• HOME
  • »
  • NEWS
  • »
  • film
  • »
  • Accident | സാമന്തയും വിജയ് ദേവരകൊണ്ടയും സഞ്ചരിച്ച കാർ നദിയിലേക്ക് പതിച്ചു; സംഭവം ഷൂട്ടിങ്ങിനിടെ

Accident | സാമന്തയും വിജയ് ദേവരകൊണ്ടയും സഞ്ചരിച്ച കാർ നദിയിലേക്ക് പതിച്ചു; സംഭവം ഷൂട്ടിങ്ങിനിടെ

Samantha and Vijay Deverakonda | സംഭവം 'ഖുഷി' സിനിമയുടെ കാശ്മീർ ചിത്രീകരണത്തിനിടെ

സാമന്തയും വിജയ്‌യും

സാമന്തയും വിജയ്‌യും

  • Share this:
    നടി സാമന്ത റൂത്ത് പ്രഭുവിനും (Samantha Ruth Prabhu) വിജയ് ദേവരകൊണ്ടയ്ക്കും (Vijay Deverakonda) കാശ്മീരിൽ നടക്കുന്ന 'ഖുഷി' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ അപകടം. അവരുടെ കാർ അപകടത്തിൽപ്പെടുകയായിരുന്നു. ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് പ്രകാരം, അവർ 'വളരെ കഠിനമായ' സ്റ്റണ്ട് രംഗം ചെയ്യുന്നതിനിടെ വാഹനം ആഴമുള്ള ജലാശയത്തിൽ പതിക്കുകയായിരുന്നു. അഭിനേതാക്കൾക്ക് പ്രഥമശുശ്രൂഷ നൽകി.

    “സാമന്തയും വിജയും കശ്മീരിലെ പഹൽഗാം പ്രദേശത്ത് ഒരു സ്റ്റണ്ട് സീക്വൻസ് നടത്തുന്നതിനിടെ ആണ് സംഭവം. രംഗം വളരെ കഠിനമായിരുന്നു. രണ്ട് അഭിനേതാക്കളും ലിഡർ നദിയുടെ ഇരുവശത്തും കെട്ടിയിരിക്കുന്ന കയറിനു മുകളിലൂടെ വാഹനം ഓടിക്കേണ്ടി വന്നു. പക്ഷേ നിർഭാഗ്യവശാൽ, വാഹനം ആഴത്തിലുള്ള വെള്ളത്തിൽ വീഴുകയും ഇരുവരുടെയും മുതുകിന് പരിക്കേൽക്കുകയും ചെയ്തു, ”ചിത്രത്തിന്റെ സെറ്റിൽ നിന്നുള്ള ഒരു ക്രൂ അംഗം പറഞ്ഞതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

    ശനിയാഴ്ചയാണ് അപകടമുണ്ടായതെന്നും സാമന്തയും വിജയും ഞായറാഴ്ച ജോലി പുനഃരാരംഭിച്ചതായും റിപ്പോർട്ടുണ്ട്. ശ്രീനഗറിലെ ദാൽ തടാകത്തിന്റെ ഉൾഭാഗത്ത് ഷൂട്ടിംഗ് നടത്തുന്നതിനിടെ, രണ്ട് അഭിനേതാക്കളെയും നടുവേദനയെ തുടർന്ന് അടുത്തുള്ള ഹോട്ടലുകളിൽ എത്തിച്ചു. തുടർന്ന് സാമന്തയ്ക്കും വിജയ്ക്കും ഫിസിയോതെറാപ്പി നൽകി.

    'ഷൂട്ടിംഗിനിടെ നടുവേദനയെക്കുറിച്ച് അവർ പരാതിപ്പെട്ടു. രണ്ട് അഭിനേതാക്കളെയും ഉടൻ തന്നെ ദാൽ തടാകത്തിന്റെ തീരത്തുള്ള ഹോട്ടലിലേക്ക് കൊണ്ടുപോയി. ഫിസിയോതെറാപ്പിസ്റ്റുകളെ വിളിച്ചുവരുത്തി, തെറാപ്പി തുടരുകയാണ്,' ക്രൂ അംഗം കൂട്ടിച്ചേർത്തു. എന്നിരുന്നാലും, ഷൂട്ടിംഗ് ഷെഡ്യൂൾ പൂർത്തിയാക്കി ‘കുശി’ ടീം തിങ്കളാഴ്ച ഉച്ചയോടെ കശ്മീരിൽ നിന്ന് പുറപ്പെട്ടു.

    ഷൂട്ടിങ്ങിനിടെ നടിക്കും നടനും പരിക്കേറ്റു എന്ന വാർത്തയോട് സിനിമയുടെ ഔഗ്യോഗിക വൃത്തങ്ങൾ പ്രതികരിച്ചിട്ടുണ്ട്. കശ്മീരിലെ 30 ദിവസത്തെ ഷൂട്ടിംഗ് പൂർത്തിയാക്കി സിനിമാ സംഘം കഴിഞ്ഞ ദിവസം മടങ്ങി. രണ്ടാമത് ഷെഡ്യൂൾ ഉടനെ ആരംഭിക്കും. പരിക്കേറ്റു എന്നതിൽ വാസ്തവമില്ല എന്നും അവർ അറിയിച്ചു

    അതേസമയം ചൊവ്വാഴ്ച സാമന്ത റൂത്ത് പ്രഭു തന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ വിജയ് ദേവരകൊണ്ട, വെണ്ണേല കിഷോർ, സംവിധായകൻ ശിവ നിർവാണ എന്നിവരുള്ള ഒരു ചിത്രം പോസ്റ്റ് ചെയ്‌തു. 'ഞാൻ വിനോദ മൂല്യത്തിനായി ജോലിക്ക് പോകുന്നു,' അവർ ക്യാപ്‌ഷനിൽ എഴുതി.




    സാമന്ത റൂത്ത് പ്രഭുവും വിജയ് ദേവരകൊണ്ടയും അഭിനയിക്കുന്ന റൊമാന്റിക് ഡ്രാമയാണ് ‘ഖുഷി’. ഇതിന് മുമ്പ് വിഡി 11 എന്ന് പേരിട്ടിരുന്നു. ശിവ നിർവാണയാണ് സംവിധാനം. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഈ മാസം ആദ്യം പുറത്തുവിട്ടിരുന്നു. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലായി ഈ വർഷം ഡിസംബർ 23ന് ചിത്രം തിയേറ്ററുകളിലെത്തും.

    Summary: Samantha Ruth Prabhu and Vijay Deverakonda injured during the shooting of their upcoming movie Kushi. The accident occurred during a tough stunt scene across a river in Kashmir. Both actors sustained back injuries
    Published by:user_57
    First published: