• HOME
  • »
  • NEWS
  • »
  • film
  • »
  • MOVIES SALMAN KHAN KATRINA KAIF PROMOTE BHARAT WITH BRETT LEE DURING IPL

അവർ വരുന്നു; സൽമാൻ ഖാനും മുൻ കാമുകി കത്രീന കൈഫും ഒന്നിക്കുമോ, ഒന്നിച്ചോ എന്ന ചോദ്യങ്ങൾക്ക് വിട

Salman Khan, Katrina Kaif Promote Bharat with Brett Lee During IPL Finale | ഒരുപാട് നാൾ പ്രേക്ഷകർ ഒന്നിച്ചു കണ്ടവരാണവർ

കത്രീന കൈഫും സൽമാൻ ഖാനും

കത്രീന കൈഫും സൽമാൻ ഖാനും

  • Share this:
    ഒരുപാട് നാൾ പ്രേക്ഷകർ ഒന്നിച്ചു കണ്ടവരാണവർ. പക്ഷെ എന്നോ ഇരുവരും വഴി പിരിഞ്ഞു. ഇപ്പോൾ ഇതാ സൽമാൻ ഖാനും കത്രീന കൈഫും വീണ്ടും. അടുത്ത ചിത്രം ഭാരതിന്റെ പ്രൊമോഷനിടെയാണ് ഇവരെ ഒന്നിച്ചു കണ്ടത്. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ചെന്നൈ സൂപ്പർ കിങ്‌സ്-മുംബൈ ഇന്ത്യൻസ് ഫൈനൽ മാച്ചിനിടെയാണ് പ്രൊമോഷന്റെ ഭാഗമായി ഇരുവരെയും കണ്ടത്, ഒപ്പം ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ബ്രെറ്റ് ലീയും. ഫൈനൽ മാച്ചിന്റെ പ്രേക്ഷപണത്തിനിടെ ഒരു സ്പെഷ്യൽ സെഗ്‌മെന്റിലാണ് ഇരുവരും ഒന്നിച്ചെത്തിയത്.



    ഇവർക്കൊപ്പം നിൽക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്ത് ആശംസകൾ അറിയിക്കുകയും ചെയ്ത് ബ്രെറ്റ് ലീ. ഇത് സ്റ്റാർ സ്പോർട്സ് ഇന്ത്യ തങ്ങളുടെ ഇൻസ്റാഗ്രാമിലേക്കു ഷെയർ ചെയ്യുകയും ഉണ്ടായി. കൂടാതെ മൂവരും ചേർന്നുള്ള ക്യാമറ മോണിറ്റർ ചിത്രവും പോസ്റ്റിനൊപ്പമുണ്ട്. "സൽമാൻ ഖാൻ, കത്രീന കൈഫ്, ബ്രെറ്റ് ലീ -- എന്താണിവിടെ സംഭവിക്കുന്നത്" ക്യാപ്‌ഷൻ ഇങ്ങനെ. കളിയിൽ മുംബൈ ഇന്ത്യൻസ് ചെന്നൈ സൂപ്പർ കിംഗ്സിനെ പരാജയപ്പെടുത്തി.

    അലി അബ്ബാസ് സഫർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സൽമാനും കത്രീനയും മുഖ്യ വേഷങ്ങൾ ചെയ്യുന്നു. ജൂൺ അഞ്ചിന് റിലീസ് ആവും. 2014 ൽ പുറത്തിറങ്ങിയ സൗത്ത് കൊറിയൻ ചിത്രം 'ഓട് ടു മൈ ഫാദറിന്റെ' ഹിന്ദി റീമേക് ആണ് ഭാരത്. ജാക്കി ഷ്‌റോഫ്, സുനി ഗോവർ, തബു, ദിശാ പഠാനി തുടങ്ങിയവർ മറ്റു വേഷങ്ങൾ കൈകാര്യം ചെയ്യുന്നു.

    First published:
    )}