അൽപ്പം ദൂരെ നിന്ന് ഒറ്റ നോട്ടത്തിൽ കണ്ടാൽ ഇത് ഒരു വ്യക്തി തന്നെയാണോ എന്ന് സംശയം തോന്നാം. എന്നാൽ അല്ല എന്ന് പിന്നീട് വ്യക്തമാവും. കുറേക്കൂടി അടുത്ത് വന്നാൽ ആരെന്നു സംശയം തോന്നാം. ഇനി വല്ല മെയ്യഭ്യാസിയും ആകുമോ എന്ന് ചിന്തിച്ചു പോകും. അല്ല എന്ന് മനസ്സിലാക്കുന്നത് ബുദ്ധിമുട്ടാണെങ്കിലും, ആളെ നമുക്കറിയാം. പരിചയമുള്ള ഒരു യുവ താരമാണ് ഇങ്ങനെ കുന്തമുന പോലെ സ്വയം ബാലൻസ് ചെയ്തു നിൽക്കുന്നത്. മറ്റാരുമല്ല, സാനിയ അയ്യപ്പൻ ആണിത്. നടി ആകുന്നതിനും മുൻപ് ഒരു നർത്തകിയായി അരങ്ങേറിയ ആളാണ് സാനിയ. മെയ്യഭ്യാസികളെ പോലെ മേയ് വഴക്കം ഉള്ള പ്രകടനങ്ങളുമായി സാനിയ പ്രേക്ഷകരെ കയ്യടിപ്പിച്ചിട്ടുണ്ട്. സായ് പല്ലവി കഴിഞ്ഞാൽ ഇത്രയധികം ഫ്ലെക്സിബിലിറ്റി ഉള്ള നടി ആരെന്ന ചോദ്യത്തിനുത്തരം കൂടിയാണ് സാനിയ.
ക്വീൻ എന്ന ആദ്യ സിനിമയിൽ നായിക കഥാപാത്രം ചിന്നുവിനെ അവതരിപ്പിച്ചായിരുന്നു തുടക്കം. ശേഷം ഇത്തരം മെയ്വഴക്കം നിറഞ്ഞ പ്രകടനങ്ങളുമായി ജയസൂര്യ ചിത്രം പ്രേതം 2ൽ സാനിയ വേഷമിട്ടു. അടുത്തിടെ തിയേറ്ററുകളിൽ എത്തിയ, ലൂസിഫറിൽ മഞ്ജു വാര്യരുടെ മകളുടെ കഥാപാത്രമായ ജാൻവിയായി സാനിയ എത്തിയിരുന്നു. ശ്രദ്ധേയമായ കഥാപാത്രമായിരുന്നു ഇത്. ഇപ്പോൾ അടുത്ത ചിത്രത്തിനായുള്ള കൌണ്ട് ഡൗണുമായി ഇൻസ്റ്റാഗ്രാമിൽ നിറയുകയാണ് സാനിയ. ഇനി മമ്മൂട്ടി ചിത്രം പതിനെട്ടാം പേടിയിലാണ് സാനിയ വേഷമിടുക.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.