• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

പ്രഭു ദേവയുടെ സ്റ്റെപ്പുകൾ 'ടേക്ക് ഇറ്റ് ഈസി പോളിസി' അല്ലെന്ന് സൽമാൻ ഖാനും മനസ്സിലായിക്കാണും

Salman Khan shakes a leg to Prabhu Deva's Urvashi | സോഷ്യൽ മീഡിയയിൽ വീഡിയോ വൈറൽ ആയിരിക്കുകയാണ്

news18india
Updated: July 11, 2019, 2:43 PM IST
പ്രഭു ദേവയുടെ സ്റ്റെപ്പുകൾ 'ടേക്ക് ഇറ്റ് ഈസി പോളിസി' അല്ലെന്ന് സൽമാൻ ഖാനും മനസ്സിലായിക്കാണും
പ്രഭു ദേവക്കൊപ്പം നൃത്തം ചെയ്യുന്ന സൽമാൻ ഖാൻ
  • Share this:
1994ൽ പുറത്തിറങ്ങിയ കാതലനിലെ പ്രഭുദേവയുടെ ചടുല നൃത്ത ചുവടുകൾ ആരും മറക്കാനിടയില്ല. ഉർവശി ഉർവശി എന്ന എ.ആർ. റഹ്മാൻ ഗാനത്തിന് ഇന്നും ചെറുപ്പം. എന്നാൽ ഇപ്പോൾ ആ ഗാനത്തിന് മറ്റൊരു താരം ചുവടു വയ്ക്കുകയാണ്; മറ്റാരുമല്ല ബോളിവുഡ് ഇതിഹാസം സൽമാൻ ഖാൻ. കന്നഡ താരം കിച്ച സുദീപും സല്മാനൊപ്പമുണ്ട്. സോഷ്യൽ മീഡിയയിൽ പങ്കു വച്ച വീഡിയോ വൈറൽ ആയിരിക്കുകയാണ്.



പ്രഭു ദേവ തന്നെ ചിട്ടപ്പെടുത്തിയ ഗാനം സൽമാനും സുദീപിനും പകർന്നു നൽകുകയാണ് പ്രഭു ദേവ. ഒപ്പം നിർമ്മാതാവ് സാജിദ് നദിയാദ്‌വാലയും ഉണ്ട്. 'മാസ്റ്ററിൽ' നിന്ന് തന്നെ നൃത്തം പഠിക്കുന്നതിന്റെ ആഹ്ളാദത്തിൽ കൂടിയാണ് സൽമാൻ.

ഒരു പാർട്ടിക്കിടെ നടക്കുന്ന രസകരമായ സംഭവം എന്ന് തോന്നിക്കും വിധമാണ് ഈ വീഡിയോ വന്നിരിക്കുന്നത്. ഇനി ഇവർ ഏതെങ്കിലും ഗാന രംഗ ചിത്രീകരണത്തിനു വേണ്ടി പരിശീലിക്കുന്നതാണോ എന്നും തോന്നാൻ ഇടയുണ്ട്. എന്നാൽ കഥ ഇത്രയേ ഉള്ളൂ. പ്രഭു സംവിധാനം ചെയ്യുന്ന ഹിന്ദി ചിത്രം ദബാങ് 3ൽ സൽമാനും സുദീപും വേഷമിടുന്നുണ്ട്. സൊനാക്ഷി സിൻഹയാണ് നായിക.

First published: July 11, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...