രാവിലെ എഴുന്നേറ്റാൽ ഗണപതി പൂജയും, യോഗയും ചെയ്യുന്ന ആളാണ് മന്യ: സംയുക്ത വർമ്മ
Samyuktha Varma rewinds good times and friendship with Manya | പരമ്പരാഗത രീതികൾ കാത്തുസൂക്ഷിക്കുന്ന പ്രകൃതക്കാരിയായിരുന്നു മന്യ എന്ന് സംയുക്ത വർമ്മ

മന്യ, സംയുക്ത വർമ്മ
- News18 Malayalam
- Last Updated: September 15, 2020, 10:15 PM IST
സിനിമാ ലോകത്തെ മന്യയുടെ ബെസ്റ്റ് ഫ്രണ്ടാണ് ചിന്നു എന്ന് വിളിക്കുന്ന സംയുക്ത വർമ്മ. 2000 മുതൽ ഇന്ന് വരെ ആ സൗഹൃദത്തിന് യാതൊരു കോട്ടവും തട്ടിയിട്ടില്ലെന്ന് മന്യ. ഇൻസ്റ്റഗ്രാമിൽ മന്യ പങ്കിട്ട വീഡിയോയിൽ തങ്ങൾക്കിടയിൽ സൗഹൃദത്തെ പറ്റി സംയുക്ത വാചാലയാവുന്നു.
മൻ എന്നാണ് സംയുക്ത മന്യയെ വിളിക്കുക. ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന കൂട്ടുകാരിക്ക് നൽകിയ ഓമനപ്പേരാണത്. ദുബായിയിൽ ഷോ ചെയ്യുന്ന സമയം ഒരു മാസത്തോളം ഒന്നിച്ച് താമസിച്ചിട്ടുണ്ട്. ഒന്നിച്ച് ഒരു സിനിമയിലും അഭിനയിച്ചു. നല്ലൊരു ബന്ധം കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണ് മന്യ എന്ന് സംയുക്ത. നല്ല ഓർമ്മകളുമുണ്ട്. എല്ലാ ബന്ധങ്ങൾക്കും നല്ല വില കൽപ്പിക്കുന്ന വ്യക്തി എന്ന നിലയ്ക്ക് തന്റെ കുടുംബത്തോടും മന്യ അത് പുലർത്തിയിട്ടുണ്ട് എന്ന് സംയുക്ത പറയുന്നു. (വീഡിയോ ചുവടെ)
ഷൂട്ടിങ്ങിന്റെ സമയത്ത് കൃത്യമായി യോഗ ചെയ്തിരുന്നയാളാണ് മന്യ എന്ന് സംയുക്ത ഓർക്കുന്നു. പരമ്പരാഗത രീതികൾ കാത്തുസൂക്ഷിക്കുന്ന പ്രകൃതക്കാരിയായിരുന്നു. രാവിലെ എഴുന്നേൽക്കുക, ഗണപതി പൂജ ചെയ്യുക, സൗന്ദര്യ സംരക്ഷണത്തിന് മഞ്ഞളും മറ്റും ഉപയോഗിക്കുക എന്നിങ്ങനെയാണ് മന്യയുടെ രീതി.
അവസാനമായി നേരിൽ കാണുന്നത് അമേരിക്കയിൽ വച്ചാണ്. അന്ന് മന്യ ഗർഭിണിയാണ്. വീട്ടിൽ പോയപ്പോൾ തനിക്കും മകൻ ദക്ഷിനും നല്ല രീതിയിൽ മന്യ ഉച്ചഭക്ഷണം വിളമ്പിയ കാര്യവും സംയുക്ത ഓർക്കുന്നു.