജര്‍' റിലീസ് മാറ്റിവെച്ചു

   മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതം പ്രമേയമാക്കി ഒരുങ്ങുന്ന 'മേജര്‍' എന്ന സിനിമയുടെ റിലീസ് മാറ്റിവെച്ചു. ജൂലായ് രണ്ടിന് ചിത്രം റിലീസ് ചെയ്യുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് വിവിധ സംസ്ഥാനങ്ങളിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് റിലീസ് മാറ്റിവച്ചതെന്നും പുതുക്കുയ തീയതി പിന്നീട് അറിയിക്കുമെന്നും അണിയറ പ്രവർത്തകർ അറിയിച്ചു.

   മുമ്പാരിക്കലും നേരിട്ടിട്ടില്ലാത്ത പ്രതിസന്ധിയിലൂടെയാണ് എല്ലാവരും കടന്നുപോകുന്നതെന്നും എല്ലാവരും സുരക്ഷിതരായി ഇരിക്കണമെന്നും അണിയറ പ്രവർത്തകർ പുറത്തുവിട്ട പോസ്റ്ററില്‍ പറയുന്നു. ഹിന്ദിയ്ക്കും തെലുങ്കിനും പുറമെ മലയാളത്തിലും ചിത്രം റിലീസ് ചെയ്യും. യുവതാരമായ അദിവി ശേഷ് ആണ് സന്ദീപ് ഉണ്ണികൃഷ്‍ണനായെത്തുന്നത്.

   ശശി ടിക്കയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മികച്ച സിനിമയായിരിക്കും മേജര്‍ എന്നു തന്നുതന്നെയാണ് ടീസര്‍ നൽകിയ സൂചന.
   Published by:user_57
   First published:
   )}