ഇരുപത്തി ഒമ്പതു വർഷം മുമ്പ് 1991ൽ മഹേഷ് ഭട്ടിന്റെ സംവിധാനത്തിൽ സഞ്ജയ് ദത്തും പൂജാഭട്ടും ജോഡികളായി അഭിനയിച്ചു ബോളിവുഡിൽ മഹാവിജയം നേടിയ റൊമാന്റിക് ത്രില്ലർ സിനിമയായിരുന്നു സഡക്. ഇതിന്റെ രണ്ടാം ഭാഗം 'സഡക് 2' തിയറ്റർ റിലീസിന് കാത്തിരിക്കയായിരുന്നു.
എന്നാൽ ലോക്ക്ഡൗൺ സാഹചര്യത്തിൽ തിയറ്റർ റിലീസിങ് അസാധ്യമായതിനാൽ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ് നിർമ്മാതാക്കളായ വിശേഷ് ഫിലിംസ്. ഡിസ്‌നി പ്ലസ് ഹോട് സ്റ്റാറിൽ റിലീസ് ചെയ്യാനിനിരിക്കുന്ന 'സഡക് 2' ന്റെ റീലീസ് തിയതി ഉടൻ പ്രഖ്യാപിക്കും. സഞ്ജയ് ദത്ത്, പൂജാ ഭട്ട്, ആലിയാ ഭട്ട്, ആദിത്യ റോയ് കപൂർ എന്നിവരാണ് 'സഡക് 2' വിലെ അഭിനേതാക്കൾ.
TRENDING:TikTok |ആപ് സ്റ്റോറിൽ നിന്നും പ്ലേ സ്റ്റോറിൽ നിന്നും ടിക് ടോക്ക് അപ്രത്യക്ഷമായി [NEWS]ആധാർ ഇല്ലേ? സാമൂഹികസുരക്ഷാ പെൻഷൻ പട്ടികയിൽ നിന്ന് പുറത്തായവർക്ക് വീണ്ടും അവസരം [NEWS]മുടി വെട്ടാൻ സ്വർണ്ണ കത്രിക; ലോക്ക് ഡൗണിന് ശേഷം സലൂൺ തുറന്ന സന്തോഷത്തിൽ ബാർബർ [NEWS]
ഈ ചിത്രവും പ്രണയ കഥ പശ്ചാതലത്തിലുള്ള ത്രില്ലറാണ്. ഇരുപതു വർഷത്തിന് ശേഷമാണ് മഹേഷ് ഭട്ട് സിനിമ സംവിധാനം ചെയ്യുന്നത്. ഹിന്ദി സിനിമാ പ്രേമികൾ ഏറെ ആകാംക്ഷയോടെയാണ് 'സഡക് 2' വിനായി കാത്തിരിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ കഴിഞ്ഞ ദിവസമാണ് പുറത്തു വിട്ടത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Alia Bhatt, Bollywood, Sanjay Dutt