• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

രാജമൗലി ചിത്രത്തോട് സാമന്ത 'നോ' പറഞ്ഞു?

news18
Updated: July 24, 2018, 3:57 PM IST
രാജമൗലി ചിത്രത്തോട് സാമന്ത 'നോ' പറഞ്ഞു?
news18
Updated: July 24, 2018, 3:57 PM IST
എസ്എസ് രാജമൗലി ഒരുക്കുന്ന ആർആർആർ എന്ന ചിത്രത്തിൽ അഭിനയിക്കാനുള്ള ഓഫർ സാമന്ത അക്കിനേനി നിരസിച്ചതായി റിപ്പോർട്ട്. സാമന്ത അഭിനയം നിർത്തുന്നത് സംബന്ധിച്ച് നേരത്തെ അഭ്യൂഹങ്ങൾ പുറത്തു വന്നിരുന്നു. ഇതിനു പിന്നാലെയാണ് രാജമൗലി ചിത്രത്തോട് സാമന്ത നോ പറഞ്ഞതായി വാർത്തകൾ വന്നിരിക്കുന്നത്.

അതേസമയം വാർത്തകൾ തെറ്റാണെന്നാണ് സാമന്തയുമായി അടുത്ത വൃത്തങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. ആർആർആർ എന്ന ചിത്രത്തിലേക്കായി സാമന്തയെ ആരും സമീപിച്ചിട്ടില്ലെന്നും വിവരങ്ങളുണ്ട്. അതേസമയം രാജമൗലി ചിത്രത്തിൽ അവസരം ലഭിച്ചാൽ സാമന്ത നിരസിക്കില്ലെന്നാണ് ആരാധകർ വിശ്വസിക്കുന്നത്. വിവിധ ഭാഷകളിൽ വമ്പൻ ഹിറ്റായ രാജമൗലി ചിത്രം ഈച്ചയിൽ സാമന്തയായിരുന്നു നായിക.

തെലുങ്കിൽ വരാനിരിക്കുന്ന അഭിമാന ചിത്രമാണ് ആർആർആർ. ജൂനിയർ എൻടിആർ, രാം ചരൺ തേജ എന്നിവരാണ് നായകന്മാർ. നായികയെ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നാണ് വിവരങ്ങൾ. മൂന്ന് നായിക വരെ ഉണ്ടാകുമെന്നാണ് വിവരം. ചിത്രത്തിൽ നായികയാകാൻ മുൻനിര നായികമാർ മത്സരിക്കുന്നുണ്ടെന്നും വിവരങ്ങളുണ്ട്. 2020ൽ ചിത്രം റിലീസ് ചെയ്യുമെന്നാണ് വിവരം.
First published: July 24, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍