• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

രണ്ടാമത്തെ കുഞ്ഞിനെ വരവേറ്റ് നടി സമീറ റെഡ്ഢി

Sameera Reddy and husband welcome baby girl | പിഞ്ചു മകളുടെ വിരൽ തന്റെ കയ്യിൽ പിടിച്ചു കൊണ്ടുള്ള ചിത്രം സമീറയുടെ ഇൻസ്റാഗ്രാമിലും എത്തിയിട്ടുണ്ട്

news18india
Updated: July 12, 2019, 4:38 PM IST
രണ്ടാമത്തെ കുഞ്ഞിനെ വരവേറ്റ് നടി സമീറ റെഡ്ഢി
Sameera Reddy and husband welcome baby girl | പിഞ്ചു മകളുടെ വിരൽ തന്റെ കയ്യിൽ പിടിച്ചു കൊണ്ടുള്ള ചിത്രം സമീറയുടെ ഇൻസ്റാഗ്രാമിലും എത്തിയിട്ടുണ്ട്
news18india
Updated: July 12, 2019, 4:38 PM IST
വ്യത്യസ്ത തരത്തിൽ തന്റെ ഗർഭകാലം ഫോട്ടോഷൂട്ടുകൾ കൊണ്ട് ആഘോഷിച്ച നടി സമീറ റെഡ്‌ഡി രണ്ടാമതും അമ്മയായി. ഇന്ന് രാവിലെ, മുംബൈയിലെ ആശുപത്രിയിൽ സമീറ പെൺകുഞ്ഞിന് ജന്മം നൽകി. പിഞ്ചു മകളുടെ വിരൽ തന്റെ കയ്യിൽ പിടിച്ചു കൊണ്ടുള്ള ചിത്രം സമീറയുടെ ഇൻസ്റാഗ്രാമിലും എത്തിയിട്ടുണ്ട്. പ്രാർത്ഥനകളും അനുഗ്രഹവുമായി ഒപ്പമുണ്ടായിരുന്ന ഏവർക്കും നന്ദി പറയുന്നുമുണ്ട് സമീറ. 2014ൽ ആയിരുന്നു സമീറയുടെയും ബിസിനസ്കാരനായ അക്ഷയ് വാർദെയുടെയും വിവാഹം. 2015ൽ ഇവർക്കൊരു മകൻ പിറന്നു.



 




View this post on Instagram




 

Our little angel came this morning 🌸My Baby girl ! Thank you for all the love and blessings ❤️🙏🏻 #blessed


A post shared by Sameera Reddy (@reddysameera) on






സംഭവ ബഹുലമായിരുന്നു സമീറയുടെ ഗർഭകാല ചിത്രങ്ങൾ. ഗോവയിൽ ബേബി മൂൺ ആഘോഷിക്കുന്നതും, കടൽ തീരത്ത് ബിക്കിനി അണിഞ്ഞ് നിറവയറുമായി നിൽക്കുന്നതും ഉൾപ്പെടെയുള്ള ചിത്രങ്ങൾ ഉണ്ടായിരുന്നു. കൂടാതെ ഏവരെയും ഞെട്ടിച്ച് ഗർഭാവസ്ഥയുടെ അവസാന നാളുകളിൽ അണ്ടർവാട്ടർ ഫോട്ടോഷൂട്ടും ഇവർ നടത്തിയിരുന്നു. ഇതിനൊക്കെയും ആരാധകരും വിമർശകരും ഒരുപോലെ ഉണ്ടായി. മറുപടിയായി ബോഡി ഷെയിമിങ്ങിനെതിരെ സന്ദേശം നൽകുന്ന വിഡിയോയും സമീറ പോസ്റ്റ് ചെയ്തു.

First published: July 12, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...