• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ആദ്യ കാഴ്ചയിൽ പ്രണയം, അങ്ങനെ ഒളിച്ചോടി

news18
Updated: July 30, 2018, 2:09 PM IST
ആദ്യ കാഴ്ചയിൽ പ്രണയം, അങ്ങനെ ഒളിച്ചോടി
news18
Updated: July 30, 2018, 2:09 PM IST
ആരാധകർക്ക് പ്രിയ താരങ്ങളോടുള്ള ആരാധന അതിരു കടന്ന് പലതും കാണിച്ചു കൂട്ടാറുണ്ട്. ഇത് പുത്തരിയൊന്നുമല്ല. അത്തരത്തിലൊരു ആരാധകന്റെ അതിരു കടന്ന ആരധനയ്ക്ക് ഇരയായിരിക്കുകയാണ് തെന്നിന്ത്യൻ താരം സാമന്ത അക്കിനേനി. ഈ ആരാധന കുറച്ച് കടുത്തുപോയി എന്ന് തന്നെ പറയേണ്ടി വരും.

സാമന്തയുടെ വിവാഹ ഫോട്ടോയിൽ നിന്ന് നാഗ ചൈതന്യയെ ഒഴിവാക്കിയ ശേഷം മാലയിട്ട സ്വന്തം ഫോട്ടോ വച്ചിരിക്കുകയാണ് ആരാധകൻ. ഈ ചിത്രം സമൂഹമാധ്യമങ്ങൾ വഴി പ്രചരിച്ചതോടെ പലരും ഇക്കാര്യം സാമന്തയുടെ ശ്രദ്ധയിൽപ്പെടുത്തി. അക്കൂട്ടത്തിൽ പ്രമുഖ താരം അല്ലു അർജുനുമുണ്ട്. ചിത്രത്തിനൊപ്പം എന്താണിതെന്ന് ചോദിച്ചു കൊണ്ട് അല്ലു ട്വീറ്റ് ചെയ്തു.

എന്നാൽ ആരാധകനെ പഴിക്കാനോ, അയാളോട് ദേഷ്യപ്പെടാനോ ഒന്നും സാമന്ത മുതിരുന്നില്ല. പകരം ചിത്രത്തിന് രസകരമായ മറുപടിയാണ് സാമന്ത നൽകിയിരിക്കുന്നത്. കഴിഞ്ഞയാഴ്ച ഒളിച്ചോടി. എങ്ങനെയാണ് ഇത് ലീക്കായതെന്നറിയില്ല. ആദ്യ കാഴ്ചയിലെ പ്രണയമായിരുന്നു ഇത്- എന്നാണ് സാമന്ത ട്വിറ്ററിൽ കുറിച്ചിരിക്കുന്നത്.

സാമന്തയുടെ രസകരമായ മറുപടി ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.നിരവധി പേരാണ് ഇതിന് റീട്വീറ്റ് ചെയ്തിരിക്കുന്നത്.
First published: July 30, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍