• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

സാജു ഇനി വെറും പാഷാണം ഷാജിയല്ല; നായകൻ ഷാജി

Saju Navodaya aka Pashanam Shaji starrer moving starts rolling | 'വരന്‍ സുന്ദരന്‍' ചിത്രത്തിന്റെ ഷൂട്ടിംഗ് കോഴിക്കോട് കൊണ്ടോട്ടിയില്‍ ആരംഭിച്ചു

news18-malayalam
Updated: September 14, 2019, 12:36 PM IST
സാജു ഇനി വെറും പാഷാണം ഷാജിയല്ല; നായകൻ ഷാജി
സാജു നവോദയ
news18-malayalam
Updated: September 14, 2019, 12:36 PM IST
പാഷാണം ഷാജി എന്ന കഥാപാത്രത്തിന്റെ പേരിൽ അറിയപ്പെടുന്ന സാജു നവോദയ, അശ്വതി ബാബു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ പ്രേംരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം 'വരന്‍ സുന്ദരന്‍' കോഴിക്കോട് കൊണ്ടോട്ടിയില്‍ ആരംഭിച്ചു.

പി ആന്റ് ജി സിനിമാസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ കിരണ്‍ രാജ്, നവാസ് വള്ളിക്കുന്ന്, ദേവന്‍, ദിനേശ് എരിഞ്ഞിക്കല്‍, മോളി കണ്ണമാലി തുടങ്ങിയവരും അഭിനയിക്കുന്നു.

രാജന്‍ കാരിയത്ത് തിരക്കഥയും സംഭാഷണവുമെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സജീഷ് രാജ് നിര്‍വ്വഹിക്കുന്നു.
ബിജു രവീന്ദ്രന്റെ വരികള്‍ക്ക് ലിജിത്ത് അടാര്‍ സംഗീതം പകരുന്നു.



പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ബെെജു അത്തോളി, കല: അനൂപ് ചന്ദ്രന്‍ കൊയിലാണ്ടി, മേക്കപ്പ്: പുനലൂര്‍ രവി, വസ്ത്രാലങ്കാരം: പ്രസാദ് ആനക്കര,സ്റ്റില്‍സ്: സുരേഷ് ഉള്ളൂര്‍, പരസ്യകല: പ്രണവ് മിഡീയ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: പ്രവീണ്‍ പെല്ല, അസോസിയേറ്റ് ഡയറക്ടര്‍: ഫസലൂല്‍ ഹഖ്, അസിസ്റ്റന്റ് ഡയറക്ടര്‍: അരുണ്‍, ബിജു പുത്തൂര്‍, ഫിനാന്‍സ് കണ്‍ട്രോളര്‍: വിഷ്ണു തമ്പാന്‍, ബേസില്‍ അടിമാലി, നൃത്തം: ഇംത്ത്യാസ് മുഹമ്മദ്, സ്റ്റ്ണ്ട്: വിജി കരാട്ടെ, പ്രൊജറ്റ് മാനേജര്‍: രഞ്ജിത്ത് എം. അത്തോളി, പ്രൊഡക്ഷന്‍ ഡിസെെനര്‍: അബ്ദുള്‍ റഷീദ്, കെ. സി., പ്രൊഡക്ഷന്‍ മാനേജര്‍: അനുമോള്‍ ജോസഫ്, വാര്‍ത്ത പ്രചരണം: എ.എസ്. ദിനേശ്.

Loading...

First published: September 13, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...