• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

സുഡാനി വീണ്ടും വരുന്നു; ഇത്തവണ കരയിക്കാനല്ല, വിറപ്പിക്കാൻ

news18
Updated: August 27, 2018, 1:55 PM IST
സുഡാനി വീണ്ടും വരുന്നു; ഇത്തവണ കരയിക്കാനല്ല, വിറപ്പിക്കാൻ
news18
Updated: August 27, 2018, 1:55 PM IST
സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ് കീഴടക്കിയ നൈജീരിയൻ താരമാണ് സാമുവൽ അബിയോള റോബിൻസൺ. ചിത്രത്തിലെ പ്രകടനത്തിലൂടെ മലയാളികളുടെ കണ്ണ് നനയിച്ചു അബിയോള. സുഡുമോൻ എന്ന ഓമനപ്പേരിലാണ് അബിയോള മലയാളികൾക്കിടയിൽ അറിയപ്പെടുന്നത്.

സുഡുമോൻ വീണ്ടും മലയാളത്തിലേക്കെത്തുകയാണ്. പര്‍പ്പിൾ എന്ന ചിത്രത്തിലൂടെയാണ് വീണ്ടും മലയാളത്തിലേക്കെത്തുന്നത്. അതേസമയം സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലേത് പോലെ മലയാളികളെ കരയിക്കാനല്ലെന്നു മാത്രം. വില്ലനായിട്ടാണ് പുതിയ വരവ്.

രണ്ടാം വരവിന്റെ കാര്യം സാമുവൽ തന്നെയാണ് ഫെയ്സ്ബുക്കിലൂടെ അറിയിച്ചിരിക്കുന്നത്. കാഞ്ചനമാല കേബിൾ ടിവി എന്ന തെലുഗ് ചിത്രത്തിന്റെ സംവിധായകൻ പാർഥസാരഥിയാണ് പർപ്പിൾ‌ സംവിധാനം ചെയ്യുന്നത്. ഒരു കാമ്പസ് ചിത്രമാണിത്.

വിഷ്ണു വിനയൻ, വിഷ്ണു ഗോവിന്ദ്, മറിന മൈക്കിൾ, നിഹാരിക എന്നിവരാണ് മറ്റ് താരങ്ങൾ.
First published: August 27, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍