നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • ചലച്ചിത്ര ഇതിഹാസം ദിലീപ് കുമാറിന് ആദരാഞ്ജലികൾ അർപ്പിക്കാൻ മണൽ ശിൽപമൊരുക്കി സുദർശൻ പട്നായ്ക്ക്

  ചലച്ചിത്ര ഇതിഹാസം ദിലീപ് കുമാറിന് ആദരാഞ്ജലികൾ അർപ്പിക്കാൻ മണൽ ശിൽപമൊരുക്കി സുദർശൻ പട്നായ്ക്ക്

  രാജ്യമെമ്പാടും തന്നെ മൺമറഞ്ഞുപോയ കലാകാരന് ആദരാഞ്ജലി അര്‍പ്പിക്കുമ്പോൾ വേറിട്ട വഴിയിലൂടെ തന്റെ ആദരവ് അർപ്പിക്കുകയാണ് സാൻഡ് ആർട്ടിസ്റ്റ് സുദർശൻ പട്നായിക്

  മണൽശിൽപ്പം

  മണൽശിൽപ്പം

  • Share this:
   ഹിന്ദി ചലച്ചിത്ര ഇതിഹാസമായിരുന്ന പ്രശസ്ത നടൻ ദിലീപ് കുമാർ അസുഖത്തെ തുടർന്ന് ബുധനാഴ്ച രാവിലെ മരിക്കുമ്പോൾ അദ്ദേഹത്തിന് 98 വയസായിരുന്നു പ്രായം. ദുരന്ത കഥകളിലെ നായകനായിരുന്ന അദ്ദേഹത്തിനെ പഴയ തലമുറയിലെ ആൾക്കാർ വിളിച്ചിരുന്നതു തന്നെ 'ദുരന്ത നായകൻ' അഥവാ 'ട്രാജഡി കിംഗ്' എന്നായിരുന്നു. കടുത്ത ശ്വാസംമുട്ടലിനെത്തുടർന്നാണ് അദ്ദേഹത്തെ ജൂൺ 30ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് അദ്ദേഹത്തിന്റെ കുടുംബസുഹൃത്തായ ഫൈസൽ ഫാറൂഖി അദ്ദേഹത്തിന്റെ മരണവാർത്ത ട്വിറ്ററിൽ സ്ഥിരീകരിക്കുകയായിരുന്നു.

   “നമ്മളുടെ പ്രിയങ്കരനായിരുന്ന നടൻ ദിലീപ് സാബ് കുറച്ച് മിനിറ്റ് മുമ്പ് നമ്മെ വിട്ടു പിരിഞ്ഞു എന്നുള്ള വാർത്ത കടുത്ത ഹൃദയവേദനയോടും അഗാധമായ ദു:ഖത്തോടും കൂടി, ഞാൻ ഞാൻ നിങ്ങളെ അറിയിക്കുന്നു. നമ്മളെല്ലാവരും തന്നെ ദൈവസന്നിധിയില്‍ നിന്നും വന്നവരാണ്, അവനിലേക്കുതന്നെ നമ്മൾ മടങ്ങേണ്ടവരുമാണ്‌, ” ഫാറൂഖിയുടെ ഈ ട്വീറ്റ് ദിലീപ് കുമാറിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ വായിക്കാം.

   നിരവധി പ്രശസ്ത സിനിമാതാരങ്ങളും രാഷ്ട്രീയക്കാരും നടന് അനുശോചനം അറിയിക്കുകയും അദ്ദേഹത്തിൻറെ ബാന്ദ്രയിലെ വസതി സന്ദർശിച്ച് ദിലീപ് കുമാറിന്റെ ഭാര്യ സൈറ ബാനുവിനെ തങ്ങളുടെ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.   രാജ്യമെമ്പാടും തന്നെ മൺമറഞ്ഞുപോയ കലാകാരന് ആദരാഞ്ജലി അര്‍പ്പിക്കുമ്പോൾ വേറിട്ട വഴിയിലൂടെ തന്റെ ആദരവ് അർപ്പിക്കുകയാണ് സാൻഡ് ആർട്ടിസ്റ്റ് സുദർശൻ പട്നായിക്. അദ്ദേഹം നൽകിയ തീര്‍ത്തും വ്യത്യസ്തമായ ആദരാഞ്ജലി ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

   “സിനിമാ ഇതിഹാസം ദിലീപ്കുമാർജിക്ക് ആദരാഞ്ജലി. ഒഡീഷയിലെ പുരി ബീച്ചില്‍ ഞാന്‍ തീര്‍ത്ത എന്റെ സാൻഡ് ആർട്ട്. ആർ‌ഐ‌പി, ” തന്റെ പോസ്റ്റിന്റെ അടിക്കുറിപ്പിൽ സുദർസൻ പട്നായിക് രേഖപ്പെടുത്തി. ഇതിഹാസ നടനെ അനുസ്മരിച്ച് അനുശോചനം അറിയിച്ച വൈറലായ ഈ പോസ്റ്റ് ആരാധകർക്കിടയിൽഒരു തരംഗം തന്നെ സൃഷ്ടിക്കുകയുണ്ടായി.   ചലച്ചിത്ര മേഖലയില്‍ തന്റേതായ വ്യക്തിമുദ്രപതിപ്പിച്ച ഒരു അപൂർവ പ്രതിഭാസമായിരുന്നു ദിലീപ് കുമാർ. മനുഷ്യഹൃദയങ്ങളെ സ്പർശിക്കുന്ന ആഴത്തിലുള്ള കാല്പനിക അവതരണവും വികാരഭരിതവും വികാരതീവ്രവുമായ കഥാപാത്ര ആവിഷ്ക്കാരവും വേറിട്ട ശൈലിയിൽ അദ്ദേഹം അവതരിപ്പിക്കുന്നത് ആരാധകര്‍ക്കൊരു വിരുന്നായിരുന്നു. അദ്ദേഹത്തിന്റെ ആറു പതിറ്റാണ്ട് നീളുന്ന കരിയര്‍ ഒട്ടേറെ അവിസ്മരണീയമായ സിനിമകളും ഇന്ത്യൻ വെള്ളിത്തിരയെ എന്നെന്നും വിസ്മയിപ്പിച്ച നിമിഷങ്ങളും ഉൾപ്പെടുന്നതാണ് . കുമാറിന്റെ ചലച്ചിത്ര ജീവിതം “മുഗളേ ആസാം”, “ദേവദാസ്”, “നയാ ദൗർ”, “രാം ഔർ ശ്യാം” തുടങ്ങിയ ഹിറ്റുകളിലൂടെ അഞ്ച് പതിറ്റാണ്ടിലേറെ നീണ്ടുനിന്നതാണ്‌. അദ്ദേഹത്തിന്റെ അവസാനചിത്രം 1998 ൽ പുറത്തിറങ്ങിയ “ക്വില” എന്ന സിനിമയാണ്.

   ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ അദ്ദേഹത്തിന്റെ സുഹൃത്ത് ഫൈസൽ ഫാറൂഖി പോസ്റ്റ് ചെയ്ത പഴയ വീഡിയോ ഏറെ വൈറലായി മാറിയിരുന്നു. 1953 ലെ ദിലീപ്കുമാറിന്റെ 'ഫുട്പാത്ത്' എന്ന സിനിമയിൽ നിന്നുള്ള സംഭാഷണവും ട്വിറ്ററിൽ പോസ്റ്റ് ചെയ്ത പ്രസ്തുത ക്ലിപ്പിലുണ്ട്.

   “മെയിൻ മുജ്രിം ഹൂം" ക്ലിപ്പിൽ അദ്ദേഹം പറയുന്നത് നമുക്ക് കേൾക്കാം. "മേം കാലെ ബസാർ കാ ധന്താ കിയാ ഹെ. ജബ് ലോഗ് ഭൂഖ് സെ മാർ രഹെ, തോ ഹം ഉസ്കെ ഹിസ്സേ കാ അനാജ് അൻചെ ദാമോം മേ ബേച്കര്‍ ഹമാരേ ഖസാനെ ഭർ രഹെ. ജബ് ഷെഹർ മേം ബിമാരി ഫെയ്‌ലി, ഹംനെ ദവായി-യാ ചുപഡി, ഔർ ഉന്‍ കേ ദാം ബഡാ ദിയേ."

   (മലയാള പരിഭാഷ: “ഞാൻ ഒരു കുറ്റവാളിയാണ്. ഞാൻ ബ്ലാക്ക് മാര്‍ക്കറ്റ് കച്ചവടം നടത്തിയിട്ടുണ്ട്. ആളുകൾ പട്ടിണി മൂലം മരിക്കുമ്പോൾ, ഞാൻ അവരുടെ റേഷന്റെ ഒരു ഭാഗം ലാഭം നേടാനായി ഉയർന്ന വിലയ്ക്ക് വിറ്റു. നഗരത്തിൽ രോഗം പടർന്നുപിടിച്ചപ്പോൾ ഞങ്ങൾ മരുന്ന് ശേഖരിക്കുകയും അവയുടെ വില വർദ്ധിപ്പിക്കുകയും ചെയ്തു)

   ഒരു കാലഘട്ടത്തിന്റെ നേര്‍ക്കാഴ്ചയാണ്‌ ദിലീപ് കുമാറിന്റെ മരണത്തോടെ മണ്മറയുന്നത്.
   Published by:user_57
   First published:
   )}