• HOME
  • »
  • NEWS
  • »
  • film
  • »
  • Sakuntalam | സാമന്തയും, ദേവ് മോഹനും ഒന്നിക്കുന്ന 'ശാകുന്തളം' നവംബറിൽ കാണാം; റിലീസ് തിയതി ഇതാ

Sakuntalam | സാമന്തയും, ദേവ് മോഹനും ഒന്നിക്കുന്ന 'ശാകുന്തളം' നവംബറിൽ കാണാം; റിലീസ് തിയതി ഇതാ

വലിയ ബജറ്റിലാണ് ഈ ചിത്രം ഒരുങ്ങുന്നത്

ശാകുന്തളം

ശാകുന്തളം

  • Share this:
    ശകുന്തള - ദുഷ്യന്തൻ പ്രണയകഥയായ 'അഭിജ്ഞാന ശാകുന്തളം' എന്ന കൃതിയെ ആസ്പദമാക്കി ഒരുങ്ങുന്ന 'ശാകുന്തളം' (Sakuntalam) നവംബർ 4ന് റിലീസിന് ഒരുങ്ങുന്നു. സാമന്ത (Samantha Ruth Prabhu) ശകുന്തളയായി എത്തുമ്പോൾ സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ദേവ് മോഹനാണ് (Dev Mohan) ദുഷ്യന്തനാവുന്നത്. ഗുണശേഖർ ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നു. സ്ത്രീപക്ഷ സിനിമകളിൽ വച്ച് വലിയ ബജറ്റിലാണ് ഈ ചിത്രം ഒരുങ്ങുന്നത്.

    അദിതി ബാലൻ അനസൂയയായും മോഹൻ ബാബു ദുർവാസാവ് മഹർഷിയായും പ്രത്യക്ഷപ്പെടും. കൂടാതെ സച്ചിൻ ഖേദേക്കർ കബീർ ബേദി, മധുബാല, ഗൗതമി, അനന്യ നാഗല്ല, ജിഷു സെൻഗുപ്ത എന്നിവരടങ്ങുന്ന ഒരു മികച്ച താരനിരയും ചിത്രത്തിലുണ്ട്. അല്ലു അർജുന്റെ മകൾ അല്ലു അർഹയും ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്യുന്നു എന്നതാണ് താരനിരയിലെ മറ്റൊരു ആകർഷണം.

    സംഗീതം- മണി ശർമ്മ, ഛായാഗ്രഹണം- ശേഖർ വി. ജോസഫ്, എഡിറ്റർ-പ്രവീൺ പുഡി. ദിൽ രാജു അവതരിപ്പിക്കുന്ന 'ശാകുന്തളം' ഗുണാ ടീം വർക്സിന്റെ ബാനറിൽ നീലിമ ​ഗുണയാണ് നിർമിക്കുന്നത്. തെലുങ്കിന് പുറമേ മലയാളം, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിൽ ചിത്രം മൊഴിമാറിയെത്തും. പി.ആർ.ഒ.- ശബരി.



    Also read: Dulquer Salmaan in Chup | ദുൽഖർ സൽമാന്റെ 'ചുപ്' അഡ്വാൻസ് ബുക്കിങ്ങിൽ വിറ്റുപോയത് 1,25,000 ടിക്കറ്റുകള്‍

    അഡ്വാന്‍സ് ബുക്കിംഗില്‍ കടുത്ത മത്സരവുമായി ദുല്‍ഖര്‍ സല്‍മാന്റെ (Dulquer Salmaan) 'ചുപ്: റിവഞ്ച് ഓഫ് ദി ആര്‍ട്ടിസ്റ്റ്' (Chup: Revenge of the Artist). ചിത്രം റിലീസ് ചെയ്യാനിരിക്കെ ഇതുവരെ 1,25,000 ടിക്കറ്റുകളാണ് വിറ്റുപോയത്. അടുത്തിടെ റിലീസ് ചെയ്ത ബോളിവുഡ് ചിത്രങ്ങളായ ലാല്‍ സിംഗ് ഛദ്ദ, ഗംഗുഭായി കത്യവാഡി, ഷംഷേര, സാമ്രാട്ട് പൃഥ്രിരാജ് തുടങ്ങിയ ചിത്രങ്ങൾക്കാണ് 'ചുപ്' കടുത്ത മത്സരം നൽകിയത്. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദുല്‍ഖര്‍ ചിത്രമാണ് 'ചുപ്'.

    റിലീസിന് മുന്നോടിയായി പ്രേക്ഷകര്‍ക്കായി ചുപിന്റെ പ്രിവ്യൂ ഷോ നടത്തിയത് ഏറെ പ്രശംസ നേടിയിരുന്നു. പൊതുവേ നിരൂപകര്‍ക്കും സിനിമാ രംഗത്തെ സെലിബ്രിറ്റികള്‍ക്കും മാത്രമായാണ് പ്രിവ്യൂ ഷോ ഒരുക്കുന്നത്. അതില്‍ നിന്ന് വ്യത്യസ്തമായാണ് പ്രേക്ഷകര്‍ക്കായി ചുപിന്റെ അണിയറപ്രവര്‍ത്തകര്‍ പ്രത്യേക പ്രിവ്യൂ ഷോ ഒരുക്കിയത്. ഇതിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ദുല്‍ഖര്‍ നായകനായി എത്തുന്ന മൂന്നാമത്തെ ബോളിവുഡ് ചിത്രമാണ് 'ചുപ്'.

    ആര്‍. ബാല്‍കിയാണ് ചുപ് സംവിധാനം ചെയ്തിരിക്കുന്നത്. ബാല്‍കിക്കൊപ്പം രാജ സെന്‍, റിഷി വിര്‍മാനി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.
    Published by:user_57
    First published: