HOME » NEWS » Film » MOVIES SANIYA IYYAPPAN REVEALS THE MISFORTUNE SHE HAD ON THE SETS OF LUCIFER MM

ലൂസിഫറിൽ ചെറിയൊരു ഭാഗ്യക്കുറവുണ്ടായി; സൈമ വേദിയിൽ സാനിയ അയ്യപ്പൻ

Saniya Iyyappan reveals the misfortune she had on the sets of Lucifer | മികച്ച പുതുമുഖ നടിക്കുള്ള പുരസ്കാരം ഏറ്റുവാങ്ങി സൈമ അവാർഡ് വേദിയിൽ വച്ചാണ് സാനിയ തന്റെ ലൂസിഫർ അനുഭവങ്ങൾ പറഞ്ഞത്

News18 Malayalam | news18-malayalam
Updated: November 5, 2019, 10:45 AM IST
ലൂസിഫറിൽ ചെറിയൊരു ഭാഗ്യക്കുറവുണ്ടായി; സൈമ വേദിയിൽ സാനിയ അയ്യപ്പൻ
ലൂസിഫർ ചിത്രീകരണത്തിനിടെ സാനിയ അയ്യപ്പൻ
  • Share this:
നടിയും നർത്തകിയും എന്ന ലേബൽ വളരെ ചെറുപ്രായത്തിൽ തന്നെ സ്വന്തമാക്കി മലയാള സിനിമയിൽ എത്തിയ യുവ താരമാണ് സാനിയ അയ്യപ്പൻ. വെള്ളിത്തിരയിൽ സാനിയ ശ്രദ്ധേയയാവുന്നത് 'ക്വീൻ' എന്ന സിനിമയിലെ നായികാ വേഷത്തോടെയാണ്.

വളരെ ചുരുക്കം സിനിമകളിൽ മാത്രമേ ഇതിനോടകം പ്രത്യക്ഷപ്പെട്ടിട്ടുള്ളു എങ്കിലും തന്റേതായ ഇടം നേടാൻ സാനിയക്ക് സാധിച്ചിട്ടുണ്ട്.

മികച്ച പുതുമുഖ നടിക്കുള്ള പുരസ്കാരം ഏറ്റുവാങ്ങി സൈമ അവാർഡ് വേദിയിൽ വച്ചാണ് സാനിയ തന്റെ ലൂസിഫർ അനുഭവങ്ങൾ പറഞ്ഞത്. പക്ഷെ അവാർഡ് ക്വീനിലെ നായിക വേഷത്തിനാണ് സാനിയക്ക് ലഭിച്ചത്. ഇപ്പോൾ സാനിയ എന്നതിന് പകരം തന്നെ ചിന്നു എന്ന നായിക കഥാപാത്രത്തിന്റെ പേരിട്ടാണ്‌ പലരും വിളിക്കുന്നതെന്ന് സാനിയ പറയുന്നു. ലൂസിഫറിന് ശേഷമത് ജാൻവിയായി.

ലൂസിഫറിൽ ചെറിയൊരു ഭാഗമാവാൻ തനിക്ക് അവസരം നൽകിയ പൃഥ്വിരാജിനോട് നന്ദി പറഞ്ഞുകൊണ്ടാണ് സാനിയ ലൂസിഫർ അനുഭവങ്ങൾ വിവരിക്കുന്നത്. ലാലേട്ടന്റെ ഒപ്പമുള്ള ചിത്രത്തെപ്പറ്റി പറയാൻ ആങ്കർ ചോദിച്ചപ്പോഴാണ് തനിക്കുണ്ടായ ആ ചെറിയ ഭാഗ്യക്കുറവിനെപ്പറ്റി സാനിയ പറഞ്ഞത്.

സിനിമയിൽ മോഹൻലാൽ ഉണ്ടെങ്കിലും, തനിക്ക് അദ്ദേഹത്തോടൊപ്പം കോമ്പിനേഷൻ സീനുകൾ ഇല്ലായിരുന്നു. എന്നാലും ചിത്രത്തിന്റെ ഭാഗമാവാൻ സാധിച്ചത് തന്നെ സന്തോഷം എന്നേ സാനിയക്ക് പറയാനുള്ളൂ. വേദിയിൽ മോഹൻലാലും പൃഥ്വിരാജും സന്നിഹിതരായിരുന്നു.



First published: November 5, 2019, 10:45 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories