• HOME
 • »
 • NEWS
 • »
 • film
 • »
 • Yashoda teaser | തീവ്ര ആക്ഷൻ രംഗങ്ങളുമായി സാമന്ത, നായകനായി ഉണ്ണി മുകുന്ദൻ; 'യശോദ' ടീസർ

Yashoda teaser | തീവ്ര ആക്ഷൻ രംഗങ്ങളുമായി സാമന്ത, നായകനായി ഉണ്ണി മുകുന്ദൻ; 'യശോദ' ടീസർ

Yashoda teaser | ഗർഭിണിയായിരിക്കെ, ആവശ്യമായ സാഹചര്യങ്ങൾക്കപ്പുറം വളരെയധികം ഭയാനകവും ഉദ്വേഗഭരിതവുമായ നിമിഷങ്ങളിലൂടെ കടന്നുപോകുന്ന യശോദയെ ടീസറിൽ കാണാം

യശോദ

യശോദ

 • Last Updated :
 • Share this:
  സമാന്ത റൂത്ത് പ്രഭു (Samantha Ruth Prabhu) നായികയാകുന്ന യശോദയുടെ (Yashoda) ടീസർ പുറത്തിറങ്ങി. സാമന്ത കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രത്തിൽ നായിക യശോദ ഗർഭിണിയെന്ന് വ്യക്തമാക്കുന്നതാണ് ടീസർ. ആ അവസ്ഥയിൽ ആവശ്യമായ സാഹചര്യങ്ങൾക്കപ്പുറം വളരെയധികം ഭയാനകവും ഉദ്വേഗഭരിതവുമായ നിമിഷങ്ങളിലൂടെ കടന്നുപോകുന്ന യശോദയെ ടീസറിൽ കാണാം. ആക്ഷൻ ത്രില്ലർ വിഭാഗത്തിൽ വലിയ പ്രതീക്ഷകളോടെ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ പ്രധാനപെട്ട ചില രംഗങ്ങൾ ചേർത്താണ് ടീസർ നിർമിച്ചിരിക്കുന്നത്.

  ഹരി- ഹരീഷ് ജോഡി സംവിധാനം ചെയ്യുന്ന ചിത്രം ശ്രീദേവി മൂവീസിന്റെ ബാനറിൽ നിർമ്മിക്കുന്നത് ശിവലേങ്ക കൃഷ്ണ പ്രസാദ് ആണ്. വളരെ ആത്മവിശ്വാസം ഉണ്ടെന്നും അഞ്ച് ഭാഷകളിലായി ചിത്രം ഉടൻ തീയേറ്ററുകളിൽ എത്തുമെന്നും അദ്ദേഹം പറഞ്ഞു.

  സാമന്തയെ കൂടാതെ വരലക്ഷ്മി ശരത്കുമാർ, ഉണ്ണി മുകുന്ദൻ, റാവു രമേഷ്, മുരളി ശർമ്മ, സമ്പത്ത് രാജ്, ശത്രു, മധുരിമ, കൽപിക ഗണേഷ്, ദിവ്യ ശ്രീപാദ, പ്രിയങ്ക ശർമ്മ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

  സംഗീതം: മണിശർമ്മ, സംഭാഷണങ്ങൾ: പുളഗം ചിന്നരായ, ഡോ. ചള്ള ഭാഗ്യലക്ഷ്മി, വരികൾ: ചന്ദ്രബോസ്, രാമജോഗയ്യ ശാസ്ത്രി, ക്രിയേറ്റീവ് ഡയറക്ടർ: ഹേമാംബർ ജാസ്തി, ക്യാമറ: എം. സുകുമാർ, കല: അശോക്, സ്റ്റണ്ട്: വെങ്കട്ട്, എഡിറ്റർ: മാർത്താണ്ഡം കെ. വെങ്കിടേഷ്, ലൈൻ പ്രൊഡ്യൂസർ: വിദ്യ ശിവലെങ്ക, സഹനിർമ്മാതാവ്: ചിന്ത ഗോപാലകൃഷ്ണ റെഡ്ഡി, സംവിധാനം: ഹരി-ഹരീഷ്, നിർമ്മാതാവ്: ശിവലെങ്ക കൃഷ്ണ പ്രസാദ്, ബാനർ: ശ്രീദേവി മൂവീസ്, പി.ആർ.ഒ. : ആതിര ദിൽജിത്ത്.  Also read: പാൽതു ജാൻവർ കാണാൻ മൃഗസംരക്ഷണമന്ത്രി; ചിഞ്ചുറാണി മുൻകൂട്ടി അറിയിക്കാതെ തിയേറ്ററിൽ

  തിരക്കുകൾക്കിടയിലും പാൽതു ജാൻവർ (Palthu Janwar) കാണാനെത്തി മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. കൊല്ലം കാർണിവൽ തീയേറ്ററിലായിരുന്നു മന്ത്രി സിനിമ കാണാനെത്തിയത്. മുൻകൂട്ടി അറിയിപ്പൊന്നുമില്ലാതെ മന്ത്രിയുടെ അപ്രതീക്ഷിത വരവ് കാണികൾക്കും കൗതുകമായി. കുടിയാന്മല എന്ന ഗ്രാമത്തിലെ ഒരു വെറ്റിനറി ആശുപത്രിയുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രത്തിൽ ബേസിൽ ലൈവ്‌സ്റ്റോക്ക് ഇൻസ്‌പെക്ടറുടെ വേഷത്തിലാണ് എത്തുന്നത്.

  സിനിമ ഇഷ്ടപെട്ടെന്നും കേരളത്തിലെ എല്ലാ വെറ്റിനറി ഡോക്ടർമാരും ലൈവ്സ്റ്റോക്ക് ഇൻസ്‌പെക്ടർമാരും കണ്ടിരിക്കേണ്ട സിനിമയാണെന്ന് മന്ത്രി പ്രതികരിച്ചു. സ്വന്തം മക്കൾക്ക് ഒരു അസുഖം വരുമ്പൊ എങ്ങനെയാണ് നമ്മളവരെ പരിപാലിക്കുന്നത്, അതുപോലെ ജോണി ആന്റണിയുടെ കഥാപാത്രം തന്റെ പശുവിനോട് കാണിക്കുന്ന സ്നേഹം ഉള്ളിൽ തട്ടി എന്ന് മന്ത്രി അഭിപ്രായപ്പെട്ടു.

  നവാഗതനായ സംഗീത് പി. രാജൻ സംവിധാനം ചെയ്ത് ബേസിൽ ജോസഫ് നായകനായെത്തുന്ന ചിത്രം പ്രദർശനം തുടരുന്നു.

  Summary: Samantha Ruth Prabhu and Unni Mukundan feature in the just dropped teaser of the movie Yashoda
  Published by:user_57
  First published: