• News
  • Films
  • Gulf
  • Sports
  • Crime
  • Video
  • Photos
  • Buzz
  • Life
  • Opinion
  • Money
  • TV Shows
  • Live TV

സത്യം പറഞ്ഞാ വിശ്വസിക്കുവോ?

news18india
Updated: December 6, 2018, 3:20 PM IST
സത്യം പറഞ്ഞാ വിശ്വസിക്കുവോ?
news18india
Updated: December 6, 2018, 3:20 PM IST
തിരിച്ചു വരവ് എപ്പോഴെന്ന ചോദ്യത്തിന് സംവൃത ഉത്തരം നൽകിയിരുന്നില്ല. അടുത്തിടെയാണ് അക്കാര്യം എല്ലാവരും അറിഞ്ഞത് . വിവാഹ ശേഷം വെള്ളിത്തിരയിൽ നിന്നും മാറി നിന്ന നായികാ നിരയിൽ നിന്നും വീണ്ടും ക്യാമറക്കു മുന്നിൽ സംവൃത എത്തുകയായിരുന്നു. ബിജു മേനോൻ നായക വേഷം കൈകാര്യം ചെയ്യുന്ന ചിത്രത്തിന് പേരായി. സത്യം പറഞ്ഞാ വിശ്വസിക്കുവോ എന്നാണ് തന്റെ പുതിയ ചിത്രത്തിന്റെ പേരെന്ന് നായിക തന്നെ സമൂഹ മാധ്യമങ്ങൾ വഴി വെളിപ്പെടുത്തുന്നു. ബിജു മേനോൻ നായകനാവുന്ന ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്.

ഒടിയൻ മുടിയഴിച്ച്‌ പാടുന്നു, മോഹൻലാലിൻറെ സ്വരത്തിൽ; ഒന്നരമണിക്കൂറിനുള്ളിൽ കണ്ടത് ഒന്നേമുക്കാൽ ലക്ഷംപേർ

ഒരു വടക്കൻ സെൽഫി സംവിധായകൻ ജി. പ്രജിത്തിന്റെ രണ്ടാമത് സംവിധാന സംരംഭമാണ്. ബിജുവിന്റെ ഭാര്യ വേഷമാണ് സംവൃത കൈകാര്യം ചെയ്യുന്നത്. അവാർഡ് ജേതാവായ സജീവ് പാഴൂരിന്റെതാണ് തിരക്കഥ. ചിത്രീകരണം കോഴിക്കോട് പുരോഗമിക്കുന്നു. അനു സിതാര, അജു വർഗീസ്, അലെൻസിയർ ലേ ലോപസ് തുടങ്ങിയവരാണ് മറ്റഭിനേതാക്കൾ. ഉർവശി തിയേറ്റേഴ്‌സിന്റെ ബാനറിൽ സന്ദീപ് സേനൻ, അനീഷ് എം. തോമസ് എന്നിവർ ചേർന്ന് ഗ്രീൻ ടി.വി. എന്റെർറ്റൈനെഴ്സിനൊപ്പം നിർമ്മിക്കുന്നു.
Loading...
ദിലീപ് ചിത്രം രസികനിലൂടെയായിരുന്നു സംവൃതയുടെ അഭിനയ ജീവിതത്തിനു തുടക്കം. അയാളും ഞാനും തമ്മിലിലാണ് സംവൃത ഏറ്റവും ഒടുവിലായി വേഷമിട്ടത്. ശേഷം ഒരു ചാനൽ റിയാലിറ്റി ഷോയിൽ വിധി കർത്താവായും വേഷമിട്ടിരുന്നു.

First published: December 6, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...