നൃത്തം, അഭിനയം, ഇപ്പോൾ ഇതാ പാടാനും കൂടി തനിക്കറിയാം എന്ന് തെളിയിക്കാൻ തുനിഞ്ഞിറങ്ങിയിരിക്കുകയാണ് സാനിയ അയ്യപ്പൻ. അടുത്തിടെ പുറത്തു വന്ന അതിരനിലെ 'പവിഴ മഴയെ' എന്ന ഗാനം സുഹൃത്തിനൊപ്പം പാടുന്ന വീഡിയോ ഇന്റർനെറ്റിൽ വൈറൽ ആയിക്കൊണ്ടിരിക്കുകയാണ്. സാനിയക്കൊപ്പം പാടുന്നയാൾ ഒട്ടും പിന്നിലല്ലെന്നതും വീഡിയോയുടെ ഹൈലൈറ് ആണ്. സിനിമക്കായി കെ.എസ്. ഹരിശങ്കർ പാടിയ ഗാനമാണിത്. ഫഹദും, സായ് പല്ലവിയുമാണ് രംഗത്ത്. ഒരു ലക്ഷത്തിൽ പരം ലൈക്കുകൾ ഈ വീഡിയോ ഇതിനോടകം നേടിക്കഴിഞ്ഞു.
ക്വീൻ എന്ന ആദ്യ സിനിമയിൽ നായിക കഥാപാത്രം ചിന്നുവിനെ അവതരിപ്പിച്ചായിരുന്നു തുടക്കം. ശേഷം ഇത്തരം മെയ്വഴക്കം നിറഞ്ഞ പ്രകടനങ്ങളുമായി ജയസൂര്യ ചിത്രം പ്രേതം 2ൽ സാനിയ വേഷമിട്ടു. അടുത്തിടെ തിയേറ്ററുകളിൽ എത്തിയ, ലൂസിഫറിൽ മഞ്ജു വാര്യരുടെ മകളുടെ കഥാപാത്രമായ ജാൻവിയായി സാനിയ എത്തിയിരുന്നു. ശ്രദ്ധേയമായ കഥാപാത്രമായിരുന്നു ഇത്. ഇപ്പോൾ അടുത്ത ചിത്രത്തിനായുള്ള കൌണ്ട് ഡൗണുമായി ഇൻസ്റ്റാഗ്രാമിൽ നിറയുകയാണ് സാനിയ. ഇനി മമ്മൂട്ടി ചിത്രം പതിനെട്ടാം പടിയിലാണ് സാനിയ വേഷമിടുക.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.