• HOME
  • »
  • NEWS
  • »
  • film
  • »
  • രണ്ടാമത്തെ കൺമണിയെ ചേർത്ത് പിടിച്ച് സമീറ റെഡ്‌ഡി ഇൻസ്റ്റാഗ്രാമിൽ

രണ്ടാമത്തെ കൺമണിയെ ചേർത്ത് പിടിച്ച് സമീറ റെഡ്‌ഡി ഇൻസ്റ്റാഗ്രാമിൽ

Sameera Reddy Shares First Pic of Her Newborn Daughter | ഇക്കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു മുംബൈയിലെ ആശുപത്രിൽ സമീറ പെൺകുഞ്ഞിന് ജന്മം നൽകിയത്

സമീറ റെഡ്‌ഡി

സമീറ റെഡ്‌ഡി

  • Last Updated :
  • Share this:
    രണ്ടാമത്തെ കൺമണിയുടെ ആദ്യ ചിത്രവുമായി നടി സമീറ റെഡ്‌ഡി ഇൻസ്റ്റാഗ്രാമിൽ. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു മുംബൈയിലെ ആശുപത്രിൽ സമീറ പെൺകുഞ്ഞിന് ജന്മം നൽകിയത്. മകൾ തനിക്ക് കാട്ടു കുതിരകളുടെ ശക്തി പകർന്നു നൽകി എന്ന് തുടങ്ങുന്ന അടിക്കുറിപ്പോടുകൂടിയാണ് പോസ്റ്റ്.

    പിഞ്ചു മകളുടെ വിരൽ തന്റെ കയ്യിൽ പിടിച്ചു കൊണ്ടുള്ള ചിത്രം ആയിരുന്നു ആദ്യ പോസ്റ്റ്. പ്രാർത്ഥനകളും അനുഗ്രഹവുമായി ഒപ്പമുണ്ടായിരുന്ന ഏവർക്കും നന്ദി പറയുന്നുമുണ്ട് സമീറ. ഇവയൊക്കെയും സോഷ്യൽ മീഡിയയിൽ സമീറ പോസ്റ്റ് ചെയ്തിരുന്നു. 2014ൽ ആയിരുന്നു സമീറയുടെയും ബിസിനസ്കാരനായ അക്ഷയ് വാർദെയുടെയും വിവാഹം. 2015ൽ ഇവർക്കൊരു മകൻ പിറന്നു.




    സംഭവ ബഹുലമായിരുന്നു സമീറയുടെ ഗർഭകാല ചിത്രങ്ങൾ. ഗോവയിൽ ബേബി മൂൺ ആഘോഷിക്കുന്നതും, കടൽ തീരത്ത് ബിക്കിനി അണിഞ്ഞ് നിറവയറുമായി നിൽക്കുന്നതും ഉൾപ്പെടെയുള്ള ചിത്രങ്ങൾ ഉണ്ടായിരുന്നു.

    കൂടാതെ ഏവരെയും ഞെട്ടിച്ച് ഗർഭാവസ്ഥയുടെ അവസാന നാളുകളിൽ അണ്ടർവാട്ടർ ഫോട്ടോഷൂട്ടും ഇവർ നടത്തിയിരുന്നു. ഇതിനൊക്കെയും ആരാധകരും വിമർശകരും ഒരുപോലെ ഉണ്ടായി. മറുപടിയായി ബോഡി ഷെയിമിങ്ങിനെതിരെ സന്ദേശം നൽകുന്ന വിഡിയോയും സമീറ പോസ്റ്റ് ചെയ്തു.

    First published: