HOME » NEWS » Film »

കാലിക സമൂഹത്തിലേക്കൊരു കണ്ണാടിയുമായി ബിരിയാണി

Sajin Baabu movie Biryani is on the way | കനി കുസൃതി, ശൈലജ എന്നിവരാണ് പ്രധാന താരങ്ങൾ

news18india
Updated: May 2, 2019, 5:06 PM IST
കാലിക സമൂഹത്തിലേക്കൊരു കണ്ണാടിയുമായി ബിരിയാണി
ബിരിയാണിയിൽ കനി, ശൈലജ
  • Share this:
രണ്ട് സ്ത്രീ കഥാപാത്രങ്ങളെ കേന്ദ്രീകരിച്ച് സംവിധായകൻ സജിൻ ബാബു അണിയിച്ചൊരുക്കുന്ന ബിരിയാണി അണിയറയിൽ ഒരുങ്ങുന്നു. കനി കുസൃതി, ശൈലജ എന്നിവരാണ് പ്രധാന താരങ്ങൾ. ഇവർ അമ്മയും മകളുമായാണ് ചിത്രത്തിൽ. അൺടു ദി ഡസ്ക്, അയാൾ ശശി എന്നീ ചിത്രങ്ങൾക്ക് ശേഷം സജിൻ സംവിധാനം ചെയ്യുന്ന മൂന്നാമത് ചിത്രമാണ് ബിരിയാണി. കടലോരത്ത് താമസമാക്കിയ ഒരു കുടുംബത്തിന്റെ കഥയും, അവർ നേരിടുന്ന വെല്ലുവിളികളുമാണ് പ്രമേയം. ആദ്യ രണ്ട് ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായി ഒരു പുത്തൻ പരീക്ഷണത്തിനൊരുങ്ങുകയാണ് സജിൻ. ഒരു സ്ത്രീയുടെ പ്രതികാര കഥ എന്ന രീതിയിലാകും ഒരുങ്ങുക.

"കടലോരത്തു താമസമാക്കിയ ഒരു കുടുംബത്തിന്റെ കഥയാണെങ്കിലും രണ്ട് സ്ത്രീകളാണ് ഇതിലെ മുഖ്യ കഥാപാത്രങ്ങൾ. ഓഖി മുതൽ, ഐസിസ് പ്രശ്നങ്ങൾ വരെ വേട്ടയാടപ്പെടുന്നവരാണിവർ. ഒടുവിൽ ഇവർക്ക് നാട് വിട്ട് പലായനം ചെയ്യേണ്ടതായി വരുന്നു," പുതിയ ചിത്രത്തെപ്പറ്റി സജിൻ പറയുന്നു.

വർക്കല, തിരുവനന്തപുരം, കന്യാകുമാരി എന്നിവിടങ്ങളിലായാണ് ചിത്രം പൂർത്തീകരിച്ചത്. തിയേറ്റർ റിലീസിനും മുൻപേ അന്തർദേശീയ, ദേശീയ ചലച്ചിത്ര മേളകളിൽ ചിത്രം പ്രദർശിപ്പിക്കാനാണ് പ്ലാൻ. കെ. ശൈലജ തിയേറ്റർ കലാകാരിയാണ്. സുർജിത് ഗോപിനാഥ് ആണ് മറ്റൊരു പ്രധാന താരം. റസാഖ് ആണ് നിർമ്മാണം. ക്യാമറ കാർത്തിക് മുത്തുകുമാർ. എഡിറ്റിംഗ് അപ്പു ഭട്ടതിരി. സംഗീതം ലിയോ ടോം.

First published: May 2, 2019, 4:48 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories