മലയാള സിനിമയിൽ തിരികെ വന്ന സംവൃതാ സുനിലിന്റെ ലുക്ക് കണ്ടോ?

Samvrutha Sunil look in Sathyam Paranjaa Vishwasikuvo movie | സംവൃതയും ബിജുവും ആണ് ഫസ്റ്റ് ലുക്കിൽ

news18india
Updated: June 7, 2019, 6:42 PM IST
മലയാള സിനിമയിൽ തിരികെ വന്ന സംവൃതാ സുനിലിന്റെ ലുക്ക് കണ്ടോ?
സംവൃത സുനിൽ
  • Share this:
വലിയൊരു ഇടവേളയ്ക്ക് ശേഷം നടി സംവൃത സുനിൽ വീണ്ടും വെള്ളിത്തിരയിൽ എത്തുന്ന ചിത്രമാണ് സത്യം പറഞ്ഞാ വിശ്വസിക്കുവോ. ബിജു മേനോൻ നായകനാവുന്ന ചിത്രമാണിത്. ടീസറിന് ശേഷം പടത്തിന്റെ ഫസ്റ്റ് ലുക് പുറത്തിറങ്ങിയിട്ടുണ്ട്. ഔദ്യോഗിക ഫേസ്ബുക് പേജ് വഴി നടൻ ദിലീപാണ് ലുക് പുറത്തുവിട്ടത്. സംവൃതയും ബിജുവും ആണ് ഫസ്റ്റ് ലുക്കിൽ ഉള്ളത്. സംവൃതയുടെ രണ്ടാം വരവിൽ വൻ പ്രതീക്ഷയിലാണ് ആരാധക വൃന്ദം.ഒരു വടക്കൻ സെൽഫി സംവിധായകൻ ജി. പ്രജിത്തിന്റെ രണ്ടാമത് സംവിധാന സംരംഭമാണ്. ബിജുവിന്റെ ഭാര്യ വേഷമാണ് സംവൃത കൈകാര്യം ചെയ്യുന്നത്. അവാർഡ് ജേതാവായ സജീവ് പാഴൂരിന്റെതാണ് തിരക്കഥ. ചിത്രീകരണം കോഴിക്കോട് പുരോഗമിക്കുന്നു. ഉർവശി തിയേറ്റേഴ്‌സിന്റെ ബാനറിൽ സന്ദീപ് സേനൻ, അനീഷ് എം. തോമസ് എന്നിവർ ചേർന്ന് ഗ്രീൻ ടി.വി. എന്റെർറ്റൈനെഴ്സിനൊപ്പം നിർമ്മിക്കുന്നു. ദിലീപ് ചിത്രം രസികനിലൂടെയായിരുന്നു സംവൃതയുടെ അഭിനയ ജീവിതത്തിനു തുടക്കം. അയാളും ഞാനും തമ്മിലിലാണ് സംവൃത ഏറ്റവും ഒടുവിലായി വേഷമിട്ടത്. ശേഷം ഒരു ചാനൽ റിയാലിറ്റി ഷോയിൽ വിധി കർത്താവായും വേഷമിട്ടിരുന്നു.

First published: June 7, 2019, 6:42 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading