നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • സന മൊയ്‌തൂട്ടി പാടി അഭിനയിച്ചു; വരയന്‍ സിനിമയുടെ പ്രൊമോ ഗാനം റിലീസായി

  സന മൊയ്‌തൂട്ടി പാടി അഭിനയിച്ചു; വരയന്‍ സിനിമയുടെ പ്രൊമോ ഗാനം റിലീസായി

  Sana Moithutty in a song from Varayan movie | 'ഏദനിൽ മധു നിറയും...' എന്നു തുടങ്ങുന്ന ഗാനത്തിന്റെ പ്രൊമോ സോംഗ്

  സന മൊയ്‌തൂട്ടി

  സന മൊയ്‌തൂട്ടി

  • Share this:
   സത്യം സിനിമാസിന്റെ ബാനറിൽ എ. ജി. പ്രേമചന്ദ്രൻ നിർമ്മിച്ച് ജിജോ ജോസഫ് സംവിധാനം ചെയ്ത 'വരയൻ' എന്ന ചിത്രത്തിലെ 'ഏദനിൽ മധു നിറയും...' എന്നു തുടങ്ങുന്ന ഗാനത്തിന്റെ പ്രൊമോ സോംഗ് സത്യം ഓഡിയോസിന്റെ യുട്യൂബ് ചാനലിൽ റിലീസ് ചെയ്തു.

   ബി.കെ. ഹരിനാരായണൻ രചിച്ച് പ്രകാശ് അലക്സ് സംഗീതം നൽകി സന മൊയ്തൂട്ടി ആലപിച്ച ഈ ഗാനത്തിൽ സന തന്നെ അഭിനയിച്ച പ്രൊമോ സോംഗ് വീഡിയോയാണ് ഇപ്പോള്‍ റിലീസായിരിക്കുന്നത്. 'ആനന്ദകല്യാണം' എന്ന സിനിമയിലൂടെ സന സിനിമാ രംഗത്തേക്ക് പ്രവേശിച്ചിരുന്നു. ചിത്രത്തില്‍ നായകനായ സിജു വിൽസനും നായികയായ ലിയോണ ലീഷോയുമാണ് ഈ ഗാനരംഗത്തിൽ അഭിനയിച്ചിരിക്കുന്നത്.   പ്രസന്ന മാസ്റ്ററുടെ കോറിയോഗ്രാഫിയിൽ നാല് മനോഹര ഗാനങ്ങളുണ്ട് ഈ ചിത്രത്തിൽ. മണിയൻപിള്ള രാജു, വിജയരാഘവൻ, ജോയ് മാത്യു, ബിന്ദു പണിക്കർ, ജയശങ്കർ, ജൂഡ് ആന്റണി, അരിസ്റ്റോ സുരേഷ്, ആദിനാഥ് ശശി, ഏഴുപുന്ന ബിജു, ഡാവിഞ്ചി, സുധാകരന്‍ കെ.പി. തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങള്‍.

   രജീഷ് രാമന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. ഡാനി കപ്പൂച്ചിന്‍ കഥ തിരക്കഥയും സംഭാഷണവുമെഴുതുന്നു.
   Published by:meera
   First published:
   )}