• HOME
  • »
  • NEWS
  • »
  • film
  • »
  • ആരാണ് സാനിയയുടെ കാമുകൻ?

ആരാണ് സാനിയയുടെ കാമുകൻ?

  • Share this:
    നൃത്ത വേദിയിൽ നിന്നും സിനിമയിലേക്കു വന്ന താരമാണ് സാനിയ അയ്യപ്പൻ. ക്യൂനിലെ നായികയും പ്രേതം 2 ലെ നായികമാരിൽ ഒരാളുമായ സാനിയ പ്രമുഖ റിയാലിറ്റി ഷോ വഴിയാണ് തന്റെ വെളിയത്തിരയിലെ ജീവിതം ആരംഭിക്കുന്നത്. എന്നാൽ സാനിയ ഇപ്പോൾ തൻ്റെ കാമുകനെക്കുറിച്ചു തുറന്നു പറഞ്ഞിരിക്കുകയാണ്. ഡാൻസ് റിയാലിറ്റി ഷോയിലൂടെ പരിചയപ്പെട്ട നകുൽ തമ്പിയാണ് സാനിയയുടെ മനം കവർന്നത്.



    പ്രണയ ബന്ധത്തിനിപ്പോൾ മൂന്നു വയസ്സായി. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ കാണാം. പ്രധാനമായും ഒന്നിച്ചു നൃത്തം ചെയ്യുന്ന ചിത്രങ്ങളാണ്. മുംബൈയിൽ നൃത്ത പരിപാടികളുമായി തിരക്കിലാണ് നകുൽ. അടുത്തതായി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രം ലൂസിഫറിൽ സാനിയ വേഷമിടുന്നുണ്ട്.

    First published: