• HOME
 • »
 • NEWS
 • »
 • film
 • »
 • സൽമാൻ ഖാന്റെ 'രാധേ'യെക്കാൾ റേറ്റിംഗ് സന്തോഷ് പണ്ഡിറ്റിന്റെ 'കൃഷ്ണനും രാധയും' സിനിമയ്ക്ക്; ശരാശരി റേറ്റിങ് 1.7 സ്റ്റാർ

സൽമാൻ ഖാന്റെ 'രാധേ'യെക്കാൾ റേറ്റിംഗ് സന്തോഷ് പണ്ഡിറ്റിന്റെ 'കൃഷ്ണനും രാധയും' സിനിമയ്ക്ക്; ശരാശരി റേറ്റിങ് 1.7 സ്റ്റാർ

ചിത്രത്തിന്റെ ശരാശരി റേറ്റിങ് പത്തിൽ 1.7 മാത്രമാണ്

'രാധേ'യിൽ സൽമാൻ ഖാൻ

'രാധേ'യിൽ സൽമാൻ ഖാൻ

 • Share this:
  ഇന്റർനെറ്റ് മൂവി ഡാറ്റബേസിൽ (ഐ.എം.ഡി.ബി.) സന്തോഷ് പണ്ഡിറ്റ് ചിത്രം 'കൃഷ്ണനും രാധയും' സിനിമയ്ക്ക് സൽമാൻ ഖാന്റെ ചിത്രം 'രാധേ'യെക്കാൾ ഉയർന്ന റേറ്റിംഗ്. സഡക് 2, ലക്ഷ്മി എന്നീ ചിത്രങ്ങൾക്ക് ശേഷം സൽമാൻ ഖാന്റെ 'രാധെ: യുവർ മോസ്റ്റ് വാണ്ടഡ് ഭായ്' എന്ന ചിത്രത്തിനാണ് ഇപ്പോൾ ഐ എം ഡി ബി യിൽ ഒരു സ്റ്റാർ മാത്രം റേറ്റിങ് ലഭിച്ചിട്ടുള്ളത്. മലയാള ചിത്രം 'കൃഷ്ണനും രാധയും' 2.1 റേറ്റിംഗ് നേടിയ കാര്യവുമായി താരതമ്യം ചെയ്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ സജീവമാണ്.

  പരസ്പരബന്ധമുള്ളതോ സമഗ്രമോ ആയ ഒരു തിരക്കഥയുടെയും കഥാപാത്ര വികസനത്തിന്റെയും അഭാവത്തിൽ ഈ ചിത്രം സൽമാൻ ഖാന്റെ താരപ്രകടനം മാത്രമാണ് സമ്മാനിക്കുന്നത് എന്ന അഭിപ്രായത്തോടു കൂടി ന്യൂസ് 18 അഞ്ചിൽ 1.5 സ്റ്റാറാണ് ചിത്രത്തിന് റേറ്റിങ് ആയി നൽകിയത്.

  "അഞ്ച് വർഷങ്ങൾക്ക് മുമ്പായിരുന്നെങ്കിൽ പോലും നമ്മളെ അസ്വസ്ഥമാക്കുന്ന വിധത്തിലുള്ള ഉച്ചസ്ഥായിയിലുള്ള പാട്ടുകളുടെയും സ്ലോ മോഷൻ ഷോട്ടുകളുടെയും ഒരു കൊളാഷാണ് 'രാധെ' എന്ന സിനിമ. സൽമാൻ ഖാന്റെ കോമാളിത്തരം നിറഞ്ഞ പ്രകടനങ്ങൾ കാണാൻ അതിയായ ആഗ്രഹമുണ്ടെങ്കിലേ നിങ്ങൾക്ക് ഇത് ആസ്വദിക്കാൻ കഴിയൂ." എന്നാണ് ചിത്രത്തിന് ന്യൂസ് 18 നൽകിയ റിവ്യൂയിൽ പരാമർശിക്കുന്നത്.

  ഈ വിധത്തിൽ ചിത്രത്തെക്കുറിച്ച് പൊതുവെ ഉയർന്നു വരുന്ന വിലയിരുത്തലുകളാണ് ഐ എം ഡി ബിയിൽ വളരെ മോശം റേറ്റിങ് ലഭിക്കാൻ കാരണമായതും. ചലച്ചിത്രങ്ങൾ, ടി വി ഷോകൾ തുടങ്ങിയവയുടെ റേറ്റിങുകൾ ക്രോഡീകരിച്ച് പ്രസിദ്ധീകരിക്കുന്ന ഒരു വെബ്‌സൈറ്റാണ് ഐ എം ഡി ബി.  ഈ റിപ്പോർട്ട് തയ്യാറാക്കുന്ന സമയത്ത് ഏറെ പ്രതീക്ഷയോടെ പുറത്തിറങ്ങിയ സൽമാൻ ഖാന്റെ 'രാധെ: യുവർ മോസ്റ്റ് വാണ്ടഡ് ഭായ്' എന്ന ചിത്രത്തിന് ബോളിവുഡ് പ്രേമികളായ 77,000 ആളുകളാണ് ഒരു റേറ്റിങ് നൽകിയത്. ചിത്രത്തിന്റെ ശരാശരി റേറ്റിങ് പത്തിൽ 1.7 മാത്രമാണ്. അങ്ങനെ ഐ എം ഡി ബിയിൽ ഏറ്റവും മോശം റേറ്റിങ് നേടിയ സൽമാൻ ഖാൻ ചിത്രമായി 'രാധെ' മാറിയിരിക്കുകയാണ്. മോശം റേറ്റിങ് ലഭിച്ച മറ്റു രണ്ട് ഖാൻ ചിത്രങ്ങൾ 'സാവൻ... ദി ലവ് സീസൺ' (2006), 'റേസ് 3' (2019) എന്നിവയാണ്. അവയ്ക്ക് യഥാക്രമം ലഭിച്ച റേറ്റിങുകൾ 2.2, 1.9 എന്നിങ്ങനെയാണ്.

  "സീ-യുടെ പിന്തുണയില്ലാതെ ഈദിന്റെ വേളയിൽ ആരാധകരോടുള്ള പ്രതിബദ്ധത നിലനിർത്താൻ എനിക്ക് കഴിയുമായിരുന്നില്ല. മഹാമാരി മൂലം ജനങ്ങൾ കഷ്ടപ്പെടുന്ന ഈ അവസരത്തിൽ തന്നെ ചിത്രം പുറത്തിറക്കേണ്ടത് വളരെ പ്രധാനമായിരുന്നു. നിരവധി ആളുകളുടെ വരുമാനം കുറഞ്ഞിരിക്കുകയാണ്. അതിനാൽ തിയേറ്ററുകളിലേക്ക് പോയി ഒരുപാട് പണം ചെലവിടുന്നതിന് പകരം വീട്ടിൽ ഇരുന്നുതന്നെ വളരെ തുച്ഛമായ ചെലവിൽ അവർക്ക് സിനിമ കണ്ട് ആസ്വദിക്കാൻ കഴിയും. ഇത്ര രൂക്ഷമായ ഒരു പ്രതിസന്ധിയുടെ ഘട്ടത്തിൽ ആളുകളെ സന്തോഷിപ്പിക്കാനും ഞാൻ ആഗ്രഹിക്കുന്നു", കഴിഞ്ഞ ആഴ്ച മാധ്യമപ്രവർത്തകരുടെ ഒരു സംഘവുമായി സൂമിലൂടെ നടത്തിയ കൂടിക്കാഴ്ചയിൽ സൽമാൻ ഖാൻ പറഞ്ഞു.

  Keywords: Salman Khan, Radhe: Your Most Wanted Bhai, Bollywood, IMDB Rating, സൽമാൻ ഖാൻ, രാധെ: യുവർ മോസ്റ്റ് വാണ്ടഡ് ഭായ്, ബോളിവുഡ്, ഐ എം ഡി ബി റേറ്റിങ്
  Published by:user_57
  First published: